ചുരുണ്ട മുടി പ്രകൃതിദത്തമായി നിവര്‍ത്താന്‍ ചില വഴികള്‍

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ചുരുണ്ട മുടി പ്രകൃതിദത്തമായി തന്നെ നിവര്‍ത്താന്‍ കഴിയും.

മുള്‍ട്ടണി മിട്ടി.
മുടികൊഴിച്ചില്‍ തടയാന്‍ ഇത് സഹായിക്കും. മുള്‍ത്താണി മിട്ടി തലയില്‍ പുരട്ടുന്നത് ന
മുടിക്കുള്ള നല്ലൊരു രക്ഷ കൂടിയാണ് മുള്‍ട്ടാണി ല്ലതാണ്. ഇത് പനിനീരിലോ വെള്ളത്തിലോ ചാലിച്ച് മുടിയില്‍ പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയാം. മുടി പൊട്ടാതിരിക്കാന്‍ സൂക്ഷിച്ചു കഴുകണം. വല്ലാതെ വരണ്ട മുടിയുള്ളവര്‍ മുടിയില്‍ അല്‍പം എണ്ണ പുരട്ടിയ ശേഷം ഈ പേസ്റ്റ് തേക്കുന്നതാണ് നല്ലത്. ഉണങ്ങിയ ശേഷം കഴുകിക്കളയാം. തലയിലെ അഴുക്കു വലിച്ചെടുക്കാനും മുടി വൃത്തിയാക്കാനും മുടിയിഴകള്‍ക്ക് ശക്തി നല്‍കാനും ഇത് സഹായിക്കും

മുട്ടയും പാലും
മുടി സംരക്ഷണത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ചേര്‍ന്നവയാണ് ഇവ രണ്ടും. എന്നാല്‍ ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് മികച്ച ഫലങ്ങള്‍ നല്കുമെന്ന് പലര്‍ക്കും അറിയില്ല. രണ്ട് മുട്ടയും ഒരു കപ്പ് പാലും കൂട്ടിക്കലര്‍ത്തി തലയില്‍ തേക്കുക. ഒരു മണിക്കൂറിന് ശേഷം കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം

Portrait of young attractive woman

തേങ്ങാപ്പാലും നാരങ്ങ നീരും
ഒരു തേങ്ങ ചിരകി അതിന്‍റെ പാലെടുക്കുക. ഇതിലെ ചില ഘടകങ്ങള്‍ക്ക് മുടിയെ സ്ഥിരമായി നിവര്‍ത്തുന്നതിനുള്ള കഴിവുണ്ട്. തേങ്ങാപ്പാലിലേക്ക് അല്പം നാരങ്ങ നീര് കൂടി ചേര്‍ത്താല്‍ കൂടുതല്‍ ഫലം ലഭിക്കും. ഇത് ഏതാനും മണിക്കൂര്‍ നേരത്തേക്ക് തണുപ്പിക്കുക. ഒരു ക്രീം പോലെ ഇതിന് മുകളില്‍ രൂപപ്പെട്ടുവരും. ഇത് തലമുടിയില്‍ തേച്ച് ചൂടുള്ള ഒരു ടവ്വല്‍ ഉപയോഗിച്ച് പൊതിയുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി മുടി പൂര്‍ണ്ണമായും ഉണക്കുക. മുടിയുടെ മൃദുലത വര്‍ദ്ധിച്ചതായി നിങ്ങള്‍ക്ക് അറിയാനാവും. ഇതോടൊപ്പം മുടിയുടെ ചുരുളലും കൈകാര്യം ചെയ്യാവുന്നവിധം മാറിയിരിക്കും

കറ്റാര്‍ വാഴ ജെല്‍
കറ്റാര്‍വാഴ പതിവായി ഉപയോഗിക്കുന്നത് മുടിക്ക് മൃദുലതയും വഴക്കവും നല്കും. നാരങ്ങ നീരും തേനും കാസ്ടോര്‍ എണ്ണയും ചേര്‍ത്ത് മുടിയില്‍ നല്ലപോലെ തേച്ചു പിടിപ്പിക്കുക പിന്നീട് കുളിക്കുമ്പോള്‍ കഴുകി കളയുക.

വാഴ പഴവും തേനും.
ചെറുതായി അരിഞ്ഞ വഴ പഴവും അല്പം തേനുമെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. . ഇത് മുടിയില്‍ തേക്കുക. ഉണങ്ങാന്‍ അല്പം സമയമെടുക്കും. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയുക

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ വീട്ടില്‍ ചെയ്യാം സ്പൂണ്‍ ടെസ്റ്റ്‌