ഈ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം വെളിച്ചെണ്ണയില്‍

സൗന്ദര്യസംരക്ഷണത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ അതിനോടൊപ്പം ചില ഒറ്റമൂലികള്‍ കൂടി ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം പല ഒറ്റമൂലികളും നമ്മുടെ നാട്ടില്‍ നമുക്ക് ചുറ്റും ലഭിക്കുന്നതാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പ്രശ്‌നപരിഹാരമാകുന്ന ഇത്തരം കൂട്ടുകളെ യാതൊരു പ്രശ്‌നവുമില്ലാതെ നമുക്ക് പരിഹാരത്തിനായി കൂടെക്കൂട്ടാം.ചര്‍മ്മത്തിനും മുടിക്കും പല്ലിനും എങ്ങനെയെല്ലാം വെളിച്ചെണ്ണ ഉപകരിക്കുന്നു എന്ന് നോക്കാം.

ശുദ്ധമായ സൗന്ദര്യസംരക്ഷണ സഹായിയാണ് വെളിച്ചെണ്ണ. അലര്‍ജി ഉള്‍പ്പടെയുള്ള പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് വെളിച്ചെണ്ണ. പ്രകൃതിദത്ത സൗന്ദര്യ ഗുണങ്ങളുള്ള വെളിച്ചെണ്ണയില്‍ നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാനും സൗന്ദര്യം നിലനിര്‍ത്താനും വെളിച്ചെണ്ണ എങ്ങനെയെല്ലാം ഉപയോഗിക്കണം എന്ന് നോക്കാം.

പല്ലിലെ കറ കളയാന്‍ പല വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളും നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇനി ഇതിനെല്ലാം വിട നല്‍കി വെറും വെളിച്ചെണ്ണ കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം. വെളിച്ചെണ്ണ കൊണ്ടുള്ള പുതിയ രീതികള്‍ പരീക്ഷിക്കാം. വെളിച്ചെണ്ണ നിങ്ങളുടെ പല്ലിന് ചുറ്റും പുരട്ടൂ. പല്ല് തേച്ചതിനുശേഷമാണ് ഇത് ചെയ്യേണ്ടത്. എന്നിട്ട് 20 മിനിട്ട് വയ്ക്കാം. ഇത് നിങ്ങള്‍ക്ക് നല്ല തിളങ്ങുന്ന പല്ലുകള്‍ ഉണ്ടാക്കി തരും. ഉമിക്കരിയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേച്ചാലും പല്ലിന് തിളക്കവും ബലവും ആരോഗ്യവും ലഭിക്കുന്നു.

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒഴിവാക്കാനാവാത്തതാണ് കൈകളും. കൈകളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് വെളിച്ചെണ്ണ്. ഇത് കൈയ്യിലെ സൗന്ദര്യവും നിറവും വരര്‍ദ്ധിപ്പിക്കുകയും നഖങ്ങള്‍ക്ക് വരെ ഭംഗിയും സൗന്ദര്യവം നല്‍കുകയും ചെയ്യുന്നു. നിങ്ങളുടെ കൈവിരളുകളില്‍ വെളിച്ചെണ്ണ പുരട്ടാം. കുറച്ച് നേരം മസാജ് ചെയ്ത് കഴുകി കളയാം. ഇത് നിങ്ങളുടെ കൈവിരലുകളെ മൃദുവാക്കി വെക്കുന്നു.

വരണ്ട മുടിയാണ് കേശസംരക്ഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. അതിനെ ഇല്ലാതാക്കാനും മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കി മുടി വളരാനും സഹായിക്കുന്നു വെൡച്ചെണ്ണ. ഇന്നത്തെ കാലത്ത് ഷാമ്പൂവും മറ്റ് കൃത്രിമ എണ്ണകളും ഉപയോഗിക്കുന്നതിന്റെ ഫലമായി പലപ്പോഴും മുടിക്ക് ഉള്ള ഭംഗി പോലും നഷ്ടപ്പെടുന്നു, അത് തന്നെയാണ് പലപ്പോവും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതും. അതുകൊണ്ട് മുടി ഡ്രൈയായി പൊട്ടി പോകാതിരിക്കാന്‍ വെളിച്ചെണ്ണ തേച്ച് കുളിക്കാം. മുടിക്ക് നല്ല കറുപ്പ് നല്‍കാനും സഹായിക്കും.

ശരീരത്തിലെ മൃതകോശങ്ങളാണ് പലപ്പോഴും ചര്‍മ്മ സംരക്ഷണത്തിന് വെല്ലുവിളിയാവുന്നത്. ഇത് ചര്‍മ്മം ഡ്രൈ ആവാനും ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാനും കാരണമാകുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വെളിച്ചെണ്ണ നല്ലൊരു ഉപാധിയാണ്. വെളിച്ചെണ്ണ ബോഡി സ്‌ക്രബായി ഉപയോഗിക്കാം. നിങ്ങളുടെ വരണ്ട ചര്‍മ്മത്തില്‍ വെളിച്ചെണ്ണ കൊണ്ട് തടവാം. ഇതില്‍ കുറച്ച് പഞ്ചസാരയും ചേര്‍ക്കാം. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.

അലര്‍ജിയും മൂക്കടപ്പും പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ആരോഗ്യം പ്രതിസന്ധിയില്‍ ആവുമ്പോള്‍ അത് നമ്മുടെ സൗന്ദര്യത്തേയും പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങലെ പരിഹരിക്കാന്‍ ഇനി വെളിച്ചെണ്ണ മതി. അലര്‍ജിയും മൂക്കടപ്പും കാരണം നിങ്ങളുടെ സൗന്ദര്യം പോകുന്നുണ്ടോ. അല്‍പം വെളിച്ചെണ്ണയെടുത്ത് മൂക്കിനുള്ളില്‍ തടവാം. ഇത് അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

നല്ല ഭംഗിയുള്ള ചുവന്ന ചുണ്ടുകള്‍ വേണമെന്നു തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഇത് നടക്കാറില്ല. ഇനി ഇതിന്റെ കാര്യത്തില്‍ വിഷമിക്കേണ്ട ആവശ്യമില്ല. കാരണം ചുണ്ട് മൃദുവാക്കി വെക്കാന്‍ വെളിച്ചെണ്ണ പുരട്ടാം. രാത്രിയില്‍ വെളിച്ചെണ്ണ ചുണ്ടില്‍ തേച്ച് കിടക്കുന്നത് നല്ലതാണ്. വരണ്ട ചുണ്ട് ഇല്ലാതാക്കാം.

മേക്കപ്പ് ചെയ്ത് കഴിഞ്ഞാല്‍ അത് കളയാന്‍ റിമൂവര്‍ ഉപയോഗിക്കുന്നതിനു പകരം ഇനി അല്‍പം വെളിച്ചെണ്ണ ഉപയോഗിച്ച് നോക്കൂ. ഇത് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കില്ല എന്ന് മാത്രമല്ല ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും നല്‍കുന്നതാണ്. മേക്കപ്പ് കഴുകി കളയാന്‍ പല ക്രീമുകളുമാണ് മിക്കവരും ഉപയോഗിക്കുന്നത്. എന്നാല്‍ വെളിച്ചെണ്ണ മേക്കപ്പ് കളയാന്‍ അത്യുത്തമമാണ്. ഒരു കൃത്രിമവും ഇല്ലാത്ത വെളിച്ചെണ്ണ ഇതിനായി തിരഞ്ഞെടുക്കാം.

ഷേവ് ചെയ്ത ശേഷം മുഖം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഉത്തമ മാതൃകയാണ് വെളിച്ചെണ്ണ. ഇത് എല്ലാ തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു. അതിലുപരി ചര്‍മ്മത്തില്‍ ഷേവിംഗിനു ശേഷമുണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഷേവ് ചെയ്യുന്നതിനു മുന്‍പ് അല്‍പം വെളിച്ചെണ്ണ തേച്ച് ചെയ്യുന്നത് നല്ലതാണ്. ഇത് ഷേവിങ്ങ് ക്രീം എളുപ്പത്തില്‍ എടുക്കാന്‍ സഹായിക്കുന്നു. ഷേവ് ചെയ്ത ഭാഗം നല്ല മൃദുവുമാക്കുന്നു.

ഉറക്കമൊഴിച്ചാലും പ്രായമാകുന്നതും എല്ലാം ആണ് പലപ്പോഴും കണ്ണിനു താഴെ കറുപ്പ് പടരാന്‍ കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കണ്ണിന് താവെ പുരട്ടി അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ിത് കണ്ണിന് താഴെയുള്ള എല്ലാ പ്രശ്‌നത്തേയും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. കണ്ണിന് താഴെയുള്ള ചുളിവ് മാറ്റാനും വെളിച്ചെണ്ണ നല്ലതാണ്.

മുഖക്കുരുവിന് പരിഹാരം കാണാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് മുഖത്തിന്റെ എല്ലാ പ്രതിസന്ധികളേയും അകറ്റി മുഖക്കുരു പാട് പോലും ഇല്ലാതാക്കുന്നു എന്നതാണ് സത്യം. മുഖത്തിന്റെ എല്ലാം പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്. മുഖക്കുരു ഉള്ള ഭാഗത്ത് വെളിച്ചെണ്ണ തേച്ച് പതിനഞ്ച് മിനിട്ട് വെക്കാം. എന്നിട്ട് മുഖത്ത് ആവി പിടിപ്പിക്കാം. ഇത് നിങ്ങളുടെ മുഖക്കുരു ഇല്ലാതാക്കുന്നു.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും നല്ല മാര്‍ഗ്ഗമാമ് വെളിച്ചെണ്ണ. അള്ട്രാവയലറ്റ് രശ്മികളില്‍ നിന്ും നിങ്ങലെ സംരക്ഷിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ യാതൊരു പ്രശ്‌നങ്ങളും ഇല്ലാതെ നിങ്ങള്‍ക്ക് സണ്‍സ്‌ക്രീന്‍ ആയി വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. പുറത്തു പോകുന്നതിനു മുന്‍പ് സണ്‍സ്‌ക്രീനായി വെളിച്ചെണ്ണ പുരട്ടാം. ഇത് നിങ്ങളെ വെയിലില്‍ നിന്നും സംരക്ഷിക്കുക. വെയിലുകൊണ്ടുണ്ടായ കരുവാളിപ്പും വെളിച്ചെണ്ണ മാറ്റിതരും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

സ്ത്രീ സൗന്ദര്യം കൂട്ടാന്‍ ചില സ്വാഭാവിക വഴികള്‍