മുടി കൊഴിച്ചില്‍ മാറാന്‍ ഉലുവ ഉപയോഗിക്കേണ്ട വിധം

ഉലുവ നമുക്ക് പരിചയമുള്ള ഒന്നാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഉലുവ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ആരോഗ്യ ഗുണങ്ങളാണ് ഉലുവക്കുള്ളത്. ഇതിലുള്ള അമിനോ ആസിഡ് മുടി വളര്‍ച്ചയെ വളരെയധികം സഹായിക്കുന്നു. പല വഴികളിലൂടെയും മുടി വളര്‍ച്ച നമുക്ക് സ്വന്തമാക്കാം. യാതൊരു വിധത്തിലുള്ള ചിലവുകളും ഇല്ലാതെ മുടിക്ക് ആരോഗ്യവും സൗന്ദര്യ സംരക്ഷണവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ.
ഉലുവക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് മുടി വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നു. മുടിയുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരെ ഏറ്റവും അലട്ടുന്ന ഒന്നാണ് മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യമില്ലായ്മയും. ഇത് രണ്ടും മുടിക്ക് അത്രയേറെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി മുടിയുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല. കാരണം മുടിക്ക് ആരോഗ്യം നല്‍കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇത് മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നിര്‍ത്താന്‍ സഹായിക്കുന്നു.

മുടിക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പങ്കാണ് ഉള്ളത്. മുടി കൊഴിച്ചില്‍ മാറാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഉലുവ. എന്നാല്‍ ഉലുവ ഏതൊക്കെ രീതിയില്‍ ഉപയോഗിക്കണം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഉലുവ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൃത്യമായി പാലിക്കണം. ഇതൊക്കെ ശ്രദ്ധിച്ചാല്‍ മാത്രമേ മുടിയുടെ ആരോഗ്യം കാക്കാന്‍ ഉലുവക്ക് കഴിയുകയുള്ളൂ. എങ്ങനെയെല്ലാം ഉലുവ ഉപയോഗിച്ച് മുടിക്ക് ആരോഗ്യം നല്‍കാം എന്ന് നോക്കാം.

മുടി കൊഴിച്ചിലിന് ഏറ്റവും മികച്ച് രീതിയില്‍ പരിഹാരം കാണാവുന്ന ഒന്നാണ് ഉലുവ. ഉലുവ ഒരു ദിവസം മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് അടുത്ത ദിവസം രാവിലെ പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇത് വെള്ളവുമായി മിക്‌സ് ചെയ്ത് തലയില്‍ തേക്കാന്‍ പാകത്തില്‍ ആക്കിയെടുക്കാം. ഇത് നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്ത് 45 മിനിട്ടോളം കവര്‍ ചെയ്ത് വെക്കാവുന്നതാണ്. അത്രയും സമയത്തിനു ശേഷം ഷാമ്പൂ ഉപയോഗിക്കാതെ തന്നെ വെറും വെള്ളത്തില്‍ ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്തുകയും മുടി നല്ലതു പോലെ സില്‍ക്കി ആക്കുകയും ചെയ്യുന്നു.

മുടിയുടെ വളര്‍ച്ചക്ക് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഉലുവ. വെളിച്ചെണ്ണയില്‍ ഉലുവ ചൂടാക്കി ചുവന്ന നിറമായി മാറുമ്പോള്‍ ഇത് വാങ്ങി തണുക്കാനായി വെക്കുക. ശേഷം ഇത് നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു രാത്രി മുഴുവന്‍ വെക്കുക. ശേഷം ഷാമ്പൂ ഉപയോഗിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ശീലമാക്കുക. ഇത് മുടി വളര്‍ച്ചക്ക് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു.

തലയിലെ ചൊറിച്ചിലിന് ആശ്വാസം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഉലുവ.ഉലുവ പേസ്റ്റ് രൂപത്തിലാക്കി ഇതില്‍ ഒരു മുട്ടയുടെ മഞ്ഞ മിക്‌സ് ചെയ്ത് ഇത് മുടിയിലും തലയോട്ടിയിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 30 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. മുട്ടയുടെ മണം മുടിയില്‍ നിന്ന് പോവാന്‍ അല്‍പം ഷാമ്പൂ ഉപയോഗിക്കാം. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ മാറ്റുകയും മുടിക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ എടുക്കാം. ഇത് മിക്‌സിയില്‍ അടിച്ച് പൗഡര്‍ രൂപത്തില്‍ ആക്കാം. ഇതിലേക്ക് അല്‍പം ഒലീവ് ഓയിലും അല്‍പം വെളിച്ചെണ്ണയും മിക്‌സ് ചെയ്യാം. പേസ്റ്റ് പരുവത്തില്‍ ഇതി മാറ്റിയെടുക്കാം. ശേഷം ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടി കൊഴിച്ചിലിന് പരിഹാരം കാണുന് കാര്യത്തില്‍ ഗ്യാരണ്ടി നല്‍കുന്ന ഒരു പരിഹാര മാര്‍ഗ്ഗമാണ്.

ഭക്ഷണത്തില്‍ ഉലുവ ചേര്‍ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കഴിക്കുന്ന ഉലുവയുടെ അളവ് വളരെ കുറവായിരിക്കും. പക്ഷേ ഉലുവ രണ്ട് ഗ്ലാസ്സ് വെള്ളത്തില്‍ കുതിര്‍ത്ത് അടുത്ത ദിവസം രാവിലെ ഉലുവ കളഞ്ഞ് ആ വെള്ളം കുടിക്കുക. ഇത് വയറിനും ആരോഗ്യം നല്‍കുന്ന ഒന്നാണ്. അതിലുപരി മുടിക്ക് തിളക്കവും ആരോഗ്യവും ഭംഗിയും നല്‍കുന്നു.

താരന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. താരന്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഇനി ഈ ഉലുവ ചികിത്സ അല്‍പം ശ്രദ്ധിച്ചാല്‍ മതി. ഉലുവ പേസ്റ്റ് രൂപത്തിലാക്കി അതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് താരനെ പരിഹരിക്കുന്നു. താരന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്.

മുടിയുടെ അറ്റം പിളരുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഉലുവ. മുടിയുടെ അറ്റം പിളരുന്നതിന്റെ പ്രധാന കാരണം മലിനീകരണമാണ്. ഇത് വഴി തലയില്‍ താരന്‍ വര്‍ദ്ധിക്കാനും ഇത് മുടിയുടെ ആരോഗ്യത്തിനും പ്രശ്‌നമുണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മുടിയുടെ അറ്റം പിളരുന്നതിനെ ഇല്ലാതാക്കാനും ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗമാണ് ഉലുവ. ഉലുവ പേസ്റ്റ് രൂപത്തിലാക്കി മുടിയുടെ അറ്റത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് ആരോഗ്യവും അഴകും നല്‍കുന്നു. അതോടൊപ്പം തന്നെ മുടിയുടെ അറ്റം പിളരുന്നതിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

നല്ലൊരു കണ്ടീഷണര്‍ ആയി ഉപയോഗിക്കാവുന്ന ഒന്നാണ് ഉലുവ. ഉലുവ ഒലീവ ഓയില്‍ മിക്‌സ് ചെയ്ത് അരച്ച് തേച്ചാല്‍ അത് മുടിക്ക് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്നു. അതിലുപരി മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

അകാല നരയെ ഇല്ലാതാക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഉലുവ. ഉലുവയോടൊപ്പം അല്‍പം കറിവേപ്പില കൂടി മിക്‌സ് ചെയ്ത് അരച്ച് അത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് ആരോഗ്യവും അഴകും നല്‍കുന്നതോടൊപ്പം അകാല നരയെന്ന പ്രശ്‌നത്തെ പടിക്ക് പുറത്ത് നിര്‍ത്തുന്നു. 30 മിനിട്ട് ഈ മിശ്രിതം തലയില്‍ വെക്കണം. അതിനു ശേഷം മാത്രമേ കഴുകിക്കളയാന്‍ പാടുകയുള്ളൂ. അതുകൊണ്ട് തന്നെ മുടിക്ക് ആരോഗ്യവും അഴകും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ.

മുടിയുടെ കട്ടി കുറയുന്നതിന് മികച്ച പരിഹാര മാര്‍ഗ്ഗമാണ് ഉലുവ. ഒരു രാത്രി മുഴുവന്‍ ഉലുവ വെളിച്ചെണ്ണയില്‍ കുതിര്‍ത്ത് ഇടുക. ഒരു അരിപ്പ ഉപയോഗിച്ച്ച അടുത്തദിവസം ഇത് അരിച്ചെടുക്കുക. ഈ എണ്ണ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയണം. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യണം. ഇത് മുടിക്ക് ആരോഗ്യവും കട്ടിയും നല്‍കുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറം കൂടുമോ? ഇതിന്റെ സത്യാവസ്ഥ എന്ത്