തടിയും വയറും കുറയ്ക്കാന്‍ സ്വാഭാവിക വഴികള്‍

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഒന്നാണ് അമിത വണ്ണവും തടിയും വയറും എല്ലാം. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നത്. ഡയറ്റില്‍ ശ്രദ്ധിക്കുന്നവരും ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരും ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം എന്ന് നോക്കാം. ഇത് തടിയും വയറും കുറക്കാനാണ് സഹായിക്കുക.

അമിത വ്യായാമത്തിന്റേയും ഭക്ഷണ നിയന്ത്രണത്തിന്റേയോ ആവശ്യമില്ലാതെ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാം. നിങ്ങള്‍ നാടന്‍ വഴികളിലൂടെ ഇനി ഇത്തരം പ്രശ്‌നത്തെ പരിഹരിക്കാം. സമയവും നേരവും നോക്കാതെ ഏത് ഭക്ഷണവും കഴിക്കുന്നവര്‍ക്ക് തടി പലപ്പോഴും വില്ലനായി മാറാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ഭക്ഷണത്തിന് തന്നെയാണ് ആദ്യം പ്രാധാന്യം നല്‍കേണ്ടത്. ചില ഭക്ഷണങ്ങള്‍ നമ്മുടെ ശീലത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് നമുക്ക് വിടുതല്‍ നേടാം. അതിലുപരി ഇത് തടിയും വയറും കുറക്കുകയും ചെയ്യുന്നു.

ജ്യൂസ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ജ്യൂസ് സ്ഥിരം കഴിക്കുന്നത് വയറും തടിയും കൂടാനാണ് കാരണമാകുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കാലറി കൂടുതല്‍ ഉള്ളത് ജ്യൂസ് രൂപത്തില്‍ കഴിക്കുന്നവക്കാണ്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഡയറ്റില്‍ പലരും ജ്യൂസ് ഉള്‍പ്പെടുത്തുന്നതും ഇത്തരത്തിലുള്ള അറിവില്ലായ്മ കൊണ്ടാണ്. ജ്യൂസ് ഉണ്ടാക്കുമ്പോള്‍ ചേര്‍ക്കുന്ന പഞ്ചസാരയും മറ്റും കലോറിയുടെ കലവറ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ജ്യൂസ് കഴിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. ഇത് തടിയും വയറും കുറക്കുന്നു.

തടി കുറക്കുന്നവരുടെ പ്രധാന ആഹാരമാണ് ഡ്രൈഫ്രൂട്‌സ്. എന്നാല്‍ ഇത് കഴിക്കുന്നതിലൂടെ തടി കൂടുകയാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇത് ശരീര്ത്തില്‍ കലോറി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പഴങ്ങള്‍ ഉണങ്ങുമ്പോള്‍ അവയിലെ ജലാംശം നഷ്ടപ്പെടുകയും പഞ്ചസാര കട്ടിയാവുകയും ചെയ്യുന്നു. ഇതില്‍ നാരുകളുടെ അളവും വളരെ കുറവായിരിക്കും. ഇതെല്ലാം തന്നെ തടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിലുപരി കടയില്‍ നിന്നും വാങ്ങിക്കുന്ന ഡ്രൈഫ്രൂട്ടുകളില്‍ സ്വാദിനായി അധിക പഞ്ചസാരയും ചേര്‍ക്കുന്നു. ഇത് തടി വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഡയറ്റിലാണെന്ന് കരുതി പല തരത്തിലുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ കഴിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതും വിപരീത ഫലമാണ് ഉണ്ടാക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട.. ഇത് സ്ലിം ആവാനല്ല തടിക്കാനാണ് സഹായിക്കുന്നത്. ഇത്തരം പാനീയങ്ങള്‍ പൊണ്ണത്തടി ഉണ്ടാക്കാനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് വിശപ്പ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

ഡയറ്റ് ശീലമാക്കുന്നവര്‍ക്ക് ആദ്യം അവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് സാലഡ്. ഇത് ശരിക്കും കാലറിയുടെ കലവറയാണ്. അതുകൊണ്ട് തന്നെ സാലഡുകളെ ഒരു പരിധി വരെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തണം. പ്രത്യേകിച്ച് പുറത്ത് നിന്നും കഴിക്കുന്ന സാലഡുകള്‍. ഒലീവ് ഓയിലില്‍ ഉണ്ടാക്കുന്നവയാണെങ്കില്‍ മാത്രം കഴിക്കാം. ഇതൊരിക്കലും തടി വര്‍ദ്ധിപ്പിക്കുകയില്ല.

സൂപ്പ് കുടിക്കുന്നവരും ചില്ലറയല്ല. ശരിയായ രീതിയിലാണെങ്കില്‍ സൂപ്പ് മാത്രം മതി വണ്ണം കുറക്കാന്‍. എന്നാല്‍ ശരിയായ രീതിയില്‍ അല്ലെങ്കില്‍ സൂപ്പ് മാത്രം മതി വണ്ണം കൂട്ടാന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ടയ കൊഴുപ്പിന്‌റെ കലവറയാണ് സൂപ്പ്. ഇത് തടി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. എന്നാല്‍ പച്ചക്കറി കൂടുതല്‍ അടങ്ങിയ സൂപ്പ് ഒരിക്കലും തടി വര്‍ദ്ധിപ്പിക്കുന്നില്ല.

പല തരത്തിലുള്ള സോസുകളും ഇന്നത്തെ കാലത്ത് നാം ഉപയോഗിക്കുന്നവയാണ്. പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ലഭിക്കുന്ന സോസുകള്‍ക്ക് അത്രത്തോളം തന്നെ ഗുണം ഉണ്ടാവണമെന്നില്ല. അതുകൊണ്ട് തന്നെ സോസ് കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് തടിയെന്ന വില്ലനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇനി സോസിന് അടിമയാണെങ്കില്‍ അത് വീട്ടിലുണ്ടാക്കി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

കായ വറുത്തത്, ഉരുളക്കിഴങ്ങ് വറുത്തത് എന്നിവയെല്ലാം നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്നവയാണ്.എന്നാല്‍ ഇവയെല്ലാം എണ്ണയിലിട്ട് പൊരിച്ചെടുക്കുന്നതാണ് എന്ന കാര്യം പലരും മറക്കുന്നു. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം തടിയും വയറും കൂട്ടാന്‍ കാരണമാകുന്നു. മാത്രമല്ല കൊഴുപ്പും ഉപ്പും ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഇത് വില്ലനായി മാറുന്നതിന് കാരണവും.

സിനിമ കാണുമ്പോള്‍ കൊറിക്കാന്‍ എന്നത് മാത്രമാണ് പോപ്‌കോണ്‍ എന്നതിലൂടെ പലരും ഉദ്ദേശിക്കുന്നത്. എന്നാല്‍ പിന്നീട് ഇതൊരു ശീലമായി മാറുന്നു. തടിയും വയറും കുറക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ എന്തുകൊണ്ടും പോപ്‌കോണില്‍ നിന്ന് വിട്ടു നില്‍ക്കുക. അല്ലാത്ത പക്ഷം അത് പല തരത്തിലും ദോഷകരമായി മാറുന്നു. ഇതിലെ കൊഴുപ്പ് തന്നെയാണ് പലപ്പോഴും വില്ലനാവുന്നത്.

പലരും ഭക്ഷണശീലത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ടാവും വൈറ്റ് ബ്രെഡ്. എന്നാല്‍ ഇതില്‍ ചേര്‍ക്കുന്ന പഞ്ചസാരയാണ് നിങ്ങളെ തടിയിലേക്ക് കൊണ്ട് പോവുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് കഴിച്ചാല്‍ അത് തടി ഇല്ലാതാക്കുന്നതിന് സഹായിക്കും. വൈറ്റ് ബ്രെഡ് പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിച്ചാല്‍ മതി. എന്നാല്‍ പിന്നെ വയറും തടിയും പ്രശ്‌നമായി നിങ്ങള്‍ക്ക് തോന്നില്ല.

ഐസ്‌ക്രീം ഇഷ്ടമല്ലാത്തവര്‍ ചുരുക്കമായിരിക്കും. പ്രേമഹ രോഗികള്‍ക്ക് പോലും പലപ്പോഴും നിയന്ത്രണം വിട്ടുപോവുന്നത് ഐസ്‌ക്രീമിനു മുന്നിലായിരിക്കും. എന്നാല്‍ ഇനി ഡയറ്റില്‍ ശ്രദ്ധിച്ച് തടിയും വയറും കുറക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഐസ്‌ക്രീം എന്ന വില്ലനെ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. അതിലൂടെ തടിയും വയറും കുറക്കാന്‍ ശ്രമിക്കാം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

ഗര്‍ഭകാലത്ത് കുങ്കുമപ്പൂ ഉപയോഗിക്കേണ്ട വിധം