ദിവസവും തേന്‍ കഴിച്ചാലുള്ള പ്രയോജനങ്ങള്‍

തേനില് ആരോഗ്യഗുണങ്ങള്‍ ഏറും.തികച്ചും പ്രകൃതിദത്തമായ ഒന്നാണ് തേന്‍. ആന്റിഓക്‌സിഡന്റുകളാണ് തേനിന് ഈ പ്രത്യേക കഴിവു നല്‍കുന്നതും. ഏറെ പോഷകങ്ങളും, ഔഷധഗുണങ്ങളുമടങ്ങിയ തേന്‍ പണ്ടു കാലം മുതല്‍ക്കേ ചര്‍മ്മസംരക്ഷണത്തിനായും, ആരോഗ്യത്തിനായും ഉപയോഗിച്ചുവരുന്നുണ്ട്. അത്ഭുതകരമായ ഗുണവിശേഷങ്ങളുള്ളതാണ് തേന്‍. തേന്‍ ഉപയോഗിക്കുന്നത് വഴി നേടാവുന്ന ആരോഗ്യപരമായ ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

തേനില്‍ ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്ഫേറ്റ് തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു.തേനിലെ ഗ്ലൂക്കോസിന്‍റെയും, ഫ്രൂട്കോസിന്‍റെയും രൂപത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ്സ് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും,ക്ഷീണമകറ്റി സജീവമായിരിക്കാന്‍ സഹായിക്കുകയും, പേശിതളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു. തേനില്‍ സ്വാഭാവിക ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്.പൂമ്പൊടിയിലും, പൂന്തേനിലുമുള്ള വിറ്റാമിനുകളായ ബി1, ബി 2, സി, ബി 6, ബി 5, ബി 3 എന്നിവ തേനിലും അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയഡിന്‍, സിങ്ക് എന്നിവയും ചെറിയ തോതില്‍ തേനില്‍ അടങ്ങിയിട്ടുണ്ട്.

ആരോഗ്യത്തിനും ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം പല രീതിയില്‍ തേന്‍ ഉപയോഗിയ്ക്കുന്നുണ്ട്. മൂന്നു രീതിയിലും ശരീരത്തിന് സഹായകമായ ഒന്നാണിതെന്നര്‍ത്ഥം. പല അസുഖങ്ങള്‍ക്കും ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കാനുമുള്ള നല്ലൊരു വഴിയാണ് തേന്‍. ഇത് പല രൂപത്തിലും മരുന്നായി ഉപയോഗിയ്ക്കും. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സ്വാഭാവിക ചേരുവ കൂടിയാണ് തേന്‍. പാലിലും ചെറുനാരങ്ങാനീരിലുമെല്ലാം തേന്‍ ഉപയോഗിയ്ക്കാറുണ്ട്. പ്രമേഹരോഗികള്‍ക്കും ഒരു പരിധി വരെ തേന്‍ ഉപയോഗിയ്ക്കാം.അലര്‍ജി പ്രശ്‌നങ്ങള്‍ക്കും രോഗപ്രതിരോധശേഷി കുറയുന്നവര്‍ക്കുമെല്ലാം ഇത് ദിവസവും ശീലമാക്കാം. കോള്‍ഡ്, തൊണ്ട വേദന എന്നിവയ്ക്കുള്ള സ്വാഭാവിക വഴിയാണിത്.

തേന്‍ ദിവസവും ഒരു സ്പൂണ്‍ വീതം കഴിയ്ക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രയോജനങ്ങള്‍ ഏറെയാണ്.അമിതവണ്ണം തടയാന്‍ ഉപയോഗിക്കാവുന്ന ഒരു പ്രധാന ഔഷധമാണ് തേന്‍. ശാരീരികപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും അതുവഴി അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കി തടികുറയ്ക്കാനും തേന്‍ സഹായിക്കും.തടി കുറയ്ക്കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴിയാണ് തേന്‍. ഇത് ദിവസവും ഒരു സ്പൂണ്‍ വീതം കഴിയ്ക്കുന്നത് തടി കുറയാന്‍ നല്ലതാണ്. ചെറുനാരങ്ങാനീരും ചൂടുവെള്ളവും ചേര്‍ത്തു കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ തേനിന് സാധിയ്ക്കും. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഒന്നാണിതെന്നുമോര്‍ക്കുക. വെറുവയറ്റില്‍ ഇതു കഴിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം.

തേനില്‍ കൊളസ്‌ട്രോള്‍ തീരെ അടങ്ങിയിട്ടില്ല. ഇതിലെ വൈറ്റമിനുകള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. നല്ല കൊളസ്‌ട്രോളിനും ഇത് ഏറെ സഹായകമാണ്. ഇതിനായി തികച്ചും സ്വാഭാവികമായ വഴിയാണ് ദിവസവും ഒരു സ്പൂണ്‍ തേന്‍ കുടിയ്ക്കുകയെന്നത്.

തേനിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ധമനികള്‍ ചുരുങ്ങുന്നതു തടയാന്‍ സഹായിക്കും. ഇതുവഴി രക്തപ്രവാഹം ഏറെ വര്‍ദ്ധിപ്പിയ്ക്കാനുമാകും. ഹൃദയാരോഗ്യത്തിന് നേരായ രീതിയിലെ രക്തപ്രവാഹം ഏറെ അത്യാവശ്യമാണ്. ഇതിനായി തികച്ചും സ്വാഭാവികമായ വഴിയാണ് ദിവസവും ഒരു സ്പൂണ്‍ തേന്‍ കുടിയ്ക്കുകയെന്നത്.

ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മലബന്ധമകറ്റുന്നതിനുമെല്ലാം ഏറെ ഗുണകരമാണ്. വയറ്റിലെ എല്ലാ ടോക്‌സിനുകളും അകറ്റാനുള്ള വഴി.രാവിലെ കാപ്പിയ്ക്കു പകരം നല്ല ഉന്മേഷം ലഭിയ്ക്കാന്‍ ചെയ്യാവുന്ന വിദ്യയാണിത്. തേന്‍ നാഡികളെ ഉണര്‍ത്തുന്നു. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്നു. ദിവസം മുഴുവന്‍ വേണ്ടുന്ന ഉന്മേഷം നല്‍കും.ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് തേന്‍ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.ഗ്യാസ് പ്രശ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്. പ്രത്യേകിച്ചു രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വയറ്റില്‍ ഗ്യാസെങ്കില്‍.

തേനില്‍ ഫ്‌ളേവനോയ്ഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയേറെ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഗുണകരമാണിത്. തേന്‍ ദിവസവും കഴിയ്ക്കുന്നത് ക്യാന്‍സറില്‍ നിന്നും സംരക്ഷണം നല്‍കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

സപ്പോട്ടയുടെ സൂപ്പര്‍ പവര്‍