മലബന്ധം അകറ്റാന്‍ വീട്ടില്‍ ചെയ്യാവുന്ന മരുന്നുകള്‍

എല്ലാവരും ഈ പ്രശ്നം പരിഹരിക്കാനായി വയറിളക്കമരുന്നു സ്വീകരിക്കുന്നു.എന്നാൽ ഈ മരുന്നുകൾ ആരോഗ്യത്തിന് വളരെ ദോഷകരമാണ്.
എന്നാൽ നിങ്ങൾ വിഷമിക്കേണ്ട.നിങ്ങൾക്കായി പ്രകൃതിദത്തമായ ചില വീട്ടുമരുന്നുകൾ ചുവടെ കൊടുക്കുന്നു.ഇത് നിങ്ങളുടെ മലബന്ധം അകറ്റി നിങ്ങൾക്ക് ആശ്വാസം നൽകും.
ഇത് പരിഹരിക്കുന്നതിന് മുൻപ് എങ്ങനെയാണ് മലബന്ധം ഉണ്ടാകുന്നത് എന്ന് നോക്കാം.എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്ന് മനസ്സിലായാൽ നിങ്ങളുടെ പ്രശ്നം നിങ്ങൾക്കുതന്നെ തിരിച്ചറിയാനാകും.
ഇത്തരത്തിൽ മനസ്സിലാക്കിയാൽ ഏതു ചേരുവകൾ കൊണ്ട് നിങ്ങളുടെ പ്രശ്നം പരിഹരിക്കാം എന്ന് നിങ്ങൾക്ക് അറിയാൻ കഴിയും.നിങ്ങൾക്ക് ആവശ്യമുള്ള വീട്ടുവൈദ്യത്തിന്റെ പട്ടികയും ചുവടെ കൊടുത്തിട്ടുണ്ട്.

നിങ്ങൾക്ക് മലബന്ധം ഉണ്ടാകുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം .ചിലപ്പോൾ അത് ജി.ഐ ട്രാക്റ്റിലും നടക്കാം.മലബന്ധത്തിന് കാരണമാകുന്ന ചില ഘടകങ്ങൾ ചുവടെ കൊടുക്കുന്നു. നിങ്ങൾക്ക് ഐബിഎസ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് മലബന്ധത്തിന് കാരണമാകാം. നിങ്ങളുടെ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്സ, മദ്യം, പഞ്ചസാര, സിന്തറ്റിക് അഡിറ്റീവുകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ കൂടുതലുണ്ടെങ്കിൽ അത് സാധാരണ മലവിസർജ്ജനത്തിനു തടസ്സം സൃഷ്ടിക്കും. സമ്മർദ്ദം ഹോർമോണുകളുടെ ഉത്‌പാദനത്തെ ബാധിക്കുകയും അത് പേശീ വീക്കവും ദഹനവ്യവസ്ഥയ്ക്ക് തകരാറും ഉണ്ടാക്കാൻ കാരണമാകും.

പേശികളുടെ സാധാരണ പ്രവർത്തനങ്ങൾക്ക് മഗ്നീഷ്യം ആവശ്യമാണ്.മഗ്നീഷ്യത്തിന്റെ കുറവ് സമ്മർദ്ദം കൂട്ടുകയും പേശികളെ ബാധിക്കുകയും ചെയ്യുന്നു. കുടലിലെ സൂക്ഷ്മ ജീവികളുടെ അസന്തുലിതാവസ്ഥ ആരോഗ്യകരമായ ബാക്ടീരിയകൾ മലവിസർജ്ജനത്തിന് വളരെയധികം സഹായിക്കുന്നു.
കാൽസ്യം,അയൺ,മയക്കുമരുന്ന്,ആന്റികൺവൽസൻറ് ,അന്റാസിഡ്,ആന്റിഡിപ്രെസന്റ്,ആന്റിക്കോളിനർജിസ് തുടങ്ങിയ മരുന്നുകൾ മലബന്ധത്തിലേക്ക് നയിക്കും.

ഭക്ഷണക്രമണങ്ങൾ, പിഎംഎസ്, പ്രമേഹം, തൈറോയ്ഡ് തകരാറുകൾ, ആർത്തവവിരാമം എന്നിവ മലബന്ധത്തിന് കാരണമാകാറുണ്ട്.നട്ടെല്ലിലെ പരിക്കുകൾ, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, പാർക്കിൻസൺസ് രോഗം എന്നിവയും ഇതിനു കാരണമാകാറുണ്ട്.
വ്യായാമം രക്തപ്രവാഹം വർദ്ധിപ്പിക്കുന്നു.കൂടാതെ ഇത് ദഹനേന്ദ്രിയത്തിലെ പേശികളെ ശക്തിപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.ഇവയെല്ലാം മലബന്ധം കുറയ്ക്കാൻ സഹായിക്കുന്നു.

പ്രായമാകുമ്പോൾ ആളുകൾക്ക് ഭക്ഷണത്തോട് താല്പര്യം കുറയുകയും ചെയ്യുന്നു.അത്തരത്തിൽ നാരുകളുടെയും കലോറിയുടെയും കുറവ് ദഹനവ്യവസ്ഥയെ ബാധിക്കുന്നു.
തെറ്റായ ജീവിതശൈലി,യാത്രകൾ എന്നിവ ദഹനവ്യവസ്ഥയിൽ നേരിട്ട് സ്വാധീനം ചെലുത്തുകയും മലബന്ധത്തിന് കാരണമാകുകയും ചെയ്യുന്നു.

പ്രൂൺസ് / പ്ലം
ഉയർന്ന അളവിൽ നാരുകളും സോർബിറ്റോളും അടങ്ങിയ പ്ലംസ് പ്രകൃതിദത്തമായ ഒരു ഫലമാണ്.ഇത് മലബന്ധമകറ്റാൻ വളരെ മികച്ചതാണ്. സോർബിറ്റോൾ എളുപ്പം ദഹിക്കാത്ത പ്രകൃതിദത്ത കാർബോഹൈഡ്രേറ്റാണ്.ഇത് കുടലിൽ നിന്നും ധാരാളം വെള്ളം ലഭ്യമാക്കി മലത്തെ മൃദുവാക്കുന്നു. എങ്ങനെ ഉപയോഗിക്കാം? 8 ഔൺസ് പ്ലം ജ്യൂസ് പ്രഭാതത്തിലും അടുത്തതു രാത്രിയിൽ കിടക്കുന്നതിനു മുൻപും കുടിക്കുക. ജ്യൂസിന് പകരം ഇടവിട്ടും പ്ലം ജ്യൂസ് കുടിക്കാവുന്നതാണ്.
ശ്രദ്ധിക്കുക ; വളരെക്കൂടുതൽ പ്ലം ജ്യൂസ് കുടിച്ചാൽ അത് വയറിളക്കം,വയറുവേദന,ഗ്യാസ് എന്നിവയ്ക്ക് കാരണമാകും.

നാരങ്ങ
നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് നിങ്ങളുടെ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നു. വൻകുടലിൽ ചുറ്റിപ്പറ്റിയുള്ള വിഷവസ്തുക്കളെയും ദഹിക്കാത്തവയേയും പുറംതള്ളാൻ ഇത് സഹായിക്കുന്നു. എങ്ങനെ ഉപയോഗിക്കാം? ഒരു കപ്പ് ചൂട് വെള്ളത്തിൽ ഒരു നാരങ്ങാ പിഴിഞ്ഞു ചേർക്കുക.രാവിലെ വെറും വയറ്റിൽ ഇത് സേവിക്കുന്നതാണ് ഉത്തമം. കുറിപ്പ് നിങ്ങൾക്ക് രുചി കൂട്ടാനായി തേൻ ചേർക്കാവുന്നതാണ്.തേൻ മലബന്ധമകറ്റാൻ നല്ലതാണെന്ന് ചില പഠനങ്ങൾ പറയുന്നു.തേനിന് പകരം ഉപ്പ് ചേർക്കാവുന്നതാണ്.ഉപ്പിലെ മഗ്നീഷ്യം കുടൽ പേശികളുടെ സങ്കോചം വർദ്ധിപ്പിക്കുകയും എളുപ്പത്തിൽ വിസർജ്ജ്യത്തെ പുറത്തുകളയാൻ സഹായിക്കുകയും ചെയ്യും.

ചണവിത്തിൽ നിന്നുള്ള എണ്ണ
ചണവിത്തിൽ നിന്നുള്ള എണ്ണയ്ക്ക് ആന്റിഡയേറിയൽ സ്വഭാവം ഉള്ളതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഈ എണ്ണ കുടലിന്റെ ഭിത്തികളിൽ പറ്റിപ്പിടിക്കുകയും വിസർജ്ജ്യത്തെ സുഗമമാക്കുകയും ചെയ്യുന്നു.കൂടുതൽ മെച്ചപ്പെടുത്താനായി ഇതിലേക്ക് ഓറഞ്ചു ജ്യൂസും ചേർക്കാവുന്നതാണ്.കാരണം ഓറഞ്ചിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു.
എങ്ങനെ ഉപയോഗിക്കാം? ഒരു സ്പൂൺ ചണവിത്തു എണ്ണ ഒരു ഗ്ലാസ് ഓറഞ്ചു ജ്യൂസിൽ ചേർക്കുക. കുടിച്ചു കഴിഞ്ഞു 5 മണിക്കൂർ വെയിറ്റ് ചെയ്യുക. വേണമെങ്കിൽ വീണ്ടും കുടിക്കാം.പക്ഷെ അതികം കുടിക്കാതിരിക്കുന്നതാണ് ഉത്തമം.

കറ്റാർവാഴ
കറ്റാർവാഴയിലെ ആന്ത്രക്വിയിനോൻ ഗ്ലൈക്കോസൈഡ് മലബന്ധം അകറ്റുന്നു.മലബന്ധമുള്ള 28 വ്യക്തികളിൽ നടത്തിയ പഠനത്തിൽ വളരെ വ്യക്തമായ ഫലം കണ്ടിരുന്നു.ചെടിയിൽ നിന്നും നേരിട്ട് കറ്റാർവാഴ ജെൽ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.നിങ്ങളുടെ വീട്ടിൽ ഇല്ലെങ്കിൽ മാത്രം വിപണിയിലെ കറ്റാർവാഴ ജ്യൂസ് ഉപയോഗിക്കുക.
എങ്ങനെ ഉപയോഗിക്കാം? ഒരു ഗ്ലാസ് വെള്ളത്തിലോ ജ്യൂസിലോ 2 സ്പൂൺ കറ്റാർവാഴ ജെൽ ഇട്ട് രാവിലെ വരെയും വയറ്റിൽ സേവിക്കുക.ഇടയ്ക്കിടയ്ക്ക് ആവശ്യമെങ്കിൽ ഓരോ കപ്പ് കറ്റാർവാഴ ജ്യൂസ് കുടിക്കാവുന്നതാണ്.

ബേക്കിങ് സോഡ
വയറുവേദനയ്ക്കും മലബന്ധത്തിനും ബേക്കിങ്‌സോഡ 95 % ഫലപ്രദമാണ്.ഇത് വയറിനെ റീ അൽക്കലയിസ് ചെയ്യുന്നു.കൂടാതെ അസിഡിനെ നിയന്ത്രിക്കുകയും വായുവിനെ പുറന്തള്ളുകയും ചെയ്യുന്നു.
എങ്ങനെ ഉപയോഗിക്കാം ? ഒരു സ്പൂൺ ബേക്കിങ് സോഡാ 1 / 4 കപ്പ് ചൂട് വെള്ളത്തിൽ മിക്സ് ചെയ്യുക.പെട്ടെന്ന് ഈ മിശ്രിതം കുടിക്കുക.എത്ര പെട്ടെന്ന് നിങ്ങൾ കുടിക്കുന്നുവോ അത്രയും വേഗം ഫലമുണ്ടാകും.4 മണിക്കൂർ കഴിഞ്ഞിട്ടും ഫലമുണ്ടായില്ലെങ്കിൽ വീണ്ടും കുടിക്കുക.

ഉണക്കമുന്തിരി
ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം അകറ്റാൻ ഉത്തമമാണ്.ഇത് തങ്ങി നിൽക്കുന്ന വിസർജ്ജ്യവും നീക്കം ചെയ്യാൻ സഹായിക്കുന്നു.ദിവസേന ഭക്ഷണത്തിൽ ഉണക്കമുന്തിരി ചേർത്താൽ ഭാവിയിൽ മലബന്ധം ഉണ്ടാകില്ല.
എങ്ങനെ ഉപയോഗിക്കാം ? ഒരു പിടി ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിരാനിടുക. രാവിലെ വെറും വയറ്റിൽ ഇതിലെ വെള്ളം കളഞ്ഞ ശേഷം മുന്തിരി കഴിക്കുക. ഇടയ്ക്ക് ഭക്ഷണശേഷം മുന്തിരി കഴിക്കാവുന്നതാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മുളങ്കര്‍പ്പൂരം ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം