മൂത്രമൊഴിക്കാതെ പിടിച്ചിരുന്നാല്‍ സംഭവിക്കുന്നത്‌

നമ്മളില്‍ പലരും ചെയ്യുന്ന ഒരു കാര്യമാണല്ലോ, എത്രയൊക്കെ മൂത്രശങ്ക തോന്നിയാലും പലപ്പോഴും ടോയ്‌ലറ്റില്‍ പോകാതെ പിടിച്ചിരിക്കും. ചിലപ്പോള്‍ നല്ല ജോലി തിരക്കായിരിക്കും. അതുമല്ലെങ്കില്‍ ആരോടെങ്കിലും കാര്യമായി ചാറ്റിങ് ആയിരിക്കും. അതുമല്ലെങ്കിലോ ചിലപ്പോള്‍ ഗെയിം കളിച്ചിരിക്കുകയായിരിക്കും. എന്ത് തന്നെയായാലും മൂത്രം ഒഴിക്കാന്‍ മുട്ടിയാലും പിന്നെ ആവാം എന്ന മട്ടില്‍ അങ്ങനെ ഇരിക്കും.
എന്നാല്‍ ഇതുണ്ടാക്കുന്ന അപകടം എത്രത്തോളമെന്ന് പലപ്പോഴും ആരും തന്നെ മനസ്സിലാക്കുന്നില്ല.
മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ അതിനെ പിടിച്ചു നിര്‍ത്തുമ്പോള്‍ എന്തൊക്കെ അപകടങ്ങളാണ് നമ്മുടെ ശരീരത്തില്‍ സംഭവിയ്ക്കുക എന്നതാണ് നാം ആലോചിക്കേണ്ടത്. പലപ്പോഴും ഇത്തരം അപകടങ്ങള്‍ നമുക്കുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കിഡ്‌നി സ്‌റ്റോണ്‍
മൂത്രമൊഴിക്കാതെ പിടിച്ചു നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് കിഡ്‌നി സ്‌റ്റോണ്‍ . മൂത്രത്തിലെ ലവണങ്ങള്‍ പിന്നീട് ക്രിസ്റ്റല്‍ ആയി രൂപാന്തരം പ്രാപിക്കുന്നു. ഇത് കിഡ്‌നി സ്റ്റോണ്‍ ആയി മാറുകയും അതിലൂടെ ആരോഗ്യം തകരാറിലാവുകയും ചെയ്യുന്നു.

അണുബാധ
മൂത്രമൊഴിയ്ക്കാതെ പിടിച്ചിരുക്കുന്നത് ഭാവിയില്‍ അണുബാധയ്ക്കും കാരണമാകും. ഇത് പിന്നീട് ഗുരുതരമാവുകയും വിവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുകയും ചെയ്യും.

മൂത്രസഞ്ചി വീക്കം
ഇത് സാധാരണയായി സ്ത്രീകളിലാണ് കാണാറുള്ളത്. മൂത്ര സഞ്ചി വീങ്ങുന്നതിന്റെ പ്രധാന ലക്ഷണം ഇടുപ്പിലുണ്ടാവുന്ന അതികഠിനമായ വേദനയാണ്. മാത്രമല്ല മൂത്രമൊഴിക്കുമ്പോള്‍ ശക്തമായ കടച്ചിലും ഉണ്ടാവുന്നു.
മൂത്രാശയത്തില്‍ നീര് വരുന്നതും മൂത്രമൊഴിക്കാതെ പിടിച്ചു നില്‍ക്കുന്നത് തന്നെയാണ്. ശരീരത്തിന് ആവശ്യമായ ജലം ലഭിയ്ക്കാതെ വരികയും നിര്‍ജ്ജലീകരണം സംഭവിയ്ക്കുകയും ചെയ്യുകയും ഇത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിയ്ക്കുകയും ചെയ്യുന്നു.
മൂത്രം അധിക സമയം പിടിച്ച് നിര്‍ത്തിയാല്‍ പിന്നീട് മൂത്രമൊഴിയ്ക്കുമ്പോള്‍ അതികഠിനമായ വേദനയു ഉണ്ടാവുന്നു.

മൂത്രമൊഴിക്കാതിരുന്നാല്‍ ഇത് അടിവയറ്റില്‍ കടച്ചിലും വേദനയും ഉണ്ടാക്കുന്നു. മാത്രമല്ല ഇതിലൂടെ അണുബാധയ്ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.
മാനസികാരോഗ്യത്തേയും ഇത് കാര്യമായി ബാധിയ്ക്കുന്നു. മാനസികമായി ഉത്കണ്ഠയുണ്ടാക്കുന്നതിന് ഇത് കാരണമാകുന്നു.
കൂടാതെ നാം പല വാര്‍ത്തകളും കേട്ടിട്ടുണ്ട് മൂത്രമൊഴിക്കാതെ പിടിച്ചു നിന്ന ആള്‍ കുഴഞ്ഞു വീണു മരിച്ച കാര്യം. അതുകൊണ്ടു തന്നെ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. എത്ര വലിയ ജോലി ആണെങ്കിലും മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ അത് ആദ്യം സാധിക്കുക. അപകടം ക്ഷണിച്ചു വരുത്താതെ ഇരിക്കുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പഴക്കം ചെന്ന നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കല്ലേ