സ്ത്രീ സൗന്ദര്യം കൂട്ടാന്‍ ചില സ്വാഭാവിക വഴികള്‍

മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാനുള്ള ചില സ്വാഭാവിക വഴികളുണ്ട്. തൂങ്ങിയ മാറിടങ്ങള്‍ക്ക് പഴയ രീതിയില്‍ ഉറപ്പു നല്‍കാനുളള ചില വഴികള്‍. തീര്‍ത്തും പ്രകൃതിദത്തമായ, അതേ സമയം അധികം ചെലവില്ലാത്ത ചില വഴികള്‍. ഇത്തരം വഴികള്‍ നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്നതേയുള്ളൂ. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, ഈ വഴികളെല്ലാം തന്നെ പാര്‍ശ്വഫലങ്ങള്‍ നല്‍കില്ലെന്നുറപ്പുള്ളവയാണ്. കൃത്യമായി ചെയ്താല്‍ നൂറുശതമാനം ഫലം ഉറപ്പു നല്‍കുന്നവയുമാണ്. നമ്മുടെ അടുക്കളയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും നമുക്കു തന്നെ പരീക്ഷിയ്ക്കാവുന്ന വളരെ ലളിതമായ വിദ്യകള്‍.

ഐസ് മസാജാണ് ഏറ്റവും എളുപ്പമുള്ള, അതേ സമയം വളരെ ഫലപ്രദമായ ഒരു വഴി. തണുത്ത താപനില മാറിടങ്ങള്‍ക്കുറപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. 2 ഐസ് കഷ്ണങ്ങള്‍ എടുക്കുക. ഇത് സര്‍കുലാര്‍ രീതിയില്‍ മാറിടത്തില്‍ മസാജ് ചെയ്യണം. 1 മിനിറ്റു മസാജ് ചെയ്ത ശേഷം ടവല്‍ വച്ചു തുടയ്ക്കാം. ഇതിനു ശേഷം പെട്ടെന്നു തന്നെ കൃത്യമായി ഫിറ്റാകുന്ന, മാറിടങ്ങ്ള്‍ക്കു സപ്പോര്‍ട്ട് നല്‍കുന്ന ബ്രാ ധരിയ്ക്കാം. ഇത് മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ സഹായിക്കും. ദിവസം പല തവണയായി പല പ്രാവശ്യം ഈ രീതി ആവര്‍ത്തിയ്ക്കാം. തൂങ്ങിയ മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ സാധിയ്ക്കുന്ന തികച്ചും സ്വാഭാവിക രീതിയാണിത്.

കുക്കുമ്പറും മുട്ടമഞ്ഞ മാറിടങ്ങള്‍ക്കുറപ്പു നല്‍കാനുള്ള മറ്റൊരു വഴിയാണ് കുക്കുമ്പറിന് പ്രകൃതിദത്തമായി സ്‌കിന്‍ ടോണിംഗ് നല്‍കാനുള്ള ഗുണങ്ങളുണ്ട്. മുട്ട മഞ്ഞയില്‍ പ്രോട്ടീനുകളും വൈറ്റമിനുകളുമുണ്ട്. ഇവ ചേരുമ്പോള്‍ മാറിടങ്ങള്‍ക്ക് സ്വാഭാവികമായി ഉറപ്പു ലഭിയ്ക്കും. കുക്കുമ്പര്‍ മിക്‌സിയിലിട്ടു നല്ല പോലെ അടിയ്ക്കുക. ഇഥില്‍ ഒരു മുട്ടമഞ്ഞയും ഒരു ടീസ്പൂണ്‍ ബട്ടറും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ത്ത ശേഷം മാറിടങ്ങളില്‍ നല്ലപോലെ പുരട്ടി വയ്ക്കുക. ഒരു മണിക്കൂര്‍ ശേഷം കഴുകിക്കളയാം. കഴുകാന്‍ തണുത്ത വെള്ളമാണ് ഉപയോഗിയ്‌ക്കേണ്ടത്. ആഴ്ചയില്‍ ഒരു തവണയെങ്കിലും ഈ രീതി അല്‍പകാലം അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

മുട്ട മഞ്ഞ മാത്രമല്ല, മുട്ട വെള്ളയും മാറിടത്തിന് ഉറപ്പു നല്‍കാനുള്ള ഒരു പ്രധാന വഴിയാണ്. മുട്ടവെള്ളയില്‍ ഹൈഡ്രോലിപിഡ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ ഏറെ ഗുണകരമാണ്. മുട്ടവെള്ള മാത്രമെടുത്ത് നല്ലപോലെ പതപ്പിയ്ക്കുക. ഇത് മാറിടങ്ങളില്‍ പുരട്ടുക. അര മണിക്കൂര്‍ നേരം കഴിയുമ്പോള്‍ അല്‍പം കുക്കുമ്പര്‍ ജ്യൂസ് പുരട്ടി പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകുകു. ഇത് ആഴ്ചയില്‍ ഒരു ദിവസം ചെയ്യണം. കുക്കുമ്പര്‍ ജ്യൂസിനു പകരം വേണമെങ്കില്‍ പുരട്ടാന്‍ സവാള നീരുമെടുക്കാം. ഇതും മാറിടങ്ങള്‍ക്കുറപ്പു നല്‍കും. മുട്ടവെള്ളയിലെ പോഷകങ്ങള്‍ മാറിടത്തെ മൃദുവാക്കുകയും പാടുകള്‍ മാറ്റുകയും ചെയ്യും.

മുട്ടവെള്ള, തേന്‍, തൈര് എന്നിവ ചേര്‍ത്തും ഒരു മിശ്രിതമുണ്ടാക്കാം 1 മുട്ടവെള്ള, 1 ടേബിള്‍സ്പൂണ്‍ തേന്‍, അല്‍പം തൈര് എന്നിവ കലര്‍ത്തുക. ഇത് മാറിടത്തില്‍ പുരട്ടിപ്പിടിപ്പിയ്ക്കുക. 20 മിനിറ്റു നേരം ഇത് ഇതേ രൂപത്തില്‍ വയ്ക്കണം. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകി തുടയ്ക്കാം വൈറ്റമിന്‍ ഇ ഓയിലും ഇതില്‍ വേണമെങ്കില്‍ ഉപയോഗിയ്ക്കാം. മുട്ടവെള്ള, കുക്കുമ്പര്‍ അരച്ചത്, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്തുള്ള മിശ്രിതം പുരട്ടുന്നതും നല്ലതാണ്. ഇത് പുരട്ടി മസാജ് ചെയ്ത് ഇളംചൂടുവെള്ളത്തില്‍ അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുകു. ഇത് ആഴ്ചയില്‍ ഒരു തവണ വീതം ചെയ്യാം.

അടുക്കളക്കൂട്ടായ ഉലുവ മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാനുള്ള മറ്റൊരു പ്രധാന വഴിയാണ്. ആയുര്‍വേദ പ്രകാര ഉലുവയില്‍ ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളുമുണ്ട്. ഇവ ഫ്രീ റാഡിക്കലുകള്‍ തടഞ്ഞ് മാറിടങ്ങളുടെ ഉറപ്പു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. കാല്‍കപ്പ് ഉലുവാപ്പൊടി വെള്ളത്തില്‍ കലക്കുക. ഇത് കട്ടിയുള്ള ഒരു പേസ്റ്റാക്കുക. ഇതു മാറിടത്തില്‍ പുരട്ടി 10 മിനിറ്റു കഴിഞ്ഞാല്‍ കഴുകിക്കളയാം. ഇളംചൂടുവെള്ളം കൊണ്ടുവേണം, കഴുകാന്‍. ആഴ്ചയില്‍ രണ്ടുദിവസം ഇതു ചെയ്യാം. ഉലുവ വെള്ളം ചേര്‍ത്തരച്ച് തൈരില്‍ കലക്കി മാറിടത്തില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് പുരട്ടി മാറിടങ്ങള്‍ മസാജ് ചെയ്ത ശേഷം 1 മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകാം. ഇത് ആഴ്ചയില്‍ 3-4 ദിവസം വീതം ചെയ്യാം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

അലര്‍ജിക്ക് മഞ്ഞള്‍ ഉപയോഗിക്കേണ്ട വിധം