മുഖക്കുരു കാരണവും പരിഹാരവും

മുഖക്കുരു മാറിയാലും പലരിലും മുഖക്കുരുവിന്റെ പാടുകള്‍ മാറാന്‍ സമയമെടുക്കുന്നു. ഇത് പലരിലും പല വിധത്തിലാണ് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ മുഖക്കുരുവും മുഖക്കുരു പാടുകളും ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. മുഖക്കുരു വലുതോ ചെറുതോ ആയിക്കോട്ടെ ഇനി മുഖക്കുരുവിനെ എന്നന്നേക്കുമായി ഇല്ലാതാക്കി ഈ ചര്‍മ്മ പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുന്നതിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
പലപ്പോഴും ഭക്ഷണത്തിലൂടെയും ഇത്തരം പ്രശ്‌നത്തെ നമുക്ക് ഫലപ്രദമായി നേരിടാം. എന്നാല്‍ ഭക്ഷണശീലത്തില്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണമെന്നും പലര്‍ക്കും അറിയില്ല. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കിതിരിക്കുമ്പോള്‍ അത് ചര്‍മ്മത്തേയും വളരെയധികം സഹായിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ മതി അത് മുഖക്കുരുവിനെ വേരോടെ പിഴുത് മാറ്റും. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇതെന്ന് നോക്കാം.

ഡയറ്റ് സോഡ ഇന്നത്തെ കാലത്ത് പലരും കഴിക്കുന്ന ഒന്നാണ്. തടി കുറക്കാനും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും എന്ന് വേണ്ട പല വിധത്തിലാണ് ഡയറ്റ് സോഡയുടെ ഉപയോഗം. എന്നാല്‍ ഇനി മുഖക്കുരുവിനെ പേടിക്കുന്നവര്‍ അല്‍പം ശ്രദ്ധിച്ച് മാത്രം ഡയറ്റ് സോഡ ഉപയോഗിക്കുക. കാരണം ഇത് മുഖക്കുരു വലുതാവാനും മുഖക്കുരു പെട്ടെന്ന് പൊട്ടിപ്പോവാനും കാരണമാകുന്നു. അതുകൊണ്ട് ഡയറ്റ് സോഡയുടെ ഉപയോഗം വളരെ കുറക്കാന്‍ ശ്രമിക്കുക.

പഞ്ചസാര ഇല്ലാത്ത കാര്യത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ പഞ്ചസാരയുടെ ഉപയോഗം പലപ്പോഴും മുഖക്കുരു ഉണ്ടാവാനും അത് വര്‍ദ്ധിക്കാനും കാരണമാകുന്നു. മുഖക്കുരു പൊട്ടിയാലും അതിന്റെ പാട് മുഖത്ത് നിലനില്‍ക്കാന്‍ ഇത് പലപ്പോഴും കാരണമാകുന്നു. പഞ്ചസാരയില്‍ ഉയര്‍ന്ന തോതില്‍ ഗ്ലൈസാമിക് ഇന്‍ഡക്‌സ് അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് മുഖക്കുരുവിന്റെ പ്രധാന കാരണവും. അതുകൊണ്ട് മധുരം കൂടുതലുള്ള ചോക്ലേറ്റുകള്‍ പോലും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും പാലുല്‍പ്പന്നങ്ങള്‍ നിരവധി ഹോര്‍മോണുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും മുഖക്കുരു വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വളരെയധികം വര്‍ദ്ധിക്കുന്നതിനും ഇതുവഴി മുഖക്കുരു ഉണ്ടാവുന്നതിനും കാരണമാകുന്നു. പാലും ചീസുമാണ് മുഖക്കുരു വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.

പശിമ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോളും അല്‍പം ശ്രദ്ധ ഭക്ഷണത്തിന് കൊടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ് മുഖക്കുരു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കണം. മാത്രമല്ല ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

വെജിറ്റബിള്‍ ഓയില്‍ ആണ് മുഖക്കുരുവിന് കാരണമാകുന്ന മറ്റൊരു ഭക്ഷണം.വെജിറ്റബിള്‍ ഓയില്‍ ഉപയോഗിക്കുന്നത് ചര്‍മ്മം പൊട്ടാനും മുഖത്ത് ചൊറിച്ചിലിനും മറ്റും കാരണമാകുന്നു. ക്ലിയറായിട്ടുള്ള ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ശ്രദ്ധിക്കാന്‍ വെളിച്ചെണ്ണയാണ് ഉപയോഗിക്കേണ്ടത്.

ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ആലോചിച്ച് നോക്കൂ. ഉപ്പില്ലാത്ത ഭക്ഷണം പലപ്പോഴും പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. എന്നാല്‍ ചര്‍മ്മസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായി വരും. അതുകൊണ്ട് തന്നെ ഇനി ഉപ്പ് ഉപയോഗിക്കുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത് എന്നത് തന്നെ.

മിഠായി കഴിക്കുന്നതിന് പ്രായം പ്രശ്‌നമല്ല. കാരണം മിഠായി കഴിക്കുന്നവര്‍ക്ക് അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത് പലപ്പോഴും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനും ചര്‍മ്മത്തിന്റെ ആരോഗ്യം നശിക്കാനും കാരണമാകുന്നു. മിഠായികളിലെ മധുരം ചര്‍മ്മത്തിലെ കൊളാജന്റെ ഉത്പാദനത്തെ വളരെ പ്രതികൂലമായാണ് ബാധിക്കുന്നത്. മാത്രമല്ല ഇത് പലപ്പോഴും ആരോഗ്യമുള്ള യുവത്വമുള്ള ചര്‍മ്മത്തിന് വില്ലനാവുന്നു. മുഖക്കുരുവും കറുത്ത പാടുകളും കൂടപ്പിറപ്പായി മാറുന്നു.

എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ അതും ചര്‍മ്മത്തിന് വളരെ ദോഷം ചെയ്യുന്നു. ഇത് നിങ്ങളിലെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇന്‍ഫഌമേഷന്‍ സംഭവിക്കുന്നതിനും മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.ഇത് പലപ്പോഴും മുഖത്തേക്കുള്ള രക്തയോട്ടത്തെ വളരെയധികം കുറക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ അവസ്ഥ വളരെ പ്രതിസന്ധിയിലാക്കുന്നു. അതുകൊണ്ട് തന്നെ എരിവുള്ള ഭക്ഷണം വളരെ കുറച്ച് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

എന്താണ് ടൈപ്പ് 1 പ്രമേഹം ?