തൈറോയ്ഡിന് പരിഹാരം വീട്ടില്‍

തൈറോയ്ഡ് നിലവില്‍ മിക്കവരിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോഴാണ് തൈറോയ്ഡുണ്ടാകുന്നത്. തൈറോയ്ഡ് തന്നെ രണ്ടു തരത്തിലുണ്ട്. ഒന്ന് ഹൈപ്പര്‍ തൈറോയ്ഡും മറ്റൊന്നും ഹൈപ്പോതൈറോയ്ഡും. ഹൈപ്പോതൈറോയാഡാണ് കൂടുതല്‍ പേരിലും കണ്ടുവരുന്നത്.
ശരീരം തടിവെക്കുക, മാനസിക പിരിമുറുക്കം, ക്ഷീണം, വേദന, മുടികൊഴിച്ചില്‍ തുടങ്ങിയവയാണ് തൈറോയ്ഡിന്റെ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ തന്നെ നിങ്ങള്‍ക്ക് വീട്ടില്‍ നിന്നു തന്നെ ഇതിനുള്ള പരിഹാരങ്ങള്‍ തേടാം.

കഴുത്തിന്റെ മധ്യഭാഗത്തായി മുഴ പോലെ കാണപ്പെടുന്ന രോഗമാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോഴാണ് തൈറോയ്ഡുണ്ടാകുന്നത്. ശരീരത്തില്‍ ഉണ്ടാകുന്ന ഹൈപ്പോതൈറോയ്ഡിനെ പലപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നില്ല. പെണ്‍കുട്ടികളിലാണ് കൂടുതലായി ഈ രോഗം കണ്ടു വരുന്നത്. ഗര്‍ഭിണിയായ സ്ത്രീക്ക് ഹൈപ്പോതൈറോയ്ഡ് ഉണ്ടാകുമ്പോള്‍ അത് കുഞ്ഞിനെയും ബാധിക്കുന്നു. ഇത് കുഞ്ഞുങ്ങളുടെ തലച്ചോറിനെയും പ്രതികൂലമായി ബാധിക്കും. ഗര്‍ഭിണികള്‍ തീര്‍ച്ചയായും ഹൈപ്പോതൈറോയ്ഡ് ടെസ്റ്റ് ചെയ്യേണ്ടതാണ്. രക്തം വഴിയാണ് തൈറോയ്ഡ് ഉണ്ടോയെന്ന് നോക്കുന്നത്. ആദ്യം നിങ്ങള്‍ അടുത്തുള്ള ആശുപത്രിയില്‍ പോയി പരിശോധിച്ചു നോക്കൂ.

നിങ്ങളുടെ ശരീരത്തില്‍ ഹൈപ്പോതൈറോയ്ഡിന്റെ അംശം അടങ്ങിയിട്ടുണ്ടെങ്കില്‍ അതിനുള്ള ചികിത്സ നിങ്ങള്‍ക്കു തന്നെ ചെയ്യാം. ഹൈപ്പോതൈറോയ്ഡ് നിലയ്ക്കു നിര്‍ത്താന്‍ ഭക്ഷണക്രമീകരണത്തില്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. തൈറോയ്ഡിന് കാരണങ്ങള്‍ പലതുണ്ട്. ഭക്ഷണമുള്‍പ്പെടെ പലതും. ഇത്തരം രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണവസ്തുക്കളുമുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ

ഈസ്ട്രജന്‍ അടങ്ങിയ ഭക്ഷണം ധാരാളം ശരീരത്തില്‍ എത്തുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. അതുപൊലെ സോയ ഉപയോഗിച്ചുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കുക. ഇത് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകളെ ബാധിക്കുന്നു. അയഡിന്‍ ഉപയോഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

തൈറോയിഡ് ഹോര്‍മോണുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പ്രോട്ടീനുകളാണ്. നിലക്കടല,വിത്തുകള്‍,അവോക്കാഡോ, വെളിച്ചെണ്ണ, പയറുകള്‍ തുടങ്ങിയവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇവ നിത്യഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് തൈറോയിടിന്റെ പ്രവര്‍ത്തനത്തെ സാധാരണ നിലയിലാക്കാന്‍ സഹായിക്കും.

വൈറ്റമിന്‍-എ,വൈറ്റമിന്‍-ഡി,ഒമേഗ-3 ഫാറ്റ് ആസിഡുകള്‍,സെലനിയം,സിങ്ക്, കോപ്പര്‍, അയഡിന്‍ തുടങ്ങിയവ ശരീരത്തില്‍ അത്യാവശ്യമാണ്. തുടങ്ങിയ പോഷകദ്രവ്യങ്ങള്‍ അടങ്ങിയ വിഭവങ്ങള്‍ കഴിക്കുക. ശതാവരി, പീച്ച് പഴം, അവാക്കാഡോ, ചീര, വെളുത്തുള്ളി, മുട്ട തുടങ്ങിയവയില്‍ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്.

ക്വര്‍സെറ്റൈയ്ന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ക്രേന്‍ബെറീസ്,ഉള്ളി,ചായ,ബ്രൊക്കോളി, റെഡ് വൈന്‍, ഉണക്ക മുന്തിരി, ആപ്പിള്‍, മുന്തിരി, ബ്ലൂബെറീസ്,ആപ്രികോട്ട് തുടങ്ങിയ വിഭവങ്ങള്‍ കഴിക്കുക.
അയഡിന്‍ കുറവാണ് തൈറോയ്ഡിനുള്ള ഒരു കാരണമായി പറയുന്നത്. തൈറോയ്ഡുള്ളവര്‍ കോളിഫഌവര്‍, ബ്രൊക്കോളി, കാബേജ്, ചീര തുടങ്ങിയവ ഒഴിവാക്കണം.

നല്ല ഭക്ഷണ ക്രമീകരണമാണ് പ്രധാന പരിഹാര മാര്‍ഗം. തൈരും, കടല വര്‍ഗങ്ങളും, ഉള്ളിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തൈറോയ്ഡ് പ്രവര്‍ത്തനത്തെ സുഗമമാക്കുന്നതില്‍ ഒരു പങ്ക് കുടലിലെ ബാക്ടീരിയകള്‍ക്കാണ്. ഇവയുടെ അപര്യാപ്തത പ്രോബയോട്ടിക്കുകളിലൂടെ പരിഹരിക്കണം.
ഗ്ലൂട്ടെന്‍ അടങ്ങിയ ആഹാരങ്ങള്‍ ഹൈപ്പോതൈറോയിഡിന് കാരണമാക്കും. ബ്രെഡ്, റൊട്ടി എന്നിവ പൊലുള്ള ആഹാരങ്ങല്‍ കഴിക്കാതിരിക്കുക.

തൈറോയ്ഡ് ഗ്രന്ഥികളെ അപകടത്തിലാക്കുന്ന പ്രധാന കാരണമാണ് മദ്യം. അമിതമദ്യപാനം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
മത്സ്യങ്ങളില്‍ നിന്നുണ്ടാകുന്ന ഒമേഗ-3 ആസിഡുകള്‍ ഹോര്‍മോണുകളുടെ ഉല്പാദനത്തിന് സഹായിക്കുന്നു. ഇത് തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തെ സാധാരണ ഗതിയിലാക്കുന്നു.
ടെന്‍ഷന്‍ കൂടുന്നതും തൈറോയ്ഡ് കാരണമാകും. ടെന്‍ഷന്‍ കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കും. ഇത് തൈറോയ്ഡ് പ്രശ്‌നത്തിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ വെളുത്തുള്ളി