കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി ഉണ്ടാകാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍

എല്ലാ അമ്മമാരും അവരുടെ മക്കൾ എല്ലാ ആഴ്ച്ചയിലും ചുമയോ ജലദോഷമോ പിടിക്കുമോ എന്ന പേടിയിലാണ്. കുഞ്ഞിന്റെ ഒലിക്കുന്ന മൂക്കും അവനോ അവളോ ഭക്ഷണം കഴിക്കാതിരിക്കുന്നതും ഒക്കെ ഒരു അമ്മയുടെ പേടി സ്വപ്നമാണ്.
ഈ സമയങ്ങളിൽ ആണ് അമ്മമാർ കുട്ടികൾക്ക് എല്ലാ ഇൻഫെക്ഷനു നേരെ പൊരുതുവാനും അവർക്കു നല്ല പ്രതിരോധ ശക്തി കൊടുക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നത്.
ചിലപ്പോൾ പോഷകങ്ങളുടെ കുറവ് മൂലമായിരിക്കാം കുഞ്ഞിന്റെ വളർന്നു വരുന്ന പ്രതിരോധ ശേഷി നന്നായിരിക്കാത്തതു. ഇതു മെച്ചപ്പെടുത്തിയാൽ കുഞ്ഞിന്റെ ആരോഗ്യം വളരെ വേഗത്തിൽ നന്നാവും അവർക്കു രോഗങ്ങളെ തടയാൻ ഞൊടിയിടയിൽ സാധിക്കും. എപ്പോഴും ചെറിയൊരു നിവാരണമാണ് വലിയൊരു രോഗാശുശ്രുഷയെക്കാൾ നല്ലതു.

1 വെള്ളികൊണ്ടുള്ള സ്പൂണിന്റെ ഗുണം

വെള്ളി എന്ന ലോഹം ഒലീഗൊഡൈനാമിക്കും ബയോസിഡലും ആണ്. എന്നു വെച്ചാൽ ഇതു രോഗം വരുത്തുന്ന കിടാണുക്കളെയും ബാക്റ്റീരിയയെയും മറ്റും ഒക്കെ നശിപ്പിക്കും എന്നതാണ്.
അതുകൊണ്ടാണ് പരമ്പരാഗതമായി കുഞ്ഞുങ്ങൾക്കു അവരുടെ ആദ്യ പശുവിൻ പാലും ആദ്യത്തെ കട്ടിയുള്ള ഭക്ഷണവും ഒക്കെ വെള്ളി പാത്രത്തിൽ നിന്നും കൊടുക്കുന്നത്. ഈ ലോഹത്തിന് രോഗം പരത്തുന്ന അണുക്കളെ കൊല്ലുന്ന ഗുണവിശേഷം ഉള്ളത് കൊണ്ട് ഇതിനെ വെള്ളം കുടിക്കുന്ന പാത്രമായും, സർജിക്കൽ ഡ്രെസ്സിങ്നും ഡിസിൻഫെക്റ്റന്റായും ഒക്കെ ഉപയോഗിക്കാവുന്നതാണ്.

കുഞ്ഞുങ്ങൾക്കു ഭക്ഷണം കൊടുക്കുന്നത് വെള്ളി കൊണ്ടുള്ള പാത്രങ്ങളിൽ നിന്നാക്കു. ലോഹത്തിൽ നിന്നും ദോഷം വരുമെന്ന് പേടിക്കണ്ട കാരണം അങ്ങിനെ എന്തെങ്കിലും തന്നെ വയറ്റിൽ പോയാൽ അത് ദഹിക്കില്ല സോല്യൂബിൾ സാൾട്ടിന്റെ രൂപത്തിൽ അല്ലാതെ.
നിങ്ങൾക്കു ഇതുകൊണ്ടുള്ള ഗുണങ്ങൾ വേഗം തന്നെ കാണാനും സാധിക്കും.

2 ദിവസത്തിൽ ഒരു തുളസി
ഈ വിശിഷ്ട ഇല ഇന്ത്യയിലുള്ള ദൈവികമായ ശക്തികൾക്കു അർപ്പിക്കാറുള്ള ഒന്നാണ്. പക്ഷെ നിങ്ങൾക്കറിയാമോ ഇതിനു ആരോഗ്യത്തെ സംരക്ഷിക്കാനുള്ള ഒരുപാടു കഴിവുകൾ ഉണ്ടെന്നു? തുളസി ആയുർവേദത്തിലെ പല മരുന്നുകളിലും ഉപയോഗിക്കാറുണ്ട് മാത്രമല്ല ഇതു ചുമയ്‌ക്കും ജലദോഷത്തിനും വേണ്ടി നൽകാറുണ്ട്.

ഇതു ചുമയും ജലദോഷവും വന്നു കഴിഞ്ഞാൽ മാത്രമല്ല, പ്രതിരോധനത്തിനു വേണ്ടി അതിനു മുന്നേയും നിങ്ങൾക്കു കഴിക്കാം എന്നാണ്.
വീട്ടിൽ ഒരു ചട്ടിയിൽ തുളസി നടുക നിങ്ങളുടെ കുട്ടിയോട് ദിവസത്തിൽ രണ്ടോ മൂന്നോ ഇല വീതം കഴിക്കാനും ആവശ്യപ്പെടുക. ഇല പറിച്ചെടുത്തു കഴുകിയതിനു ശേഷം കൈ കൊണ്ട് തന്നെ അതിനെ ചതക്കുക. രുചി കുഞ്ഞിന് ഇഷ്ടമാവുന്നില്ലെങ്കിൽ കുറച്ചു തേൻ ചേർത്ത് കൊടുക്കുക.

3 തേൻ കൊടുക്കുന്നത് എപ്പോഴും ഉത്തമം
തേനിന് ആന്റിഓക്സിഡന്റ് ആന്റിമൈക്രോബിയൽ ആന്റിബാക്ടിരിയൽ തുടങ്ങിയ ഗുണവിശേഷങ്ങളുണ്ട് അതുകൊണ്ടു തന്നെ തേനിന് ബാക്റ്റീരിയയെയും വൈറസിനെയും ഒക്കെ നേരിടാനുള്ള ശക്തിയുമുണ്ട്. തേനിന് ദഹനം കൃത്യമാക്കാൻ സാധിക്കും ആസിഡ് റിഫ്ലക്സ്‌ ഒഴിവാക്കാൻ പറ്റും തൊണ്ടയിലെ വീർപ്പം കടുത്ത ചുമ ഒക്കെ നിയന്ത്രിക്കാൻ സാധിക്കും മാത്രമല്ല ബ്ലഡ് ഷുഗറും ഇൻസുലിനും നിയന്ത്രിക്കുക, മുറിവുകളോ പൊട്ടലോ ഉണ്ടെങ്കിൽ അതിനെ ഉണക്കാനും പറ്റും.
ലോക്കൽ ആയിട്ട് കിട്ടുന്ന തേൻ തന്നെയാണ് മറ്റു കടകളിൽ നിന്നും വാങ്ങുന്നതിനേക്കാളും നല്ലതു. കാരണം അവയ്ക്കു നിങ്ങളുടെ ചുറ്റുമുള്ള പൂമ്പൊടിയേയും ഇന്ഫെക്ഷനെയും ഒക്കെ നേരിടാനുള്ള ഗുണവിശേഷം ഉണ്ടാകും.

വാണിംഗ്: ഡോക്ടർ നിർദ്ദേശിക്കുന്നത് ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്കു തേൻ കൊടുക്കരുത് എന്നാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പുരികം ത്രെഡ്‌ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍