സോറിയാസിസിന് പ്രധാന കാരണം വിരുദ്ധാഹാരങ്ങള്‍

ഭക്ഷണ ശീലങ്ങലാണു പല രോഗങ്ങളുടെയും തുടക്കം കുറിക്കുന്നത്,വളരെ ചെറിയ പ്രായത്തിൽ തന്നെ സോറിയാസിസ് പോലുള്ള രോഗങ്ങൾ വരാൻ കാരണമെന്ത് എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?ചില ആഹാരങ്ങൾ ശരീരത്തിനു നല്ലതാണെങ്കിലും വേറൊന്നിനോട് കൂടിച്ചേരുമ്പോൾ വിഷമയമാകാറുണ്ട്.ആയുർവേദത്തിൽ അതിനെ വിരുദ്ധാഹാരം എന്ന് പറയുന്നു.പില്ലറുകൾ അഥവാ തൂണുകൾ എങ്ങനെ ഒരു കെട്ടിടത്തെ താങ്ങി നിർത്തുന്നുവൊ അതുപോലെ ആണ് ശരീരത്തിന് ആഹാരം,നിദ്ര,സെക്സ്. ഇതിൽ വരുന്ന മാറ്റങ്ങൾ ശരീരത്തിന് ദോഷമാകും.

വിഷമല്ലാത്ത രണ്ടു ആഹാര വസ്തുക്കള കൂടി ചേരുമ്പോൾ വിഷമയമാകുന്നത് ചിലപ്പോൾ അതുപയോഗിക്കുന്ന സമയം,പാകം ചെയ്യുന്ന രീതി,രണ്ടിന്റെയും സ്വഭാവത്തിലുള്ള വ്യത്യാസങ്ങൾ,കൊണ്ട് ആണ്.
ഇറചിയോടൊപ്പം കറുത്ത എള്ള്,തേൻ,പാൽ,ശർക്കര തുടങ്ങിയ ചേർക്കുന്നതും,ഇറച്ചി കഴിക്കുമ്പോൾ ഇവ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വിരുദ്ധമാണ് മത്സ്യം ,പ്രത്യേകിച്ച്‌ ചെമ്മീൻ കഴിക്കുമ്പോൾ പാൽ ഒഴിവാക്കേണ്ടതാണ്

പാൽ കുടിക്കുമ്പോൾ പുളിയുള്ള ആഹാര പദാർത്ഥങ്ങളും,പുലി രസമുള്ള പഴങ്ങളും ഒഴിവാക്കേണ്ടതാണ്.റാഡിഷ് എന്ന പച്ചക്കറിയോടൊപ്പം പാൽ വിരുദ്ധമാണ്
മുതിര,കൂവരഗ്,തിന,കൊട്ടം തുടങ്ങിയവ പാലിനോടൊപ്പം വിരുദ്ധാഹാരങ്ങളാണ്.
ചിക്കനോടൊപ്പം തൈര് ചേർക്കുന്നത് ചിക്കൻ മൃദുവാക്കാൻ വേണ്ടി ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ആരോഗ്യത്തിന് നല്ലതല്ല,നിഷിദ്ധമായ വിരുദ്ധാഹാരത്തിൽ ഉൾപ്പെടുന്നതാണ്.
റാഡിഷ്‌ ,കറുത്ത എള്ള് എന്നിവ ഒരുമിച്ചു ഉപയോഗിക്കരുത്.
തേനും നെയ്യും ഒരുമിച്ച് കഴികുന്നത് നല്ലതല്ല.

വാഴപ്പഴവും മോരും തമ്മിൽ ചേർത്ത് കഴിക്കുന്നത് ദോഷം ചെയ്യും.
മുളക് തക്കാളി അഥവാ solanum nigrum ,മത്സ്യം പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രത്തിൽ പാകം ചെയ്താൽ പോലും ഭക്ഷണ യോഗ്യമാല്ലതായിത്തീരും.
ഓട്ടുപാത്രത്തിൽ സൂക്ഷിച്ച നെയ്യ് ഉപയോഗിക്കരുത്.
പായസവും ബിയറും ഒരുമിച്ച് കഴിക്കരുത്.
തേൻ,നെയ്യ്,മജ്ജ,എണ്ണ,വെള്ളം,എന്നിവ ഒരേ അളവിൽ,രണ്ടെണ്ണം ചേർത്തോ,മൂന്നു എണ്ണം ചേർത്തോ,എല്ലാം ഒരുമിച്ച് ചേർത്തോ കഴിച്ചാലും വിഷമാണ്.
കടുകെണ്ണയിൽ കുക്ക് ചെയ്ത കൂണ്‍ വിരുദ്ധാഹാരമാണ്.
രാത്രിയിൽ തൈര് ഉപയോഗികുന്നതും വിരുദ്ധമായി കണക്കാക്കിയിട്ടുണ്ട് .
ഇത്തരം ചെറിയ കാര്യങ്ങളിലെ ശ്രദ്ധ ആരോഗ്യത്തിന് നല്ലതാണ്.

ഇത്തരം വിരുദ്ധ ആഹാരങ്ങള്‍ നമ്മുടെ ഭക്ഷണ ശീലത്തില്‍ നിന്നും നിര്‍ബന്ധമായും ഒഴിവാക്കണം. പല അസുഖങ്ങളും ഇതോടൊപ്പം നീങ്ങിപ്പോകും എന്നതാണ് സത്യം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മുട്ട് വേദനയ്ക്ക് വീട്ടില്‍ ചെയ്യാവുന്ന ഒറ്റമൂലി