ഈ ഭക്ഷണങ്ങള്‍ പ്ലേറ്റ്‌ലെറ്റ് കൌണ്ട് കൂട്ടും

ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കുന്നവര്‍ അറിയേണ്ട ഒന്നാണ് രക്തശുദ്ധിയും പ്ലേറ്റ്‌ലറ്റിന്റെ എണ്ണവും. പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. അതുകൊണ്ട് തന്നെ ഭക്ഷണത്തിലൂടെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കണം. ആരോഗ്യമുള്ള ശരീരത്തിലെ രക്തത്തില്‍ 150000 മുതല്‍ 450000 വരെ പ്ലേറ്റ്‌ലറ്റുകള്‍ അടങ്ങിയിട്ടുണ്ട്. മുറിവുകളില്‍ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്‌ലറ്റകളുടെ പ്രധാന ധര്‍മ്മം. എന്നാല്‍ പലപ്പോഴും നമ്മുടെ മാറി വരുന്ന ജീവിത ശൈലിയിലൂടേയും പ്രശ്‌നങ്ങളിലൂടേയും എല്ലാം പ്ലേറ്റ്‌ലറ്റിന്റെ എണ്ണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നുണ്ട്. പലപ്പോഴും പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തില്‍ ഉണ്ടാവുന്ന കുറവുകള്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത് രക്തസ്രാവത്തിന് ഇടയാക്കുകയും രക്തം കട്ട പിടിക്കാതിരിക്കുകയും ചെയ്യുന്നു. ഹൃദയാഘാതം വരെ സംഭവിക്കാന്‍ പലപ്പോഴും ഇത് കാരണമാകുന്നു. ഹൃദയ ധമനികളില്‍ പ്ലേറ്റ്‌ലറ്റുകല്‍ കൂടുതലായി അടിഞ്ഞ് ചേര്‍ന്നാല്‍ ഇത് ഹൃദയ പേശികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നതിന് തടസ്സമായി മാറുന്നു.

രക്തശുദ്ധിയും പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തില്‍ കുറവും സംഭവിക്കാതിരിക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് പ്ലേറ്റ്‌ലറ്റുകളുടെ കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനും രക്തശുദ്ധിക്കും സഹായിക്കുന്നത്. അവ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ആണെന്ന് നോക്കാം.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതാണ് പപ്പായയും അതിന്റെ ഇലയും. 2009 ല്‍ മലേഷ്യയിലെ ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഗവേഷണത്തില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ പ്ലേറ്റ്‌ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പപ്പായ ഇലയുടെ നീര് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.

പഴുത്ത പപ്പായ കഴിക്കുകയോ ഒരു ഗ്ലാസ്സ് പപ്പായ ഇല നീര് അല്പം നാരങ്ങ നീരും ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ തവണകള്‍ കഴിക്കുക. തണ്ടില്ലാതെ പപ്പായയുടെ ഇല എടുത്ത് മിക്‌സിയില്‍ നീരെടുക്കാം. ഇത് ദിവസം രണ്ട് തവണ രണ്ട് ടേബിള്‍ സ്പൂണ്‍ വീതം കുടിക്കുക.

പ്ലേറ്റ്‌ലെറ്റിന്റെ അളവ് ഉയര്‍ത്താന്‍ സഹായകരമായ മറ്റൊന്നാണ് മത്തങ്ങ. വിറ്റാമിന്‍ എ ഉയര്‍ന്ന അളവില്‍ അടങ്ങിയ മത്തങ്ങ പ്ലേറ്റ്‌ലെറ്റ് രൂപീകരണത്തിന് സഹായിക്കും. പ്ലേറ്റ്‌ലെറ്റിന്റെ അളവ് ഉയര്‍ത്തുന്നതില്‍ പ്രധാനമായ പ്രോട്ടീന്റെ കോശങ്ങളിലെ അളവ് നിയന്ത്രിക്കാന്‍ മത്തങ്ങ ഫലപ്രദമാണ്. അര ഗ്ലാസ്സ് ഫ്രഷ് മത്തങ്ങ ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ തവണ കഴിക്കുക.

പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവ് പരിഹരിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെ ചീരയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ശരിയായ വിധത്തില്‍ രക്തം കട്ട പിടിക്കുന്നതിന് വിറ്റാമിന്‍ കെ ആവശ്യമാണ്. ഇത് അമിതമായ രക്തസ്രാവം തടയും.

രണ്ട് കപ്പ് വെള്ളത്തില്‍ നാലോ അഞ്ചോ ചീരയില ഏതാനും മിനുട്ട് തിളപ്പിക്കുക. ഇത് തണുത്തശേഷം അര ഗ്ലാസ്സ് തക്കാളി ജ്യൂസ് ചേര്‍ത്ത് ദിവസം മൂന്ന് തവണ കുടിക്കുക. കൂടാതെ ചീര കൊണ്ട് സാലഡുകള്‍,സ്മൂതികള്‍, സൈഡ് ഡിഷുകള്‍, സൂപ്പ് എന്നിവയും തയ്യാറാക്കാം.

പ്ലേറ്റ്‌ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ കഴിക്കുന്ന വിറ്റാമിന്‍ സി യുടെ അളവ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. വിറ്റാമിന്‍ സി അസ്‌കോര്‍ബിക് ആസിഡ് എന്നും അറിയപ്പെടുന്നു. ജാപ്പനീസ് ജേര്‍ണല്‍ ഓഫ് ഹെമാറ്റോളജിയില്‍ 1990 ല്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് വിറ്റാമിന്‍ സി പ്ലേറ്റ്‌ലെറ്റ് എണ്ണം കൂട്ടുമെന്ന് പ്രസ്താവിക്കുന്നു.

ശക്തമായ ഒരു ആന്റി ഓക്‌സിഡന്റായ വിറ്റാമിന്‍ സി ഉയര്‍ന്ന അളവില്‍ ചെന്നാല്‍ പ്ലേറ്റ്‌ലെറ്റുകളില്‍ സ്വതന്ത്രമൂലകങ്ങള്‍ വരുത്തുന്ന തകരാറുകള്‍ തടയും. നിങ്ങളുടെ പ്രായവും, ആരോഗ്യസ്ഥിതിയും അനുസരിച്ച് ദിവസം 400 മുതല്‍ 2000 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി ആവശ്യമാണ്.

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നാരങ്ങ, ഓറഞ്ച്, തക്കാളി, കിവി, ചീര, ബ്രൊക്കോളി, ക്യാപ്‌സിക്കം തുടങ്ങിയവ കഴിക്കുക. ഡോക്ടറുടെ ഉപദേശാനുസരണം മാത്രം വിറ്റാമിന്‍ സി സപ്ലിമെന്റുകളും കഴിക്കാവുന്നതാണ്.
നെല്ലിക്ക പ്ലേറ്റ്‌ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആയുര്‍വേദ ഔഷധമാണ്. ഇതിലെ വിറ്റാമിന്‍ സി പ്ലേറ്റ്‌ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി ഉയര്‍ത്തുകയും ചെയ്യും.
ദിവസവും രാവിലെ വെറും വയറ്റില്‍ മൂന്നോ നാലോ നെല്ലിക്ക കഴിക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്ക നീരും തേനും കലര്‍ത്തി ദിവസം രണ്ടോ മൂന്നോ തവണ കുടിക്കുക. നെല്ലിക്ക ഉപയോഗിച്ച് വീട്ടില്‍ തയ്യാറാക്കിയ ജാം, അച്ചാറുകള്‍ എന്നിവയും കഴിക്കാം.

തണുപ്പ് നല്കുന്ന എള്ളെണ്ണ പ്ലേറ്റ്‌ലെറ്റ് എണ്ണം കൂട്ടുന്നതിന് ഫലപ്രദമാണ്. സ്വഭാവികമായി തന്നെ പ്ലേറ്റ്‌ലെറ്റ് വര്‍ദ്ധിപ്പിക്കാന്‍ ഇതിനാവും. ശരീരത്തിലെ ദോഷകരമായ മൂലകങ്ങളെ തടയുകയും, നീര്‍ക്കെട്ട് ഒഴിവാക്കുകയും, രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ എള്ളെണ്ണ സഹായിക്കും.
നല്ല ഗുണനിലവാരമുള്ള ഒന്നോ രണ്ടോ സ്പൂണ്‍ എള്ളെണ്ണ ദിവസം രണ്ടോ മൂന്നോ തവണ കുടിക്കുക. എള്ളെണ്ണ ലസിക പ്രദേശങ്ങളില്‍ പുറമേ പല തവണ തേക്കുന്നതും പ്ലേറ്റ്‌ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പാചകത്തിനും എള്ളെണ്ണ ഉപയോഗിക്കാം.

പ്ലേറ്റ്‌ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു വസ്തുവാണ് ബീറ്റ്‌റൂട്ട്. ഇതിലെ സ്വഭാവിക ആന്റി ഓക്‌സിഡന്റുകളും, ഹീമോസ്റ്റാറ്റിക് ഘടകങ്ങളും ചുരുങ്ങിയ ദിവസങ്ങള്‍ക്കകം പ്ലേറ്റ്‌ലെറ്റ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
വെള്ളം, പ്രോട്ടീന്‍ എന്നിവയാലാണ് രക്തകോശങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ദിവസം പല തവണയായി ധാരാളം വെള്ളം കുടിക്കുക. പ്ലേറ്റ്‌ലെറ്റ് കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഇത് ദഹനേന്ദ്രിയത്തെ ദോഷകരമായി ബാധിക്കുകയും പോഷകങ്ങള്‍ ശരിയായി ആഗിരണം ചെയ്യപ്പെടാതെ വരികയും ചെയ്യും.

അന്തരീക്ഷ ഊഷ്മാവിന് സമാനമായ താപനിലയുള്ള ശുദ്ധീകരിച്ച വെള്ളം കുടിക്കുക. ഇത് കൂടുതല്‍ രക്തകോശങ്ങള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടാനും പ്ലേറ്റ്‌ലെറ്റ് എണ്ണം കൂട്ടാനും സഹായിക്കും. ദിവസവും അന്തരീക്ഷതപനിലയിലുള്ള എട്ടോ പത്തോ ഗ്ലാസ്സ് വെള്ളം കുടിക്കുക.

ആരോഗ്യത്തിനായി നല്ല ഉറക്കം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള ഉറക്കം നല്‍കുന്ന ഗുണം ചെറുതല്ല. രാത്രി കുറഞ്ഞത് ഏഴ്എട്ട് മണിക്കൂര്‍ ഉറങ്ങുന്നത് ശരീരത്തിന് ഊര്‍ജ്ജം സംഭരിക്കാനും, കൂടുതല്‍ പ്ലേറ്റ്‌ലെറ്റ് നിര്‍മ്മിക്കപ്പെടാനും സഹായിക്കുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മുടി കൊഴിച്ചില്‍ മാറാന്‍ ഉലുവ ഉപയോഗിക്കേണ്ട വിധം