ചങ്ങലംപരണ്ടയുടെ ഔഷധ ഗുണങ്ങള്‍

പേര് സൂചിപ്പിക്കുന്ന പോലെ ചങ്ങലക്കണ്ണികൾ പോലെ തണ്ടുള്ള ചെടി
ഉമ്മറത്തെ ചെടിച്ചെട്ടിയിൽ തൂക്കിയിട്ടാൽ
കരിംപച്ച കർട്ടൻ പോലെ തോന്നിക്കും.
ശാസ്ത്ര നാമം സിസ്സസ് ക്വാഡ്രാംഗുലാരിസ് (Cissus quadrangularis) എന്നാണ്. ഇംഗ്ലീഷിൽ Bone setter എന്നും അറിയപ്പെടുന്നു.സംസ്കൃതത്തിൽ അസ്ഥി സംഹാരി എന്നും.
തമിഴർക്കിത് പരണ്ടയാണ്.
മീൻ കറിവെയ്ക്കും പോലെ വെയ്ക്കാമെന്ന് തമിഴർ.

കരിം പച്ച നിറത്തിൽ ഹൃദയാകൃതിയിൽ വളരെ ഇടവിട്ട് ഓരോ ഇലകൾ
ആയോധന കളരിയിൽ ഈ സസ്യങ്ങൾ നട്ടുവളർത്തിയിരുന്നു ഒടിവോ ചതവോ വന്നാൽ പരിഹരിക്കാൻ.
കാൽസ്യത്താൽ സമ്പന്നമാണ് തണ്ടുകൾ .
കേരളത്തിന്റെ ചിലയിടങ്ങളിൽ കർക്കടകക്കഞ്ഞിയിലെ ചേരുവയാണിത്.
ഇരുളരെന്ന ആദിവാസികൾ ഇത് കൊണ്ട് ചട്ട്ണി ഉണ്ടാക്കും.
തെക്കൻ കേരളത്തിൽ ചമ്മന്തിപ്പൊടി ഉണ്ടാക്കും. മുറുക്ക് ഉണ്ടാക്കുന്നതിൽ ചങ്ങലംപരണ്ട ചേർക്കുന്നവരുണ്ട്.
പച്ചയ്ക്ക് ഉപയോഗിക്കുമ്പോൾ ചേന പോലെ ചൊറിച്ചിലുണ്ടാക്കും. അതിനാൽ എണ്ണയിൽ ചെറുതായി വഴറ്റണം. സവാളയും ചങ്ങലം
പരണ്ടയും ചേർത്താണ് തമിഴർ ഇത് സാമ്പാർ വെക്കുക.
പുളിയും പച്ച നാളികേരവും ചേർത്ത് മത്സ്യക്കറി പോലെ ഉണ്ടാക്കാം. തീയലിനും പറ്റും പരണ്ട.
അമിത കൊഴുപ്പ് കുറക്കുന്നതാണ്. ചങ്ങലംപരണ്ട
ആർത്തവ പ്രശ്നങ്ങൾക്കും നന്ന്.

പശുവിന് പാലു കൂടാൻ ക്ഷീരകർഷകർ പുല്ലിനൊപ്പം ചങ്ങലംപരണ്ടയും കൊടുക്കുമായിരുന്നു മുമ്പ്.
ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തി ഉള്ളതുകൊണ്ടാണ് അസ്ഥി സംഹാരി എന്ന പേര് കിട്ടിയത്. വയറു വേദനയ്ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളൻപുളിയും ഉപ്പും ചേർത്ത് കഴിക്കാറുണ്ട്.ഇതിന്റെ തണ്ട് വാട്ടിപിഴിഞ്ഞ നീര് ചെറു ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവി വേദന, ചെവിക്കുത്ത് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭഗത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണ്.
ചങ്ങലം പരണ്ട ഇടിച്ചു പിഴിഞ്ഞ നീരിൽ അതുതന്നെ കൽക്കമായി അരച്ചു കലക്കി നല്ലെണ്ണയും ചേർത്ത് മെഴുകു പാകത്തിൽ
അരിച്ചെടുത്ത
എണ്ണ ഒടിവിനും ചതവിനും പുറത്തു പുരട്ടാവുന്നതാണ്.
ഇതിന്റെ നീരും സമം തേനും ചേർത്ത് കുറേശ്ശെ രണ്ടു നേരം കഴിച്ചാൽ ആർത്തവം ക്രമമാവും.

ചങ്ങലംപരണ്ട ചമ്മന്തി
ആവശ്യമുള്ള സാധങ്ങൾ
1. ചങ്ങലം പരണ്ട – ഒരു കഷണം 20-25 cm നീളം
2. എണ്ണ – ഒരു ടേബിൾ സ്പൂണ്‍
3. വാളൻപുളി – ഇടത്തരംനെല്ലിക്കാ വലുപ്പം
4. കടുക് – കാൽ ടീസ്പൂണ്‍
5. കായം – ഒരു ചെറിയ കഷ്ണം
6. ഉഴുന്ന് – 1-2 ടേബിൾ സ്പൂണ്‍
7. വറ്റൽ മുളക് – നാലെണ്ണം നുറുക്കിയത്
8. കറിവേപ്പില – രണ്ട് മൂന്ന് തണ്ട്
9. ഇഞ്ചി – ചെറിയ കഷ്ണം
10. ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യേണ്ടുന്ന വിധം:-
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉഴുന്ന്, കായം, കടുക്, വറ്റൽ മുളക് എന്നിവ മൂപ്പിക്കുക അതിലേക്ക് കരിം തൊലി ചെത്തി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കിയ ചങ്ങലം പരണ്ട കൂടി ചേർത്ത് വഴറ്റുക. നന്നായി വഴറ്റി കഴിഞ്ഞ് പുളിയും ഉപ്പും ചേർത്ത് കല്ലിൽ അരച്ചെടുക്കുക. കൂടെ ഇഞ്ചിയും കറിവേപ്പിലയും കൂടി ചതച്ച് ചേർക്കുക..
എണ്ണയിൽ വഴറ്റിയ ചങ്ങലം പരണ്ടയും, മഞ്ഞൾപൊടിയും, ഉപ്പും, ഇഞ്ചിയും ഉപയോഗിച്ചും ചമ്മന്തി അരയ്ക്കാം.

ചങ്ങലംപരണ്ട തോരൻ
ചങ്ങലംപരണ്ട
തൊലി കളഞ്ഞ്‌ കഴുകിയെടുക്കുക . വെളുത്തുള്ളി, ചെറിയഉള്ളി എന്നിവചേർത്ത്‌ വഴറ്റി അതിൽ തേങ്ങ ജീരകം മഞ്ഞൾപ്പൊടി, പച്ചമുളക് ഇവ ചതച്ചതും, ഉപ്പും ചേർത്ത് അടച്ചു വച്ച് വേവിക്കുക .
ചില സ്ഥലങ്ങളിൽ ഉത്സവനാളിൽ ഉണ്ടാക്കുന്ന മുറുക്കിൽ ചങ്ങലംപരണ്ട ചേർക്കാറുണ്ട് .ഭരണി തൂക്കം ഉള്ള അമ്പലങ്ങളിൽ വിശേഷിച്ചും.
ചങ്ങലംപരണ്ട കഴിക്കുമ്പോൾ ചൊറിച്ചിലുണ്ടാകാതിരിക്കാൻ പാചകം ചെയ്യുന്നതിന് മുൻപ് പുളി വെള്ളത്തിലോ, ചുണ്ണാമ്പു വെള്ളത്തിലോ മുക്കി വയ്ക്കുക . ആദ്യമായികഴിക്കുന്നവർക്ക്‌ ചെറിയ വയറിളക്കം ഉണ്ടാകുമെങ്കിലും പേടിക്കേണ്ടതില്ല.
ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ ഉണ്ടായാൽ വെളിച്ചെണ്ണ തൂക്കുക, വായ്ക്കകം ചൊറിഞ്ഞാൽ പനംകല്ക്കണ്ടമോ കരിപ്പെട്ടിയോ കഴിക്കുക.
ഏത് മണ്ണിലും വളരും
മുറ്റത്തെ ചട്ടികളിൽ അലങ്കാര സസ്യമാക്കാം
അടുക്കള ചട്ടികളിൽ ആഹാര സസ്യവുമാക്കാം
ചങ്ങലം പരണ്ട.

വലിയ പരസ്യങ്ങളുടെ അകമ്പടിയോടെ എല്ലിന്റേയും പല്ലിന്റെയും വളർച്ചയ്ക്ക് എന്നോ ,മുപ്പത് വയസ് കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനെന്നോ പറഞ്ഞ് ഭംഗിയുള്ള കവറിൽ ചങ്ങലംപരണ്ട എത്തുന്ന കാലത്തിനായി കാത്തിരിക്കണ്ട .. ഒരു തണ്ട് നട്ടുവയ്ക്കാം … ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക കൂടുതല് ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

ഇടിമിന്നല്‍ കൂടുന്നു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍