മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ വെളുത്തുള്ളി

ഇന്നത്തെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്നാണ് പ്രസവശേഷം മുലപ്പാല്‍ ഇല്ലാത്തത്. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെ ഒരു പോലെയാണ് പ്രതികൂലമായി ബാധിക്കുന്നത്. കുഞ്ഞിന്റെ വളര്‍ച്ചക്കും ബുദ്ധിവികാസത്തിനും മുലപ്പാല്‍ കൂടിയേ തീരൂ. എന്നാല്‍ മുലപ്പാല്‍ ഇല്ലാത്തത് അമ്മമാരേും കുഞ്ഞിനേയും ഒരു പോലെ ബാധിക്കും. പാലിന്റെ അപര്യാപ്തത ഇല്ലാതാക്കാന്‍ പലരും ഡോക്ടറെ കാണുകയും പല വിധത്തിലുള്ള മരുന്നുകള്‍ കഴിക്കുകയും ച്യെയുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങള്‍ പല വിധത്തിലാണ് കുഞ്ഞിനേയും അമ്മയേയും ബാധിക്കുന്നത്.

ഇനി മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത്തരം കാര്യങ്ങളില്‍ മുതിര്‍ന്നവരുടെ അഭിപ്രായങ്ങള്‍ എന്തുകൊണ്ടും സ്വീകരിക്കണം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന ബുദ്ധിമുട്ട് നിങ്ങള്‍ക്ക് വളരെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കുഞ്ഞ് ജനിച്ച് ഉടന്‍ തന്നെ അമ്മമാര്‍ മുലയൂട്ടാന്‍ തുടങ്ങും. ഇതൊരു ശാരീരിക പ്രവര്‍ത്തനം ആണെങ്കിലും ചില ഭക്ഷണങ്ങള്‍ക്ക് മുലപ്പാലിന്റെ ലഭ്യത ഉയര്‍ത്താനുള്ള കഴിവുണ്ട്.

പ്രസവശേഷം പാലില്ലാത്തത് പല സ്ത്രീകളേയും ഒരു പോലെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പല വിധത്തില്‍ ഇതിനെ പ്രതിരോധിക്കാനും മരുന്ന് കഴിക്കാനും പലരും നിര്‍ബന്ധിതരാവും. നാടന്‍ പ്രയോഗങ്ങളാണ് എപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതില്‍ ഉത്തമം. നാട്ടുമരുന്നുകളും നാട്ടു പ്രയോഗങ്ങളും ഇതിലൂടെ തന്നെ മുലപ്പാലില്ലെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇതിനി സഹായിക്കുന്നതെന്ന് നോക്കാം.

ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഘടകങ്ങളെല്ലാം ഓട്‌സില്‍ ഉണ്ട്. ഓട്‌സ് കഴിക്കുന്നത് എന്തുകൊണ്ടും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും നിങ്ങളുടെ ഡയറ്റില്‍ ഓട്‌സ് ഉള്‍പ്പെടുത്തുക. മാത്രമല്ല ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഓട്‌സ് കഴിക്കുന്നതിലൂടെ ലഭിക്കുന്നത്.

പെരുംജീരകവും ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. പ്രസവശേഷം സ്ത്രീകളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് പെരുംജീരകം വറുത്ത് കഴിക്കുന്ന ശീല് പണ്ടു മുതലേ ഉണ്ട്. ഇതെല്ലാം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാനും സഹായിക്കുന്നു.

പ്രസവശേഷമുള്ള സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട ആഹാരങ്ങളില്‍ ഒന്നാണ് ഉലുവച്ചോറ്. ഉലുവ കൊണ്ട് ചോറ് ഉണ്ടാക്കി കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എല്ലാം പ്രശ്‌നങ്ങള്‍ക്കും പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഉലുവ.

പപ്പായ ഗര്‍ഭകാലത്ത് കഴിക്കുന്നത് ദോഷം ചെയ്യുന്ന ഒന്നാണ്. ഇത് ചിലപ്പോള്‍ അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്കും നമ്മളെ നയിക്കുന്നു. എന്നാല്‍ പ്രസവശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് പപ്പായ. എന്നാല്‍ അധികം പഴുക്കാത്ത പപ്പായയാണ് നല്ലത്. പച്ചയാണെങ്കിലും എന്തുകൊണ്ടും ഉത്തമമാണ്.

ചീരയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കനന് ഘടകങ്ങളും വിറ്റാമിന്‍ സിയും ധാരാളം ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇത് സൂപ്പ് ഉണ്ടാക്കി കഴിക്കുന്നതും കറി വെച്ച് കഴിക്കുന്നതും എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മുലപ്പാലിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കുന്ന അമ്മമാര്‍ എന്നും അവരുടെ ഡയറ്റില്‍ ചീര ഉള്‍പ്പെടുത്തണം.

വെളുത്തുള്ളി പാലില്‍ തിളപ്പിച്ച് കഴിക്കുന്നത് പ്രസവശേഷം സ്ത്രീകളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിനും സഹായകമാവുന്നത്. ഭക്ഷണരീതിയില്‍ കൂടുതല്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുക. ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ തന്നെ അത് മുലപ്പാലിന്റെ ഉത്പാദനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ധാരാളം വെള്ളവും ജ്യൂസും സ്ഥിരമാക്കുക. ഇത് പല തരത്തിലും പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുകയും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ജ്യൂസില്‍ പച്ചക്കറിയുടെ ജ്യൂസും ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിക്കണം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

തലകറക്കം ഈ രോഗങ്ങളുടെ ലക്ഷണം