കുട്ടികളിലെ ഡയപ്പര്‍ അലര്‍ജിയ്ക്ക്

ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ അമ്മമാര്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. നിലവാരമുള്ളവ വേണം തിരഞ്ഞെടുക്കാന്‍. മൂന്നോ നാലോ മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പറുകള്‍ മാറ്റേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കുഞ്ഞുങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പെണ്‍ കുഞ്ഞുങ്ങളില്‍ മൂത്രത്തില്‍ പഴുപ്പിന് കാരണമാകാം. മാത്രമല്ല പല വിധത്തിലുള്ള അണുബാധ ഉണ്ടാവാനും കാരണമാകുന്നു.

കുഞ്ഞിന്റെ കാലുകള്‍ക്കിടയിലാണ് ഡയപ്പര്‍ റാഷ് കാണുന്നതെങ്കില്‍ ഡയപ്പര്‍ മുറുക്കിക്കെട്ടുന്നത് മൂലമാണ് ഇത്തരത്തില്‍ ഉണ്ടാവുന്നതെന്ന് കണക്കാക്കാം. മാത്രമല്ല വിയര്‍പ്പും കുട്ടികളില്‍ ഡയപ്പര്‍ റാഷിന് കാരണമാകുന്നു. സോപ്പിനോടുള്ള അലര്‍ജിയും ഡയപ്പര്‍ റാഷിലേക്ക് നയിക്കുന്നു. ചില കുട്ടികളില്‍ ഫംഗസ് ആക്രമണവും ഡയപ്പര്‍ റാഷിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

കുട്ടികളെ ചൂടുവെള്ളത്തില്‍ കുളിപ്പിക്കാം. ഇത് ഡയപ്പര്‍ റാഷ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വളരെയധികം പരിഹാരം നല്‍കുന്ന ഒന്നാണ്. ഇളംചൂടുവെള്ളത്തിലെ കുളി എന്തുകൊണ്ടും ഡയപ്പര്‍ റാഷിനേയും ഫംഗസ് അണുബാധയേയും ഇല്ലാതാക്കുന്നു. കുട്ടികളെ കുളിപ്പിക്കുമ്പോള്‍ എന്തായാലും ചൂടുവെള്ളത്തില്‍ കുളിപ്പിക്കാന്‍ ശ്രമിക്കുക.

ഡയപ്പര്‍ റാഷ് ഉള്ള സ്ഥലങ്ങളില്‍ അല്‍പം മുലപ്പാല്‍ തേച്ച് പിടിപ്പിക്കുന്നതും ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കുന്നു. അമ്മിഞ്ഞപ്പാലിന് മാറ്റാന്‍ പറ്റാത്ത ഒരു രോഗവും കുട്ടികളില്‍ ഇല്ല എന്നത് തന്നെയാണ് സത്യം. ഡയപ്പര്‍ റാഷ് മാറാന്‍ ഇത്രയേറെ ഫലപ്രദമായ ഒരു പരിഹാരമാര്‍ഗ്ഗമാണ് ഇത്.

ബേക്കിംഗ് സോഡക്ക് കുട്ടികളിലെ ഡയപ്പര്‍ റാഷ് മാറ്റാനുള്ള കഴിവുണ്ട്. രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ നാല് കപ്പ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് കുട്ടികളുടെ താഴ്ഭാഗം ഇത് കൊണ്ട് തുടച്ച് കൊടുക്കുക. മാത്രമല്ല ഇടക്കിടക്ക് ഡയപ്പര്‍ മാറ്റാനും ശ്രദ്ധിക്കുക. ഇത് ഡയപ്പര്‍ റാഷ് ഇല്ലാതാക്കുന്നു.

ഓട്‌സ് കൊണ്ട് കുട്ടികളിലെ ഡയപ്പര്‍ റാഷ് മാറ്റാവുന്നതാണ്. ഒരു ടേബിള്‍ സ്പൂണ്‍ ഓട്‌സ് കുളിക്കുന്ന വെള്ളത്തില്‍ ഇട്ട് 15 മിനിട്ടോളം ഇത് കുതിര്‍ത്ത് വെക്കാം. ഇതില്‍ കുട്ടിയെ കുളിപ്പിക്കാം. ഇത് ഡയപ്പര്‍ റാഷ് ഇല്ലാതാക്കുന്നു. അതിലുപരി ഇത്തരത്തില്‍ കുട്ടികളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു.

ഒലീവ് ഓയില്‍ കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും ഉണ്ടാവുന്ന ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കുന്നു. ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കുട്ടികളിലെ ഡയപ്പര്‍ റാഷിന് ഉത്തമ പരിഹാരം നല്‍കുന്ന ഒന്നാണ്. ഇത് കുഞ്ഞിന്റെ ചര്‍മ്മം മൃദുവാകാനും സഹായിക്കുന്നു.

ഏത് പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള കഴിവ് വെളിച്ചെണ്ണക്കുണ്ട്. വെളിച്ചെണ്ണ അല്‍പം എടുത്ത് റാഷസ് ഉള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക. ഇത് റാഷസ് മാറ്റുന്നു. കുട്ടികളിലായാലും വലിയവരിലായാലും വെളിച്ചെണ്ണ യാതൊരു തരത്തിലുള്ള ദോഷവും വരുത്തില്ല എന്നതാണ് സത്യം.

ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ഉപയോഗിച്ച് ഇത്തരം പ്രതിസന്ധികള്‍ കുട്ടികളിലാണെങ്കില്‍ പോലും ഇല്ലാതാക്കാം. അല്‍പം കറ്റാര്‍ വാഴ നീര് എടുത്ത് ഇത് ഡയപ്പര്‍ റാഷ് ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ തരത്തിലും കുട്ടികളില്‍ ഉണ്ടാവുന്ന ചര്‍മ്മ അലര്‍ജിയെ ചെറുക്കുന്നു.

ഡയപ്പര്‍ ഉപയോഗിക്കുന്നതിനു പകരം തുണി ഉപയോഗിക്കുന്നതും നല്ലൊരു ആശയമാണ്. ഇത് കുട്ടികളില്‍ അസ്വസ്ഥത ഉണ്ടാക്കില്ല എന്നതിലുപരി കുഞ്ഞിന്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം കുഞ്ഞിന്റെ അസ്വസ്ഥ മാറി ആരോഗ്യമുള്ള കുഞ്ഞായി മാറാനും സഹായിക്കുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കുഴിനഖം മാറ്റാന്‍