മുട്ട് വേദനയ്ക്ക് വീട്ടില്‍ ചെയ്യാവുന്ന ഒറ്റമൂലി

നിരവധി പേര്‍ മുട്ട് വേദന പടിക്കെട്ട് കയറാന്‍ പറ്റുന്നില്ല . മുട്ട് മടക്കാന്‍ പറ്റുന്നില്ല . ഇതിനു മുഖ്യ കാരണം നാം ഇന്ന് കഴിക്കുന്ന രാസ ലവണങ്ങള്‍ ചേര്‍ന്ന ഭക്ഷണം തന്നെ കാരണം . മുട്ട് ഓപ്പറേഷന്‍ ചെയ്യണം ,ചിരട്ട മാറ്റി വെക്കണം എന്ന് നിരവധി ചികിത്സ . ചെലവ് സഹിക്കില്ല . പാരമ്പര്യ വൈദ്യം എന്ത് പറയുന്നു എന്ന് നോക്കാം .
മരുന്നുകള്‍ :
മധുര കിഴങ്ങ് -50 ഗ്രാം
അത്തിപ്പഴം – 50 ഗ്രാം
ചുവന്നുള്ളി – 50 ഗ്രാം
മലമ്പരത്തി ഇല – 50 ഗ്രാം ( പിണര്‍ ,പൊട്ടക്കാവളം, പീനാറി , പീനാരി ചങ്ക് എന്ന് തമിഴ് നാമം . ഇതിന്റെ തടിക്കും ഇലക്കും നല്ല നാറ്റം ഉള്ളത് .
ചെയ്യണ്ട വിധം :
മധുര കിഴങ്ങ് , അത്തിപ്പഴം ഒന്നിച്ചു അരച്ചെടുക്കുക . മലമ്പരത്തി ഇലയും ചുവന്നുള്ളിയും ചേര്‍ത്തു നന്നായി അരച്ചെടുക്കുക . അരപ്പുകള്‍ ഒന്നിച്ചു ചേര്‍ത്തു നല്ലവണ്ണം മിക്സ് ചെയ്യുക . വേദനയുള്ള മുട്ടില്‍ ആദ്യം പൂച്ചിടുക .ഒരു വെള്ള തുണി പൂച്ചിന്റെ പുറത്ത് കെട്ടുക . വീണ്ടും തുണിയുടെ മുകളില്‍ പൂച്ചിടുക , തുണി കെട്ടുക ,അതിന്റെ മുകളില്‍ പൂച്ചിടുക . ഇങ്ങനെ മൂന്നു പ്രാവശ്യം പൂച്ചിട്ടു കെട്ടി വെക്കുക വൈകിട്ട് കെട്ടിയാല്‍ രാവിലെ അഴിക്കാം.കുറഞ്ഞത് 12മണിക്കൂര്‍ ഇങ്ങനെ പൂച്ചു കെട്ടി വെക്കണം . അഴിച്ച് ചൂട് വെള്ളം കൊണ്ട് കഴുകണം . മൂന്നു ദിവസത്തില്‍ ഒരു പ്രാവശ്യം വീതം മൊത്തത്തില്‍ മൂന്നു തവണ പൂച്ചിട്ടാല്‍ മുട്ട് വേദന മാറും . അന്നന്ന് ചെയ്തു പുരട്ടണം.

പല്ലില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, മോണകളില്‍ ഉണ്ടാകുന്ന വേദന മോണയില്‍ ഉണ്ടാകുന്ന നീര് , പല്ലില്‍ ഉണ്ടാകുന്ന പുളിപ്പ് എന്നിവ നീക്കി വെണ്മയുള്ള പല്ലുകള്‍ ഉണ്ടാകാന്‍ കടലാടി വേരോടെ പിഴുതു നല്ല വണ്ണം കഴുകി ചെറിയ തണ്ടുകള്‍ ആക്കി അത് കൊണ്ട് പല്ല് തേക്കാം . അല്ലെങ്കില്‍ പൊടിച്ചു ചൂര്‍ണം ആക്കി യും പല്ല് തേക്കാം, ഇങ്ങനെ ചെയ്യുന്നത് കൊണ്ടും പല്ലും തിളങ്ങും മുഖവും തിളങ്ങും

പല്‍പൊടി ഉണ്ടാക്കുന്ന വിധം :
കടലാടി വേര് :100 ഗ്രാം
കടുക്ക :50 ഗ്രാം
നെല്ലിക്ക :50gram
താന്നിക്ക : 50 ഗ്രാം
ഏലത്തരി : 20 ഗ്രാം
ഗ്രാമ്പൂ : 50 ഗ്രാം
ചുക്ക് : 50 ഗ്രാം
കരുവേല തൊലി :50 ഗ്രാം
ഇന്തുപ്പ് : 50 ഗ്രാം

എന്നിവ ഉണക്കി കുരു കളയണ്ടത് കളഞ്ഞു പൊടിച്ചു ഈ പൊടി കൊണ്ട് രാവിലെയും വൈകുന്നേരവും പല്ല് തേച്ചാല്‍ തിളക്കമാർന്ന പല്ലുകള്‍ ലഭിക്കും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പല്ലിനു പുളിപ്പെങ്കില്‍ ഇതൊന്നും കഴിക്കരുത്