നിങ്ങള്‍ പൊക്കിള്‍ ക്ലീന്‍ ചെയ്യാറുണ്ടോ ?

ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗമാണ് പൊക്കിള്‍. വിയര്‍പ്പും പൊടിയും അഴുക്കും അടിയാന്‍ ഏറ്റവും സാധ്യതയുള്ള ഭാഗങ്ങളില്‍ ഒന്നാണ് പൊക്കിള്‍. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാനും ക്ലീന്‍ ചെയ്യാനുമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ക്ലീന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വീണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലരുടേയും പൊക്കളിനുള്ളില്‍ കറുത്ത നിറം ഉണ്ടാവാറുണ്ട്. ഇത് അഴുക്കാണ് എന്നത് പലര്‍ക്കും അറിയില്ല. പൊക്കിളിനു ചുറ്റും ചൊറിച്ചിലും ചുവന്ന് തിണര്‍ത്ത പാടുകളും ഉണ്ടെങ്കില്‍ ഉറപ്പിക്കാം അത് ഇന്‍ഫെക്ഷന്‍ തന്നെയാണ് എന്ന്.

ഇതിന് ചര്‍മ്മരോഗ വിദഗ്ധനെ കാണുന്നതിനു മുന്‍പ് ചില നാടന്‍ പൊടിക്കൈകള്‍ പൊക്കിളിലെ അണുബാധയെ ഇല്ലാതാക്കുന്നു. അഴുക്കും സോപ്പും വിയര്‍പ്പും എല്ലാം പലപ്പോഴും അണുബാധക്കും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. എന്തൊക്കെ പരിഹാരമാര്‍ഗ്ഗങ്ങള്‍ പൊക്കിളിലെ അഴുക്കിനെ ഇല്ലാതാക്കാനും അണുബാധയെ ഇല്ലാതാക്കാനും സഹായിക്കുന്നു. അതിന് സഹായിക്കുന്ന ചില നാടന്‍ മാര്‍ഗ്ഗങ്ങള്‍.

ഇളം ചൂടുള്ള ഉപ്പുവെള്ളമാണ് പൊക്കിളിനു ചുറ്റുമുള്ള ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് ഇന്‍ഫെക്ഷന്‍ ഉള്ള സ്ഥലത്ത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് പൊക്കിളിലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പെട്ടെന്ന് തന്നെ ഇത്തരത്തില്‍ ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കി പൊക്കിളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

ചൂടുള്ളത് മാത്രമല്ല തണുത്തതും ആയ ഐസ്‌ക്യൂബ്‌സ് പൊക്കിളില്‍ വെക്കുന്നത് പൊക്കിളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് പൊക്കിളില്‍ ഉണ്ടാവുന്ന വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനും പരിഹാരം കാണാന്‍ സഹായിക്കുന്നു ഐസ്‌ക്യൂബ്‌സ്. ഐസ്‌ക്യൂബ്‌സ് പൊക്കിളിനു മുകളില്‍ വെക്കാവുന്നതാണ്.

പൊക്കിള്‍ ക്ലീന്‍ ചെയ്യുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇത് തന്നെയാണ് പലപ്പോഴും ഇന്‍ഫെക്ഷന്‍ ഉണ്ടാവാനുള്ള പ്രധാന കാരണവും. ആന്റി ബാക്ടീരിയില്‍ ലിക്വിഡ് ഉപയോഗിച്ച് പൊക്കിള്‍ ക്ലീന്‍ ചെയ്യണം. കുളിച്ച് കഴിയുമ്പോള്‍ ഉണങ്ങിയ തുണി ഉപയോഗിച്ച് പൊക്കിള്‍ ക്ലീന്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. ഇന്‍ഫെക്ഷന്‍ ഉണ്ടെങ്കില്‍ ഓയിന്‍മെന്റ് പ്രത്യേകം പുരട്ടേണ്ടത് അത്യാവശ്യമാണ്.

ടീ ട്രീ ഓയില്‍ ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. യീസ്റ്റ് ഇന്‍ഫെക്ഷനും ബാക്ടീരിയല്‍ ഇന്‍ഫെക്ഷനും ഇല്ലാതാക്കാന്‍ വളരെധികം സഹായിക്കുന്ന ഒന്നാണ് ടീ ട്രീ ഓയില്‍. ആന്റിഫംഗല്‍, ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ എല്ലാം എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വൈറ്റ് വിനീഗര്‍ 4-7 ശതമാനം വരെ ആസിഡ് അടങ്ങിയതാണ്. ഇത് പലപ്പോഴും എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനെ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് പൊക്കിളിലെ എല്ലാ ചൊറിച്ചിലും ചുവന്ന് തിണര്‍ത്ത പാടുകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്‍പം പഞ്ഞിയില്‍ വിനാഗിരി ഒഴിച്ച് അത്‌കൊണ്ട് പൊക്കിളില്‍ തടവിയാല്‍ അത് ഇന്‍ഫെക്ഷന് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.

ആല്‍ക്കഹോള്‍ ഉപയോഗിച്ച് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം. അല്‍പം ആല്‍ക്കഹോള്‍ എടുത്ത് പഞ്ഞിയില്‍ മുക്കി പൊക്കിളില്‍ തടവിയാല്‍ മതി. ഇത് എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനും പരിഹാരം നല്‍കുകയും അതോടൊപ്പം തന്നെ വേദനക്കും ഇറിറ്റേഷനും പരിഹാരം കാണുകയും ചെയ്യുന്നു.

സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. പൊക്കിളില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള അണുബാധക്കും പരിഹാരം കാണാന്‍ മഞ്ഞള്‍ സഹായിക്കുന്നു. മഞ്ഞള്‍ അല്‍പം റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് അത് പൊക്കിളില്‍ തടവിയാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ കൊണ്ട് ഏത് പ്രശ്‌നത്തേയും നമുക്ക് നിസ്സാരം പരിഹരിക്കാം. കറ്റാര്‍ വാഴ ജെല്‍ പൊക്കിളിനു ചുറ്റുമുണ്ടാവുന്ന ചുവപ്പ് നിറവും ഇന്‍ഫെക്ഷനും ഇല്ലാതാക്കി ആരോഗ്യമുള്ള പൊക്കിള്‍ നല്‍കുന്നു. മാത്രമല്ല ചൊറിച്ചിലും അഴുക്കും മാറുന്നതിനും കറ്റാര്‍ വാഴ സഹായിക്കുന്നു.

വെളിച്ചെണ്ണ പൊക്കിള്‍ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി പൊക്കിളില്‍ ഒഴിച്ചാല്‍ അത് എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനും പരിഹാരം കാണാന്‍ സഹായിക്കുന്നു. അതിലൂടെ പൊക്കിളിനകത്ത് വരെ ഒളിച്ചിരിക്കുന്ന അഴുക്കും പൊടിയും ഇല്ലാതാവാനും സഹായിക്കുന്നു.

ആര്യവേപ്പാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ആര്യ വേപ്പി ഇന്‍ഫെക്ഷന്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നത് തടയുന്നു. മാത്രമല്ല ചര്‍മ്മത്തിലുണ്ടാവുന്ന നിറം മാറ്റത്തേയും ഇല്ലാതാക്കാന്‍ എന്തുകൊണ്ടും ആര്യവേപ്പിന്റെ ഇല ചതച്ചിടുന്നത് നല്ലതാണ്. ഇത് എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനും പരിഹാരം നല്‍കുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

തൈറോയ്ഡിന് പരിഹാരം വീട്ടില്‍