ഈന്തപ്പഴവും തേനും ചേര്‍ന്നാല്‍

ഈന്തപ്പഴത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അയേണിന്റെ ഏറ്റവും നല്ല ഒരു ഉറവിടം. വിളര്‍ച്ച പ്രശ്‌നങ്ങളുള്ളവര്‍ക്കു ടോണിക്കിന്റെ ഗുണം ചെയ്യുന്ന ഒന്നും. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം, ഇത് കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്ക് ഏറെ നല്ലതാണ്. വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്ന്. മലബന്ധം മാറ്റാനും ദഹനം ശക്തിപ്പെടുത്താനുമെല്ലാം ഇത് സഹായിക്കും. തേനും ഏറെ നല്ലതാണ്. ആന്റിഓക്‌സിഡന്റുകളുടെ കലവറ. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ അകറ്റാനും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ് തേന്‍. പ്രകൃതിദത്ത രോഗസംഹാരിയെന്നു വേണമെങ്കില്‍ പറയാം. ഈന്തപ്പഴവും തേനും കൂടുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കും. ഇവ ഒരുമിച്ചു ചേര്‍ത്തു കഴിയ്ക്കുമ്പോള്‍ ഗുണങ്ങള്‍ രണ്ടിന്റേയും കൂടുന്നതു കൊണ്ടുതന്നെയാണ് പ്രയോജനം ലഭിയ്ക്കുന്നത്.

ഈന്തപ്പഴം മുഴുവനുമായോ കുരു കളഞ്ഞു ചെറുതായി നുറുക്കിയോ ഒരു ഗ്ല്ാസ് ജാറില്‍ തേന്‍ നിറച്ച് ഇതില്‍ ഇട്ടു വയ്ക്കാം. ദിവസവും വെറുംവയറ്റില്‍ ഒരു സ്പൂണ്‍ വീതം കഴിയ്ക്കാം. ഈന്തപ്പഴവും തേനും ഒരുമിച്ചു കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് തേനും ഈന്തപ്പഴവും ചേര്‍ത്തു കഴിയ്ക്കുന്നത്. ഇതിലെ ധാതുക്കളും വൈറ്റമിനുകളുമാണ് ഈ ഗുണം നല്‍കുന്നത്. തേനിന് സ്വാഭാവികമായി അണുക്കളെ തടഞ്ഞു നിര്‍ത്താന്‍ സാധിയ്ക്കും.
ദഹനത്തിന് പറ്റിയൊരു വഴിയാണ് തേന്‍, ഈന്തപ്പഴം മിശ്രിതം. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. മലബന്ധമടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇതിനു കഴിയും. തേന്‍ വയറ്റിലെ ആസിഡ് കുറയ്ക്കാനും ഗ്യാസ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും നല്ലതാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കും.

ശരീരത്തിന് ഊര്‍ജം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് തേന്‍, ഈന്തപ്പഴം കൂട്ട്. ഇവ രണ്ടിലുമുള്ള പോഷകങ്ങളാണ് കാരണമാകുന്നത്. രണ്ടിലും സ്വാഭാവിക മധുരങ്ങളുണ്ട്. ഇവ ഊര്‍ജ്മുണ്ടാകാന്‍ സഹായിക്കും.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് തേന്‍, ഈന്തപ്പഴം മിശ്രിതം. ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരവുമാണ്. കൊളസ്‌ട്രോളുള്ളവര്‍ക്ക് ധൈര്യമായി കഴിയ്ക്കാന്‍ പറ്റിയ ഒന്നാണിത്.

ഈന്തപ്പഴവും തേനും കലര്‍ന്ന മിശ്രിതം ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കുന്നതിന് ഏറെ നല്ലതാണ്. ശരീരം തടിപ്പിയ്ക്കാതെ തന്നെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാമെന്നതാണ് ഗുണം. തേന്‍ സ്വാഭാവികമായി തടി കൂടാതെ സംരക്ഷിയ്ക്കും. ഈന്തപ്പഴത്തിലെ ഫൈബറും തടി കുറയാന്‍ സഹായിക്കും.
ബിപി കുറയ്ക്കാനും ഈന്തപ്പഴവും തേനും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്. ഈന്തപ്പഴത്തിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്. ബിപി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമപ്രതിവിധിയാണിത്.

മസിലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്തേനും ഈന്തപ്പഴവും കലര്‍ന്ന മിശ്രിതം.മസിലുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു കഴിയ്ക്കാവുന്ന ഏറെ നല്ല ഒന്നാണിത്.
ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറ കൂടിയാണിത്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഫലപ്രദം.തേനും ഈന്തപ്പഴവുമെല്ലാം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതാണ്. സ്തനാര്‍ബുദം തടയാനും ഏറെ ഗുണകരം.

അനീമിയയുള്ളവര്‍ക്ക് ഈ മിശ്രിതം പരീക്ഷിയ്ക്കാം. ഈന്തപ്പഴത്തില്‍ സ്വാഭാവികമായി അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗുണം നല്‍കും. തേനും നല്ലതാണ്.
പുരുഷന്മാരിലെ ലൈംഗികശേഷിയ്ക്കും താല്‍പര്യത്തിനുമെല്ലാം ഏറെ ഗുണകരമാണ് തേനും ഈന്തപ്പഴവും കലര്‍ന്ന മിശ്രിതം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ.. കൂടുതല്‍ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യൂ.

ഈ ഭക്ഷണങ്ങള്‍ പ്ലേറ്റ്‌ലെറ്റ് കൌണ്ട് കൂട്ടും