തൈറോയിഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍

എന്താണ് തൈറോയിഡ്.
കഴുത്തിനു താഴെ നടുവിലായി ചിത്രശലഭാകൃതിയില്‍ കാണപ്പെടുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയിഡ്. ജീവന്‍ നിലനിര്‍ത്തുന്ന പോഷണപരിണാമ പ്രക്രിയയ്ക്ക് ആവശ്യം വരുന്ന പ്രാഥമിക ജോലികള്‍ ചെയ്യുകയാണ്. ഇതിന്‍റെ ധര്‍മ്മം. പോഷണപരിണാമ വ്യവസ്ഥ നിലനിര്‍ത്തുവാനായി ഈ ഗ്രന്ഥി സ്രാവങ്ങള്‍ അഥവാ ഹോര്‍‌മോണുകള്‍ ഉല്‍പ്പാദിപ്പിയ്ക്കുന്നു. ഈ സ്രാവങ്ങള്‍ ഊര്‍ജ്ജസ്രോതസ്സുകളും എത്രമാത്രം ഊര്‍ജ്ജം ഓരോ അവയവങ്ങളും ഉപയോഗിയ്ക്കണം എന്നു നിയന്ത്രിയ്ക്കുന്നു.

ശരിയായി പ്രവര്‍ത്തിയ്ക്കുന്ന തൈറോയിഡ് എല്ലാ ഭാഗങ്ങള്‍ക്കും വേണ്ട പ്രവര്‍ത്തനക്ഷമതയ്ക്ക് ആവശ്യം വരുന്ന അളവില്‍ ഹോര്‍‌മോണ്‍ നല്‍കുന്നു. തീരുന്ന മുറയ്ക്ക് ഹോര്‍‌മോണ്‍ വീണ്ടും ഉല്‍പ്പാദിപ്പിയ്ക്കുന്നു. രക്തത്തില്‍ ഈ ഹോര്‍‌മോണിന്‍റെ അളവു നിയന്ത്രിയ്ക്കുന്നത് പിറ്റ്യുറ്ററി ഗ്രന്ഥികളാണ്. തലച്ചോറിനു താഴെയായി തലയോട്ടിയില്‍ നടുവില്‍ ഈ ഗ്രന്ഥി സ്ഥിതി ചെയ്യുന്നു. തൈറോയിഡ് ഉല്‍പ്പാദിപ്പിയ്ക്കുന്ന സ്രാവത്തിന്‍റെ ഏറ്റക്കുറച്ചില്‍ സ്വന്തം സ്രാവമുപയോഗിച്ച് ഈ ഗ്രന്ഥി നിയന്ത്രിയ്ക്കുന്നു.

തൈറോയിഡിന്‍റെ അസുഖങ്ങള്‍ എന്തെല്ലാം.? ആരെയാണ് ഇതു ബാധിയ്ക്കുന്നത്?
തൈറോയിഡ് കൂടുതല്‍ സ്രാവമുല്‍പ്പാദിപ്പിയ്ക്കുമ്പോള്‍ ശരീരം കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിയ്ക്കുന്നു. ഈ അവസ്ഥയെ ഹൈപ്പര്‍ തൈറോയിഡിസം എന്നും നേരെ എതിരായ അവസ്ഥയെ ഹൈപ്പോ തൈറോയിഡിസം എന്നും നേരെ എതിരായ അവസ്ഥയെ ഹൈപ്പോ തൈറോയിഡിസം എന്നും പറയുന്നു.
എല്ലാ പ്രായത്തിലുള്ള വ്യക്തികള്‍ക്കും ഈ അസുഖം ഉണ്ടാകാം. എന്നാല്‍ സ്ത്രീകളില്‍ ഇത് 5 മുതല്‍ 8 ഇരട്ടി വരെ കാണാം.

തൈറോയിഡ് അസുഖങ്ങള്‍ക്കുള്ള കാരണങ്ങള്‍ എന്തെല്ലാം?
ഹൈപ്പോ തൈറോയിഡിസത്തിന്‍റേയും ഹൈപ്പര്‍ തൈറോയിഡിസന്‍റെയും ലക്ഷണങ്ങള്‍ എന്തെല്ലാം?
ക്ഷീണം
അമിതരക്തസ്രാവത്തോടെ ഇടവിട്ട ആര്‍ത്തവം
മറവി
തൂക്കം കൂടുക
വരണ്ട ചര്‍മ്മവും മുടിയും
അടഞ്ഞ ശബ്ദം
കുളിര്

ഹൈപ്പര്‍ തൈറോയിഡിസത്തിന്‍റെ ലക്ഷണങ്ങള്‍.
ഈര്‍ഷ്യ/പരിഭ്രമം
ശക്തിക്കുറവ്/വിറയല്‍
ആര്‍ത്തവ ചക്രത്തിലെ വ്യതിയാനങ്ങള്‍
തൂക്കക്കുറവ്
ഉറക്കക്കുറവ്
തൈറോയിഡ് ഗ്രന്ധീ വീക്കം
കാഴ്ചകുറവ്, കണ്ണുകള്‍ക്കു ചൊറിച്ചില്‍
ഉഷ്ണം തോന്നല്‍
നേരത്തെ കണ്ടുപിടിച്ചാല്‍ ഈ രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാം. ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കാവുന്ന രോഗാവസ്ഥയാണ് ഇത്. ശരിയായ പരിചരണങ്ങള്‍ കൊണ്ട് രോഗിയ്ക്ക് ദീര്‍ഘകാലം സാധാരണ ജീവിതം നയിക്കാം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കൊളസ്ട്രോള്‍ , ഷുഗര്‍ ,തൈറോയ്ഡ് , അമിതവണ്ണം വ്യായാമവും മരുന്നും ഇല്ലാതെ കുറയ്ക്കാം