ഗര്‍ഭകാലത്ത് കുങ്കുമപ്പൂ ഉപയോഗിക്കേണ്ട വിധം

കുങ്കുമപ്പൂ ഒരിക്കലും നിറം വര്‍ദ്ധിപ്പിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. നിറം വര്‍ദ്ധിക്കുക എന്നത് മാത്രമല്ല കുങ്കുമപ്പൂവിന്റെ ഗുണം ഇതല്ലാതെ മറ്റ് ചില ഗുണങ്ങള്‍ കൂടി ഇതിനുണ്ട്. ഇത്തരം ഗുണങ്ങള്‍ മുന്നില്‍ കണ്ടാണ് പലരും കുങ്കുമപ്പൂ കഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യ ഗുണങ്ങള്‍ക്കാണ് പ്രാധാന്യം കൂടുതല്‍ നല്‍കേണ്ടത്. കുങ്കുമപ്പൂവിന് നല്‍കുന്ന പ്രാധാന്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പല ആരോഗ്യ ഗുണങ്ങളും ഗര്‍ഭിണിക്കും ഗര്‍ഭസ്ഥശിശുവിനും കുങ്കുമപ്പൂവിലൂടെ ലഭിക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും കുങ്കുമപ്പൂ സഹായിക്കുന്നു. കുങ്കുമപ്പൂ നല്ലതോ ചീത്തയോ എന്നും അതിന്റെ ആരോഗ്യ ഗുണങ്ങളും പാര്‍ശ്വഫലങ്ങളും എന്തൊക്കെയെന്നും നമുക്ക് നോക്കാം. നിറം വര്‍ദ്ധിപ്പിക്കുക എന്നതല്ലാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം ഗര്‍ഭകാലത്ത് കുങ്കുമപ്പൂ ഉപയോഗിക്കാം എന്ന് നോക്കാം.

ഗര്‍ഭകാലത്ത് പല തരത്തിലാണ് മൂഡ് മാറ്റം ഉണ്ടാവുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുങ്കുമപ്പൂ. കുങ്കുമപ്പൂവില്‍ ഉള്ള ആന്റി ഡിപ്രസന്റ് ഘടകമാണ് നിങ്ങളുടെ മൂഡിനെ നല്ലതാക്കാന്‍ സഹായിക്കുന്നത്. നിങ്ങള്‍ സന്തോഷത്തോടെ ഇരിക്കുമ്പോള്‍ അത് നിങ്ങളുടെ മനസ്സിലും ശരീരത്തിലും മുഖത്തും കാണപ്പെടുന്നു. ഇത് തന്നെയാണ് നിങ്ങളിലെ സൗന്ദര്യവും നിറവും വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കുങ്കുമപ്പൂ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഗര്‍ഭകാലത്ത് പല സ്ത്രീകളിലും രക്തസമ്മര്‍ദ്ദത്തിന്റെ തോത് വളരെ കൂടുതലായിരിക്കും. അപൂര്‍വ്വമായി ചിലരില്‍ കുറവായിരിക്കും. എന്നാല്‍ ഇത് കൃത്യമാക്കാനും യാതൊരു പ്രതിസന്ധികളുമില്ലാതെ പ്രസവം നടക്കാനും സഹായിക്കുന്ന ഒന്നാണ് കുങ്കുമപ്പൂവ്. ഇതിലുള്ള പൊട്ടാസ്യം ആണ് രക്തസമ്മര്‍ദ്ദം കൃത്യമായ അളവിലാക്കാന്‍ സഹായിക്കുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായതിനാല്‍ യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും കുങ്കുമപ്പൂ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നില്ല.

ഗര്‍ഭിണികളുടെ പേടി സ്വപ്‌നമാണ് രാവിലെയുള്ള ഛര്‍ദ്ദിയും തലചുറ്റലും മറ്റ് അസ്വസ്ഥതകളും. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുങ്കുമപ്പൂ. കുങ്കുമപ്പൂ കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ വളരെ ഫലപ്രദമായി ഇല്ലാതാക്കുന്നു. ഇത്തരത്തില്‍ ഒരു പ്രതിസന്ധി ഇല്ലാതെ ഗര്‍ഭകാലം ആസ്വദിക്കുക എന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാ ണ് കുങ്കുമപ്പൂ. അതുകൊണ്ട് തന്നെ ധൈര്യമായി കുങ്കുമപ്പൂ ഉപയോഗിച്ച് നിങ്ങള്‍ക്ക് മോണിംഗ് സിക്‌നെസ്‌ന ഒഴിവാക്കാവുന്നതാണ്. മാത്രമല്ല ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ഇത്.

ഗര്‍ഭകാലത്താണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ നമ്മളെ ഏറ്റവും അധികം ബുദ്ധിമുട്ടിപ്പിക്കുന്നത്. കാരണം ഗര്‍ഭിണികള്‍ക്ക് ഭക്ഷണ കാര്യത്തില്‍ പല തരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടാവുന്നു. ഇത് പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുന്നു. എന്നാല്‍ ഫലപ്രദമായി ദഹന സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന വഴിയാണ് കുങ്കുമപ്പൂ. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥക്കാവശ്യമായ രക്തയോട്ടം സാധ്യമാക്കുന്നു. മാത്രമല്ല മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് നല്ല രീതിയിലുള്ള ദഹന വ്യവസ്ഥ പ്രദാനം ചെയ്യുന്നു.

കുഞ്ഞ് ഓരോ ദിവസം കഴിയുന്തോറും വളര്‍ന്ന് കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ ഇത് വയറിനേയും മസിലിനേയും പ്രശ്‌നത്തിലാക്കുന്നു. കുഞ്ഞിന്റെ വളര്‍ച്ചക്കനുസരിച്ച് എല്ലുകളും പേശികളും വയറിലേയും തുടയിലേയും എല്ലാം വികസിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ അത് മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങളിലേക്ക് കടക്കുന്നു. അത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുങ്കുമപ്പൂ. കുങ്കുമപ്പൂവിന്റെ ഉപയോഗം ഇത്തരത്തില്‍ നിങ്ങളുടെ ഗര്‍ഭകാലം എളുപ്പമാക്കാനും ഇത്തരം വേദനകളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

ഗര്‍ഭകാലമാണെങ്കില്‍ പോലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എപ്പോഴാണ് ഉണ്ടാവുക എന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ കുങ്കുമപ്പൂ നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. നിങ്ങള്‍ ഗര്‍ഭകാലത്ത് കലോറിയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാനും അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാനും കാരണമാകുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുങ്കുമപ്പൂ. ഇതിലുള്ള കരോട്ടിന്‍ പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാണ് ഹൃദയസംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നത്.

പലരിലും ഉറക്കക്ഷീണവും മറ്റ് തരത്തിലുള്ള ക്ഷീണവും വളരെ കൂടുതലായിരിക്കും ഗര്‍ഭകാലത്ത്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുങ്കുമപ്പൂവ്. ഇത് രാത്രിയില്‍ ഉറക്കം ലഭിക്കാത്ത അവസ്ഥയെ ഇല്ലാതാക്കുന്നു. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം വരാത്ത അവസ്ഥക്ക് പലപ്പോഴും പരിഹാരം കാണാന്‍ കുങ്കുമപ്പൂ കിടക്കാന്‍ നേരം പാലില്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് നല്ല ഉറക്കത്തെ പ്രദാനം ചെയ്യുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മുട്ടയുടെ നമ്മളറിയാത്ത കാര്യങ്ങള്‍