കഷണ്ടിയും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം

ഹൃദയാഘാതത്തിന് കാരണങ്ങള്‍ പലതുണ്ടാകും. ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളും പലതാണ്. ഹൃദയാരോഗ്യം മോശമാകുമ്പോഴാണ് ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങളുണ്ടാകുന്നതും.
കൊളസ്‌ട്രോള്‍, ഉയര്‍ന്ന ബിപി, വേണ്ടത്ര രക്തപ്രവാഹം ഹൃദയത്തിലേയ്ക്കില്ലാതിരിയ്ക്കുക തുടങ്ങിയവയെല്ലാം ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്. ഹൃദയം ദുര്‍ബലമാക്കുന്ന കാരണങ്ങളെന്നെടുതതു പറയാം. ഇത്തരം കാരണങ്ങള്‍ വേണ്ടത്ര വിധത്തില്‍ പരിഗണിയ്ക്കാതിരിയ്ക്കുന്നത് ഹൃദയപ്രശ്‌നങ്ങളിലേയ്ക്കും പിന്നീട് ഹൃദയാഘാതത്തിലേയ്ക്കും നയിച്ചേക്കും.

പലപ്പോഴും തിരിച്ചറിയാന്‍ സാധിയ്ക്കാത്തതാണ് ഹൃദയാഘാതത്തില്‍ പ്രധാന വില്ലനാകുന്നത്. സാധാരണ മൂന്നാമത്തെ അറ്റാക്കില്‍ നിന്നും രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാകുമെന്നു പറയും. ആദ്യം അറ്റാക്ക് വരുന്നയാള്‍ക്ക് തനിക്കീ പ്രശ്‌നമുണ്ടെന്ന കാര്യം തിരിച്ചറിയാനാകും. എന്നാല്‍ ആദ്യം അറ്റാക്ക് വരുന്ന സൂചനകള്‍ പലര്‍ക്കും തിരിച്ചറിയാകുകയുമില്ല. അറ്റാക്ക് ആദ്യതവണ ശക്തമാണെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടിയില്ലെങ്കില്‍ ഹൃദയാഘാതം ആയുസു കവര്‍ന്നെടുക്കുകയും ചെയ്യും.

പല രോഗങ്ങളുടേയും പ്രാരംഭ ലക്ഷണം നമ്മുടെ ശരീരം തന്നെ നല്‍കുന്നുണ്ടെന്നതാണ് വാസ്തവം. ഹൃദയാഘാതത്തിന്റെ കാര്യവും ഇതുതന്നെ. ഹൃദയാഘാത ലക്ഷണങ്ങളും തുടക്കത്തില്‍ ന്നെ ശരീരം കാണിച്ചു തരുന്നുണ്ട്. നമ്മുടെ ശരീരത്തിലും, എന്തിന് തലമുടിയുടെ ഘടനയില്‍ പോലുമുണ്ടാകുന്ന ചില വ്യത്യാസങ്ങള്‍. എന്നാല്‍ ഇത്തരം വ്യത്യാസങ്ങള്‍ പലപ്പോഴും നമുക്കു തിരിച്ചറിയാന്‍ സാധിയ്ക്കാറില്ല. അതായത് ശരീരം നല്‍കുന്ന ഹൃദയാഘാത സൂചനകള്‍ തിരിച്ചറിയാന്‍ സാധിയ്ക്കാറില്ലെന്നര്‍ത്ഥം.

ശരീരം തന്നെ ഹൃദയാഘാത സൂചനകള്‍ നല്‍കുന്നുണ്ട്. അതായത് ശാരീരികമായിത്തെന്നെ ഹൃദയാഘാതം വരുന്നുവെന്നു മുന്‍കൂട്ടിയറിയാനുള്ള ചില വഴികള്‍. ശരീരം നല്‍കുന്ന ഹൃദയാഘാത സൂചനകളെക്കുറിച്ചറിയൂ,ഹൃദയാഘാതം ഒഴിവാക്കാന്‍ ഇത് ഏറെ സഹായകമാണ്.

പല കാരണങ്ങളാലും കാലില്‍ വീക്കം ആളുകള്‍ക്കു സാധാരണയാണ്. കാലുകള്‍ക്കും എല്ലുകള്‍ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങളും ഹീലിനുണ്ടാകുന്ന പ്രശ്‌നങ്ങളുമെല്ലാം കാലില്‍ വീക്കമുണ്ടാക്കുന്ന കാരണങ്ങളാണ്. എന്നാല്‍ പാദത്തില്‍ വീക്കമുണ്ടാകുന്നത് ഹൃദയത്തിന്റെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണം കൂടിയാണ്. പാദത്തിലും കാലിന്റെ കീഴ്ഭാഗത്തുമുള്ള വീക്കം ഹൃദയത്തിന്റെ പമ്പിംഗ് കുറയുന്നുവെന്നതിന്റെ സൂചനയാണ്. ഞരമ്പുകളിലെ ഫഌയിഡുകള്‍ സമീപത്തേയ്ക്കുള്ള കോശങ്ങളിലേയ്ക്കു കടക്കുമ്പോള്‍ വരുന്ന ഈ അവസ്ഥ എഡിമ എന്നറിയപ്പെടുന്നു.

കഷണ്ടിയ്ക്കു കാരണങ്ങള്‍ പലതാണ്. പാരമ്പര്യം, മുടിസംരക്ഷണത്തിന്റെ പോരായ്മ തുടങ്ങിയവയാണ് സാധാരണ കാരണങ്ങള്‍. പുരുഷന്മാര്‍ക്കാണ് സ്ത്രീകളേക്കാള്‍ കഷണ്ടി വരാന്‍ സാധ്യത കൂടുതലും. എന്നാല്‍ പുരുഷന്മാരിലെ കഷണ്ടി ഹൃദയപ്രശ്‌നങ്ങളുടെ സൂചന കൂടിയാണെന്നു പറയാം. പുരുഷന്മാരില്‍ തലയുടെ പിന്നില്‍ മധ്യഭാഗത്തായി വരുന്ന കഷണ്ടി ഹൃദയപ്രശ്‌നങ്ങളുടെ സൂചകളാണെന്നു തെളിഞ്ഞിട്ടുണ്ട്. പുരുഷന്മാരുടെ കഷണ്ടിയും ഹൃദയപ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നു പഠനങ്ങള്‍ പറയുന്നു

കൊളസ്‌ട്രോള്‍ ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന കാരണവുമാണ്. കൊളസ്‌ട്രോള്‍ ധമനികളില്‍ അടിഞ്ഞു കൂടി ഹൃദയത്തിലെ രക്തപ്രവാഹം തടസപ്പെടുത്തുന്നു. ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുന്നു. ഹൃദയത്തിലു ലഭിയ്‌ക്കേണ്ട രക്തത്തിന്റെ അളവിന്‍ വ്യത്യാസം വരുന്നത് പലപ്പോഴും ഹൃദയാഘാതത്തിനുള്ള കാരണമാണ്. ഇതില്‍ പ്രധാന വില്ലനാണ് കൊളസ്‌ട്രോള്‍.ചര്‍മത്തില്‍ മഞ്ഞ നിറത്തില്‍ തടിപ്പുകള്‍ കാണുന്നുവെങ്കില്‍ കൊളസ്‌ട്രോള്‍ തോത് കൂടുന്നതിന്റെ സൂചനയാണ്. സാന്തോമ എന്നാണ് ഇവയറിയപ്പെടുന്നത്. ഇത് ഹൃദയാഘാതം വരുന്നുവെന്നതിന്റെ സൂചനയായി എടുക്കാം.

മോണയ്ക്കു പല്ലിനുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും മോണയും പല്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തന്നെയാകും. മോണയുടെയും പല്ലിന്റെയും സംരക്ഷണത്തിന്റേയും കുറവില്‍ വരുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് കാരണം. എന്നാല്‍ മോണിയ്ക്കുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍, പ്രത്യേകിച്ചു മോണയില്‍ നിന്നുള്ള രക്തപ്രവാഹവും മറ്റും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനകള്‍ കൂടിയാണ്. മോണയിലെ വീര്‍പ്പും രക്തപ്രവാഹവുമെല്ലാം പലപ്പോഴും ഹൃദയപ്രശ്‌നങ്ങളുടെ സൂചനകള്‍ കൂടിയാണ്. മോണയിലെ പ്രശ്‌നങ്ങള്‍ക്കു കാരണമായ ബാക്ടീരിയകളും ഹൃദയധമനികളില്‍ തടസമുണ്ടാക്കുന്ന ബാക്ടീരികളും ഒന്നുതന്നെയാണ്.

പ്രായമേറുമ്പോള്‍ പലരേയും ബാധിയ്ക്കുന്ന പ്രശ്‌നമാണ് തിമിരം. കണ്ണിന് കാഴ്ചക്കുറവു വരുത്തുന്ന പ്രശ്‌നം. പലപ്പോഴും തിമിരം വെറും കണ്ണിന്റ പ്രശ്‌നം തന്നെയാകണമെന്നില്ല. ഹൃദയപ്രശ്‌നത്തിന്റെ വ്യക്തമായ സൂചനകള്‍ തന്നെയാകും. രക്തപ്രവാഹം ശരിയല്ലാത്തതും ഹൃദയാരോഗ്യം മോശമാകുകയും ചെയ്യുന്നതിന്റെ സൂചനകള്‍. പ്രത്യേകിച്ചു പ്രായമേറെയാകാതെ തിമിരം പോലുളള പ്രശ്‌നങ്ങളുണ്ടാകുന്നുവെങ്കില്‍. തിമിരം ഹൃദയാഘാത സൂചനയാണെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്. ഇതുകൊണ്ടുതന്നെ തിമിരമുള്ളവര്‍ക്ക് ഹൃദയാഘാതസാധ്യതകള്‍ ഏറെയാണ്.തിമിരം നിസാരമാക്കി എടുക്കരുതെന്നര്‍ത്ഥം.

നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതകളാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയല്ലെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍. എന്നാല്‍ തുടര്‍ച്ചയായി ഈ അസ്വസ്ഥത നിലനില്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിയ്ക്കുന്നത് നല്ലതാണ്.പലപ്പോഴും നെഞ്ചില്‍ നിന്നും തുടങ്ങുന്ന വേദന കൈകളിലേക്ക് എത്തുന്നതാണെങ്കില്‍ ഇത് തീര്‍ച്ചയായും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ് എന്ന് ഉറപ്പിക്കാം. ചെറുപ്പക്കാരില്‍ ഈ വേദന അല്‍പം കാഠിന്യമേറിയതായിരിക്കും.ഹൃദയസ്പന്ദനത്തിലുണ്ടാക്കുന്ന നേരിയ വ്യത്യാസം പോലും ഹൃദയാഘാത കാരണമാകാം. ഇങ്ങനെ തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.ഇവ പലരും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളാക്കി എടുക്കുന്നതാണ് പലപ്പോഴും ഹൃദയപ്രശ്‌നങ്ങള്‍ കൂടുതലാകാനും ഹാര്‍ട്ട് അറ്റാക്കിലേക്കെത്താനും കാരണമാകുന്നത്

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഈ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം വെളിച്ചെണ്ണയില്‍