ഓവേറിയന്‍ സിസ്റ്റിന് പരിഹാരം നല്‍കുന്ന ചില പ്രകൃതദത്ത ഔഷധങ്ങള്‍

സ്ത്രീകള്‍ക്ക് പലതരത്തിലുള്ള ഗര്‍ഭാശയപ്രശ്‌നങ്ങള്‍ പല സമയങ്ങളിലായി നേരിടേണ്ടി വരാറുണ്ട്. ഫൈബ്രോയ്ഡ്, എന്‍ഡോമെട്രിയോസിസ് ,പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, ഓവേറിയന്‍ സിസ്റ്റ് എന്നിവ അതില്‍ ചിലതാണ്.
ചിലപ്പോള്‍ ഒരേസമയം ഒന്നിലേറെ പ്രശ്‌നങ്ങള്‍ ചിലര്‍ക്ക് അനുഭവപ്പെടാറുണ്ട്. ഇതില്‍ പലതും വരാനുള്ള കാരണം അജ്ഞാതമാണ്. ഇതിന് കാരണം എന്താണന്ന് ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ചികിത്സ തേടുമ്പോള്‍ ഇത് വല്ലാതെ അലട്ടും.
പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതിന്റെ ലക്ഷണങ്ങള്‍ പലരിലും പ്രകടമാകില്ല. ചിലപ്പോള്‍ ഈ ലക്ഷണങ്ങള്‍ സ്വയം അപ്രത്യക്ഷമാകും. ഓവേറിയന്‍ സിസ്റ്റിന്റെ കാര്യത്തിലാണ് ഇത് പലപ്പോഴും സംഭിക്കാറുള്ളത്.
ഓവേറിയന്‍ സിസ്റ്റിന് പരിഹാരം നല്‍കുന്ന ചില പ്രകൃതദത്ത ഔഷധങ്ങള്‍

ഓവേറിയന്‍ സിസ്റ്റ് മൂലമുണ്ടാകുന്ന വേദയും അസ്വസ്ഥതയും ശമിപ്പിക്കാന്‍ കമോമില്‍ ടീ നല്ലതാണ്. ഇത് പെല്‍വിക് പ്രദേശത്തെ രക്തയോട്ടം മെച്ചപ്പെടുത്തും. ക്രമരഹിതമായ ആര്‍ത്തവത്തെ പ്രതിരോധിക്കുകയും അങ്ങനെ സിസ്റ്റ് ഉണ്ടാകുന്നത് ഒഴിവാക്കുകയും ചെയ്യും.

പൊട്ടാസ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന ഓവേറിയന്‍ സിസ്റ്റ് ചുരുങ്ങാനും അലിയാനും ആപ്പിള്‍ സിഡര്‍ വിനഗര്‍ സഹായിക്കും. കാരണം ഇതില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും 1-2 ഗ്ലാസ്സ് ആപ്പിള്‍ സിഡര്‍ വിനഗര്‍ കുടിക്കുക.

സിസ്റ്റ് കുറയ്ക്കുന്നതിനായി ശരീരത്തിലെ ഇസ്‌ട്രോജന്റെയും പ്രോസെസ്‌റ്റെറോണിന്റെയും അനുപാതം സന്തുലിതമാക്കാന്‍ ഇത് സഹായിക്കും. ശരീരത്തിലെ വിഷാംശം കളയാനും ഇത് നല്ലതാണ്.
മഞ്ഞളിന് പ്രതിജ്വലനശേഷി ഉള്ളതിനാല്‍ മൂത്രാശയ മുഴകളും സിസ്റ്റും അലിയാന്‍ നല്ലതാണ്.

കോളിഫ്‌ളവറില്‍ ഇന്‍ഡോള്‍-3-കാര്‍ബിനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓവേറിയന്‍ സിസ്റ്റിന്റെ ചികിത്സയ്ക്ക് മികച്ചതാണ്. ശരീരത്തിലെ അമിത ഹോര്‍മോണ്‍ നീക്കം ചെയ്യാന്‍ഇതടങ്ങിയ ആഹാരം സഹായിക്കും.

ഓവേറിയന്‍ സിസ്റ്റിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മികച്ച പ്രകൃതിദത്ത ഔഷധങ്ങളില്‍ ഒന്നാണ് ആവണക്കെണ്ണ. ഇതിലടങ്ങിയിട്ടുള്ള ട്രൈഗ്ലിസെറൈഡ്‌സ് സിസ്റ്റിന്റെ വളര്‍ച്ച തടയും.

ശരീരത്തിലെ അമ്ല , ക്ഷാര ഗുണങ്ങള്‍ സന്തുലിതമാക്കാന്‍ ബീറ്റ്‌റൂട്ട് സഹായിക്കും. സ്ത്രീകളിലെ ഓവേറിയന്‍ സിസ്റ്റ്, പിസിഒഎസ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. ഓവേറിയന്‍ സിസ്റ്റില്‍ നിന്നും രക്ഷനേടാന്‍ എല്ലാ ദിവസവും ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരിനൊപ്പം ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുക

ഇഞ്ചി ശരീരത്തിന്റെ ചൂട് ഉയര്‍ത്തുകയും അങ്ങനെ ആര്‍ത്തവം സാധാരണരീതിയിലാക്കാന്‍ സഹായിക്കുകയും ചെയ്യും. ഓവേറിയന്‍ സിസ്റ്റ് ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മൂത്രമൊഴിക്കാതെ പിടിച്ചിരുന്നാല്‍ സംഭവിക്കുന്നത്‌