രോഗ ശമനത്തിന് കശുമാങ്ങ കഴിക്കേണ്ട വിധം

ഇന്ത്യയില്‍ കശുവണ്ടി കൃഷിയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. മഞ്ഞിനെയും ശൈത്യകാലാവസ്ഥയെയും താങ്ങാന്‍ കഴിവില്ലാത്ത ഇവ മറ്റേതു കാലാവസ്ഥയിലും വളരും.
കശുവണ്ടിപ്പരിപ്പിനോളം തന്നെ പോഷകഗുണമുള്ളതാണ് കശുമാങ്ങയും. സാധാരണക്കാരില്‍ വൈറ്റമിന്‍ സി യുടെ അപര്യാപ്തത ഇല്ലാതാക്കാന്‍ ഈ ഫലത്തിനു സാധിക്കും. ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമുള്ളതിനേക്കാള്‍ ആറിരട്ടി വൈറ്റമിന്‍ ‘സി’ ഇതിന്റെ നീരില്‍ അടങ്ങിയിരിക്കുന്നു.

ഔഷധഗുണങ്ങള്‍
കശുമാങ്ങയും കശുവണ്ടിപ്പരിപ്പും ഇലയും എല്ലാം ഔഷധമൂല്യത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ്. തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ വൈറ്റമിന്‍ ‘സി’ കശുമാങ്ങയിലും കശുവണ്ടിപരിപ്പിലും ധാരാളമുണ്ട്.
സ്‌കര്‍വി എന്ന രോഗത്തിന് ഉത്തമ പ്രതിവിധിയാണിത്. പനി, ഉറക്കമില്ലായ്മ, താഴ്ന്ന രക്തസമ്മര്‍ദ്ദം, പേശീവേദന എന്നിവക്കും. വിരേചനൗഷധമായും ഇതിന്റെ ജ്യൂസ് ഉപയോഗിക്കുന്നു.
ആയൂര്‍വേദത്തില്‍ ബലക്ഷയം, വാതം ,കൃമിദോഷം, ഛര്‍ദ്ദിതിസാരം, ബാലഗ്രഹണി എന്നിവക്കുള്ള ഔഷധമായി കശുമാങ്ങ ജ്യൂസ് ഉപയോഗിക്കുന്നു. പറങ്കിയണ്ടിതോടിന്റെ എണ്ണ വളം കടി വ്രണത്തിനും പാദം വിണ്ടു കീറുന്നതു തടയാനും ഉപയോഗിക്കാറുണ്ട്.
പഴുത്ത കശുമാങ്ങ കാച്ചിയെടുത്ത ദ്രാവകം ഛര്‍ദ്ദി, അതിസാരം എന്നിവക്ക് ശമനമുണ്ടാക്കും. ചൂടുകാലത്തുണ്ടാകുന്ന പല രോഗങ്ങളെയും സുഖപ്പെടുത്താനുള്ള കഴിവ് പറങ്കിമാങ്ങക്കുണ്ട്.

ദഹന ശക്തിക്ക് അത്യുത്തമമാണ് കശുമാങ്ങ നീര്. കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹണിക്ക് ഇത് ഒരു ഔഷധമാണ്.
മലബന്ധം കാരണം വിഷമമനുഭവിക്കുന്നവര്‍ ദിവസവും അത്താഴത്തിനു ശേഷം അണ്ടിപ്പരിപ്പും കിസ്മിസ്സും ചവച്ചരച്ചു തിന്നുകയും പശുവിന്‍ പാല്‍ കുടിക്കുകയും ചെയ്യുക. മലബന്ധം അകലും
ലൈംഗിക ബലഹീനത അനുഭവിക്കുന്നവര്‍ക്കും അണ്ടിപ്പരിപ്പ് നല്ല ഔഷധമാണ്. ഇത്തരക്കാര്‍ പത്തു ഗ്രാം ബദാംപരിപ്പും അത്രതന്നെ അണ്ടിപരിപ്പും അത്താഴത്തിനു ശേഷം കഴിച്ച് പശുവിന്‍ പാല്‍ കുടിക്കുക. ഒരു മാസം തുടര്‍ച്ചയായി ഇപ്രകാരം ചെയ്താല്‍ ഫലം ലഭിക്കും.
ബസ് യാത്രയില്‍ ഛര്‍ദ്ദിക്കുന്നവര്‍ക്ക് ലളിതമായ ഒരു ചികിത്സ. ബസ്സില്‍ കയറുമ്പോള്‍ പറങ്കിമാവിന്റെ തളിരില വായിലിട്ടു ചവയ്ക്കുക. ഫലം അത്ഭുതകരമായിരിക്കും.

പോഷകമൂല്യങ്ങള്‍
100 ഗ്രാം കശുമാങ്ങയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍
അന്നജം – 12.4ഗ്രാം
വൈറ്റമിന്‍ – 180 ഗ്രാം
മാംസ്യം – 0.3ഗ്രാം
കൊഴുപ്പ് – 0.1 ഗ്രാം
ഊര്‍ജ്ജം – 50.8 കലോറി
നാര് – 0.9 ഗ്രാം
ഇരുമ്പ് – 0.3ഗ്രാം
കാത്സിയം – 9.8 മി.ഗ്രാം
സോഡിയം – 30.2മി.ഗ്രാം
പൊട്ടാസ്യം – 120. മി.ഗ്രാം
ഫോസ്ഫറസ് – 10 മി.ഗ്രാം
കരോട്ടിന്‍ – 23 മൈക്രോ ഗ്രാം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഈ രീതിയില്‍ കാപ്പി കുടിക്കൂ പല പ്രശ്നങ്ങളും ഒഴിവാക്കാം