ഹെര്‍ണിയ അവഗണിക്കരുത്

ഹെര്‍ണിയ എന്ന് പറയുന്നത് പല തരത്തിലാണ് നമ്മളെ ബാധിക്കുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഹെര്‍ണിയ ബാധിക്കാം. നാട്ടുഭാഷയില്‍ ഇതിനെ കുടലിറക്കം എന്നാണ് പറയുന്നത്. പുരുഷന്‍മാരിലും കുട്ടികളിലുമാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. ഇന്ന് സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ഹെര്‍ണിയ. മിക്ക ശരീരത്തിലെ മാംസ പേശികള്‍ ദുര്‍ബലമാകുമ്പോള്‍ അതു വഴി ശരീരത്തിലെ ആന്തരാവയവങ്ങള്‍ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയാണ് ഇത്.

പ്രായമായവരില്‍ പേശികള്‍ക്ക് ബലം കുറയുന്നതാണ് പലപ്പോഴും ഹെര്‍ണിയക്ക് കാരണമാകുന്നത്. ജീവിത രീതിയിലും ഭക്ഷണ രീതിയിലും ഉണ്ടാവുന്ന മാറ്റങ്ങളാണ് പലപ്പോഴും ഹെര്‍ണിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. അമിത വണ്ണം, സ്ഥിരമായ ചുമ, മലശോധനക്കുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഹെര്‍ണിയക്കുള്ള കാരണങ്ങളും ലക്ഷണങ്ങളും ആണ്. വയറിനു ചുറ്റുമുള്ള ഭാഗങ്ങളിലാണ് ഇത് കാണപ്പെടുന്നത്. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടായിരിക്കും ഇതിന്റെ തുടക്കം.

സിസേറിയനും ഹെര്‍ണിയയുമാണ് സ്ത്രീകളെ പ്രതിസന്ധിയിലാക്കുന്നത്. ശസ്ത്രക്രിയയുടെ മുറിവിന്റെ ഭാഗത്തു കൂടി ആന്തരാവയവങ്ങള്‍ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയുണ്ടാവുന്നു. വണ്ണമുള്ളവരില്‍ വണ്ണം കുറയുമ്പോഴും ഇത്തരം പ്രയാസം നേരിടേണ്ടി വരുന്നു. ഹെര്‍ണിയയെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.

പരിക്കുകളെ തുടര്‍ന്ന് കോശങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ പലപ്പോഴും ഹെര്‍ണിയക്ക് കാരണമാകാറുണ്ട്. കേടുവന്ന കോശഭാഗങ്ങളിലൂടെ ആന്തരികാവയവങ്ങള്‍ക്ക് അനായാസം പുറത്തേക്ക് തള്ളിവരും.
പ്രായമാകുന്തോറും ഹെര്‍ണിയ വരാനുള്ള സാധ്യത കൂടിവരും. പ്രായമേറുമ്പോള്‍ പേശികളുടെ (അടിവയറിലേത് ഉള്‍പ്പെടെ) ബലം കുറയും. ഇതോടെ ആന്തരികാവയവങ്ങള്‍ എളുപ്പത്തില്‍ പുറത്തേക്ക് തള്ളുകയും ഹെര്‍ണിയ ഉണ്ടാവുകയും ചെയ്യും.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഹെര്‍ണിയ കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാര്‍ക്ക് അടിവയറിനോട് ചേര്‍ന്നുള്ള ഭാഗത്താണ് സാധാരണയായി ഹെര്‍ണിയ ഉണ്ടാകുന്നത്. പുരുഷന്മാരില്‍ ഈ ഭാഗത്തെ പേശികള്‍ക്ക് ബലം കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ശസ്ത്രക്രിയക്ക് വിധേയരാകുന്നവരില്‍ ഹെര്‍ണിയ കണ്ടുവരുന്നുണ്ട്. അടിവയര്‍ ഓപ്പറേഷന് വിധേയരാകുന്ന സ്ത്രീകളിലാണ് ഈ രീതിയിലുള്ള ഹെര്‍ണിയ കൂടുതലും ഉണ്ടാകുന്നത്. ഇന്‍സിഷണല്‍ ഹെര്‍ണിയ എന്ന് അറിയപ്പെടുന്ന ഇത് കൂടുതലും ബാധിക്കുന്നത് അമിതവണ്ണമുള്ള സ്ത്രീകളെയാണ്.

പൊക്കിളിന് സമീപം മുഴച്ച് നില്‍ക്കുന്നത് ഒരുതരം ഹെര്‍ണിയയാണ്. ജനിച്ച് അധികം വൈകാതെ ഇത് പ്രത്യക്ഷപ്പെടും. അടിവയറിന്റെ ഭിത്തിയില്‍ ജന്മനായുണ്ടാകുന്ന വൈകല്യമാണ് ഇത്തരം ഹെര്‍ണിയക്ക് പ്രധാന കാരണം. ഇതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
ദീര്‍ഘകാലമായി മലബന്ധം അനുഭവപ്പെടുന്നവര്‍ക്ക് ഹെര്‍ണിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മലവിസ്സര്‍ജ്ജന സമയത്ത് കൂടുതല്‍ ബലം കൊടുക്കുമ്പോള്‍ അടിവയറിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുകയും ഇത് ഹെര്‍ണിയക്ക് കാരണമാവുകയുമാണ് ചെയ്യുന്നത്.

പേശികളുടെ ബലക്ഷയം പാരമ്പര്യമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത ബന്ധുക്കള്‍ ഹെര്‍ണിയ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.
അമിതമായി കൊഴുപ്പ് അടിയുന്നത് കാലക്രമേണ അടിവയറിലെ പേശികളുടെ ശക്തി ക്ഷയിപ്പിക്കും. ഈ ബലക്ഷയം ഹെര്‍ണിയക്ക് കാരണമാവുകയും ചെയ്യും. ഇത് പലപ്പോഴും പല വിധത്തിലാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ശരീരത്തിനകത്ത് കാണപ്പെടുന്ന ഹെര്‍ണിയക്ക് പുറമേ പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടാവില്ല. വയറിന് കനം, പുളിച്ച് തികട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളായിരിക്കും ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത് പെട്ടെന്ന് തിരിച്ചറിയാന്‍ എന്‍ഡോസ്‌കോപി, സിടി സ്‌കാന്‍ എന്നിവയിലൂടെ ഇത് തിരിച്ചറിയാം.
ശസ്ത്രക്രിയയാണ് ഹെര്‍ണിയക്കുള്ള പരിഹാരമാര്‍ഗ്ഗം. ഓരോ ഹെര്‍ണിയക്കും അനുസരിച്ചാണ് ശസ്ത്രക്രിയ നടത്തുക. എന്നാല്‍ ശസ്ത്രക്രിയയില്‍ പാളിച്ച സംഭവിച്ചാല്‍ അത് വീണ്ടും ഹെര്‍ണിയ ഉണ്ടാകുന്നതിന് കാരണമാകുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഓരോ പ്രായത്തിലും കുഞ്ഞിന് നല്‍കേണ്ട ചില ഭക്ഷണങ്ങള്‍