ആരോഗ്യത്തിനു ഉണക്ക മുന്തിരി കഴിക്കേണ്ട വിധം

ഉണക്കമുന്തിരിയിട്ട വെള്ളം കുട്ടികള്‍ക്കു പൊതുവെ നല്‍കുന്ന ഒന്നാണ്. മലബന്ധം മാറ്റാനും രക്തം കൂടാനുമെല്ലാം ഇത് നല്ലതാണെന്നാണ് വിശ്വാസം. പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും ഉണക്കമുന്തിരിയിട്ട വെള്ളത്തിനുണ്ട്. ഉണക്കമുന്തിരി രാത്രി വെള്ളത്തിലിട്ടു കുതിര്‍ത്തി ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതു കൂടാതെ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളവും രാവിലെ വെറുവയറ്റില്‍ കുടിയ്ക്കാം. 2 കപ്പു വെള്ളം തിളപ്പിച്ച് വാങ്ങി വച്ച് 150 ഗ്രാം ഉണക്കമുന്തിഇതില്‍ ഇട്ടു വയ്ക്കുക. രാത്രി മുഴുവന്‍ ഇത് ഇതേ രീതിയില്‍ തന്നെ ഇട്ടു വയ്ക്കണം. പിറ്റേന്നു രാവിലെ ഈ വെള്ളം ഊറ്റിയെടുത്ത് ചെറുതായി ചൂടാക്കി വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് കുടിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം പ്രാതല്‍ കഴിയ്ക്കാം.
ഇതല്ലെങ്കില്‍ ഒരു കപ്പു വെള്ളത്തില്‍ അല്‍പം ഉണക്കമുന്തിരി രാത്രിയിട്ടു വച്ച് രാവിലെ ഇത് ചതച്ചിട്ട് ഈ വെള്ളവും മുന്തിരിയും കഴിയ്ക്കാം.
ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച ഈ വെള്ളം അടുപ്പിച്ച് അല്‍പദിവസം കുടിയ്ക്കുന്നത് ശരീരത്തില്‍ പല മാറ്റങ്ങളും വരുത്തുന്നു. ആരോഗ്യപരമായ പല ഗുണങ്ങളും ഇതു നല്‍കും. ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം ഈ രീതിയില്‍ കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ

വയറിന്റെ ആരോഗ്യത്തിന് അത്യുത്തമമായ വഴിയാണ് ഉണക്കമുന്തിരിയിട്ട വെള്ളം. ഇതിലെ ഫൈബറുകള്‍ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നു. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഇതിലെ നാരുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതുവഴി ആരോഗ്യം ഏറെ ഉത്തമമാകും. മലബന്ധപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് പരിഹാരം നല്‍കുന്ന ഒന്നാണ്.

അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷിയ്ക്ക് ഏറെ ഉത്തമവുമാണ്. ബാക്ടീരിയ, വൈറല്‍ അണുബാധകളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കുന്ന ഒന്നാണിത്. അലര്‍ജി പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇത് പരീക്ഷിയ്ക്കാവുന്ന ഒന്നാണ്.

ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. ഇതുകൊണ്ടതുന്ന വായ്‌നാറ്റമകറ്റാന്‍ അത്യുത്തവുമാണ്. വായിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റി ശ്വാസദുര്‍ഗന്ധം അകറ്റാന്‍ ഏറെ നല്ലത്. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും ഏറെ ഗുണകരവുമാണ്.

കൂടിയ തോതില്‍ കാല്‍സ്യം അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ധാരാളം ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരമാണിത്.
ഉണക്കമുന്തിരിയില്‍ അയേണ്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരവുമാണ്. ഉണക്കമുന്തിരിയിട്ട വെള്ളം ശരീരത്തിലെ രക്തത്തിന്റെ അളവും കൂട്ടും. അനീമിയ പോലുള്ള അവസ്ഥയെങ്കില്‍ ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്. ഹീമോഗ്ലോബിന്‍ തോത് ഇവ വര്‍ദ്ധിപ്പിയ്ക്കുന്നു.

ലിവര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. ഇത് ശരീരത്തിലേയും ലിവറിലേയും ടോക്‌സിനുകള്‍ ഒഴിവാക്കും. ഇതുകൊണ്ടുതന്നെ ലിവര്‍ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ലിവര്‍ പ്രശ്‌നങ്ങലുള്ളവര്‍ക്കു ശീലമാക്കാവുന്ന ഒന്നാണിത്.

ടോക്‌സിനുകള്‍ ഒഴിവാക്കുന്നതുകൊണ്ടുതന്നെ കിഡ്‌നി ആരോഗ്യത്തിനും ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കുന്ന് ഏറെ നല്ലതാണ്. മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട ഇന്‍ഫെക്ഷനുകള്‍ക്കുമെല്ലാം വളരെ പ്രധാനപ്പെട്ട പരിഹാരമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. കിഡ്‌നിയുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വഴി.

ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ചര്‍മാരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ.് ചര്‍മകോശങ്ങള്‍ക്ക് മലിനീകരണത്തിലൂടെയും സൂര്യതാപത്തിലൂടെയും കേടു പറ്റുന്നത് ഇവ തടയും. ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കും. പ്രായക്കുറവു തോന്നിപ്പിയ്ക്കുകയും ചെയ്യും. കോശങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു വഴി മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. മുടി കൊഴിച്ചില്‍ തടയാന്‍ ഫലപ്രദം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മുളങ്കര്‍പ്പൂരം ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം