ഓരോ പ്രായത്തിലും കുഞ്ഞിന് നല്‍കേണ്ട ചില ഭക്ഷണങ്ങള്‍

കുഞ്ഞിന്റെ ആരോഗ്യകാര്യത്തില്‍ എല്ലാ അമ്മമാരും വളരെയധികം ടെന്‍ഷന്‍ അനുഭവിക്കുന്നവരാണ്. ഏത് ഭക്ഷണം ഏത് പ്രായത്തില്‍ കൊടുക്കണം എന്നുള്ളത് എന്നും അമ്മമാരില്‍ വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്വം കൂടിയാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യമെന്ന് കരുതി അനാരോഗ്യത്തിലേക്കായിരിക്കും പല ഭക്ഷണങ്ങളും കുഞ്ഞിനെ എത്തിക്കുന്നത്. എന്നാല്‍ ഏതൊക്കെ ഭക്ഷണമാണ് കുഞ്ഞിന്റെ അനാരോഗ്യത്തിന് കാരണമാകുന്നത് എന്ന് നോക്കാം. ഇത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അപായ സൂചനകള്‍ നല്‍കും. ഓരോ പ്രായത്തിലും കുഞ്ഞിന് നല്‍കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്.

ഇവ കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് അമ്മമാര്‍ക്ക് അറിയാത്തതാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നത്. ചിന്തിക്കുന്നത് പോലെ എളുപ്പമുള്ള ഒരു കാര്യമല്ല ശ്രദ്ധയും, സ്‌നേഹവാത്സല്യങ്ങളും പകര്‍ന്ന് നല്കുന്ന ഒരു അമ്മയായി മാറുക എന്നത്. പ്രത്യേകിച്ച് നിങ്ങളുടെ ആദ്യ കുട്ടി ജനിക്കുമ്പോള്‍. ആ അവസരത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ അറിവും അനുഭവവും താരതമ്യേന കുറവായിരിക്കും. ഈ സാഹചര്യത്തില്‍ നിങ്ങള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമായിരിക്കും കുഞ്ഞിന് അപകടകരമായിത്തീരുന്ന ഭക്ഷണങ്ങള്‍.

അപകടകരമായിത്തീരുന്ന ചില ഭക്ഷണങ്ങള്‍ ശ്വാസതടസവും, അലര്‍ജിക്കുമിടയാക്കുന്നതാണ്. 4-6 മാസം പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഖരാഹാരങ്ങള്‍ നല്‍കുന്നത് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറില്ല. എന്നിരുന്നാലും ചില മാതാപിതാക്കള്‍ക്ക് ഇതിനെക്കുറിച്ച് അറിയാത്തത് പലപ്പോഴും കുഞ്ഞിനെ പ്രതിസന്ധികളില്‍ ആക്കുന്നു. ആരോഗ്യപരമായി വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് ഇത്.

ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കരുത്. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലാണ് ഏറ്റവും അനുയോജ്യം. കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാല്‍ നല്‍കരുത് എന്നതിന് ചില വ്യക്തമായ കാരണങ്ങളുണ്ട്. പശുവിന്‍ പാലില്‍ ഇരുമ്പിന്റെ അംശം കുറവായതിനാല്‍ കുട്ടികള്‍ക്ക് ഇരുമ്പിന്റെ കുറവ് അനുഭവപ്പെടും.

വിറ്റാമിന്‍ സി, ഇ, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് പശുവിന്‍പാല്‍. എന്നാല്‍ കുഞ്ഞുങ്ങളിലേക്ക് ഇവ എത്തുകയെന്നത് പ്രശ്‌നം പിടിച്ചതാണ്. ചെറിയ കുട്ടികളില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പശുവിന്‍ പാല്‍ കാരണമാകും. കുഞ്ഞുങ്ങളുടെ വൃക്കയെയും ഇത് ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പശുവിന്‍ പാലിന് കഴിയുമെന്നതിനാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷം നല്‍കുന്ന ഒന്നാണ്.

നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കശുവണ്ടിപ്പരിപ്പ് നല്‍കരുത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇതിന് പിന്നിലെ പ്രധാന കാരണം ഇത് ശ്വാസതടസത്തിന് കാരണമാകും. അത് മാത്രമല്ല ഇവ കടുപ്പമേറിയതുമാണ്. ഇന്നത്തെ കാലത്ത് പലര്‍ക്കും പല വിധത്തിലുള്ള അലര്‍ജി അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അലര്‍ജികള്‍ പെട്ടെന്ന് തന്നെ കുഞ്ഞിനെ ബാധിക്കുന്നു.

കുഞ്ഞിന്റെ അനാരോഗ്യം ഉണ്ടാക്കുന്നതിന് കശുവണ്ടിപ്പരിപ്പ് കാരണമാകുന്നു. കുഞ്ഞുങ്ങള്‍ക്ക് നട്‌സ് നല്‍കുന്നത് അവര്‍ക്ക് അലര്‍ജിക്കിടയാക്കിയേക്കാം. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഒരു ശിശുരോഗവിദഗ്ദ്ധന്റെ ഉപദേശം നേടിയ ശേഷം നല്‍കുന്നതാണ് ഉചിതം.

എന്ത് കൊണ്ടാണ് മത്സ്യം അപകടകരമാകുന്നത്? ഒന്നാമത്തെ കാരണം മത്സ്യത്തിലടങ്ങിയിരിക്കുന്ന മെര്‍ക്കുറി കുട്ടികളുടെ വളര്‍ച്ചക്ക് തടസ്സമുണ്ടാക്കാം എന്നതാണ്. അയല,സ്രാവ് എന്നിവ അത്തരത്തില്‍ മെര്‍ക്കുറി കൂടുതലായി അടങ്ങിയവയാണ്. പല മത്സ്യങ്ങളും അലര്‍ജിയുണ്ടാക്കാനുമിടയാക്കുന്നവയാണ്. 2-3 വയസാവുന്നത് വരെ കുഞ്ഞുങ്ങള്‍ക്ക് മത്സ്യം നല്‍കാതിരിക്കുന്നതാണുചിതം. അത് വഴി അലര്‍ജിയുണ്ടാവുന്നത് തടയാനാവും.

മുട്ട കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമല്ല എന്നത് പലര്‍ക്കും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. മിക്കവാറും കുഞ്ഞുങ്ങള്‍ക്കും മുട്ട അലര്‍ജിയുണ്ടാക്കും എന്ന് മനസിലാക്കിയിരിക്കണം. എന്നാല്‍ കുട്ടികള്‍ വളരുന്നതോടെ ഈ പ്രശ്‌നം മാറിക്കൊള്ളും. അഞ്ച് വയസായാല്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ കുട്ടികള്‍ക്ക് മുട്ട കഴിക്കാനാവും. ഹൃദയമിടിപ്പ് കൂടുക, ശ്വസനവൈഷമ്യം, മുഖം ചുവക്കുക എന്നിവയൊക്കെ അലര്‍ജിയുടെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ മുട്ട കുഞ്ഞുങ്ങള്‍ക്ക് അനാരോഗ്യം ഉണ്ടാക്കുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

നാവിലെ പൂപ്പല്‍ മാറ്റാന്‍