അഞ്ചു തരം ക്യാന്‍സര്‍ ഇല്ലാതാക്കാന്‍ ഈ ഇല !

അത്ഭുതങ്ങളുടെ മരം എന്നാണ് ഈ ചെടി അറിയപ്പെടുന്നത് തന്നെ. കാരണം അത്രയേറെ അത്ഭുതഗുണങ്ങള്‍ ഇതിനുണ്ട് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. വിദേശിയായാണ് ജനിച്ചതെങ്കിലും നമ്മുടെ നാട്ടിന്‍ പുറത്തെ സാധാരണക്കാരില്‍ സാധാരണക്കാരനാണ് ഈ ചെടി. നമ്മളെന്നും ഉപയോഗിക്കുന്ന മുരിങ്ങയാണ് ഈ ചെടി.
ആരോഗ്യഗുണങ്ങള്‍ മാത്രം നിറഞ്ഞ ഒന്നാണ് മുരിങ്ങ ചെടി. അത്‌കൊണ്ട് തന്നെ ആവശ്യക്കാരും കൂടുതലാണ് ഇതിന്. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളെ നിസ്സാരമായി ചെറുക്കാനുള്ള കഴിവ് മുരിങ്ങയ്ക്കുണ്ട്.

ഓവേറിയന്‍ ക്യാന്‍സര്‍
ഓവേറിയന്‍ ക്യാന്‍സര്‍ എന്നും എപ്പോഴും സ്ത്രീകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുന്നവയാണ്. പല സ്ത്രീകളും ഇതറിയാതെ പോകുന്നു. എന്നാല്‍ ഓവേറിയന്‍ ക്യാന്‍സറിന് പരിഹാരമാണ് മുരിങ്ങ. സ്ത്രീകള്‍ മുരിങ്ങ കഴിച്ചാല്‍ ഓവേറിയന്‍ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 50ശതമനാത്തിലധികം കുറയ്ക്കാം.

ലിവര്‍ ക്യാന്‍സര്‍
ലിവര്‍ ക്യാന്‍സര്‍ ആണ് മറ്റൊരു ഗുരുതരമായ അവസ്ഥ. ഇതിനെ പ്രതിരോധിയ്ക്കാനും മുരിങ്ങയുടെ ഉപയോഗം സഹായിക്കുന്നു. മുരിങ്ങയിലുള്ള ആന്റിക്യാന്‍സര്‍ പ്രോപ്പര്‍ട്ടീസ് തന്നെയാണ് ഏറ്റവും ഫലപ്രദമായി ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.

ശ്വാസകോശാര്‍ബുദം
ശ്വാസകോശാര്‍ബുദമാണ് മറ്റൊരു പ്രധാനപ്പെട്ട ക്യാന്‍സര്‍. ഇത് പുകവലിയ്ക്കുന്നവരില്‍ കൂടുതലായിരിക്കും. മുരിങ്ങ കഴിയ്ക്കുന്നത് ഇവരില്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

സ്‌കിന്‍ ക്യാന്‍സര്‍
സ്‌കിന്‍ ക്യാന്‍സര്‍ ഇത്തരത്തില്‍ പ്രശ്‌നത്തിലാകുന്ന ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ക്യാന്‍സര്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നതാണ് ഇത്തരം ക്യാന്‍സര്‍ ഗുരുതരമാക്കുന്നത്. എന്നാല്‍ ധാരാളം മുരിങ്ങ കഴിയ്ക്കുന്നത് സ്‌കിന്‍ ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു.

വയറ്റിലെ ക്യാന്‍സര്‍
വയറ്റിലെ ക്യാന്‍സര്‍ ആണ് ക്യാന്‍സറുകളില്‍ ഏറ്റവും ഭീകരന്‍. തുടക്കത്തില്‍ അറിയാതെ പോകുന്നതാണ് ഗുരുതരാവസ്ഥയിലേക്ക് നയിക്കാന്‍ കാരണം. എന്നാല്‍ ഭക്ഷണത്തില്‍ അല്‍പം മുരിങ്ങ ചേര്‍ക്കുന്നത് വയറ്റിലെ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വിറ്റാമിന്റെ കലവറ
വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ എന്ന കാര്യത്തില്‍ സംശയമില്ല. അമിനോ ആസിഡ്, വിറ്റാമിന്‍ എ സി എന്നിവയെല്ലാം ക്യാന്‍സര്‍ കോശങ്ങളെ നിഷ്പ്രയാസം നശിപ്പിക്കാന്‍ കഴിവുള്ളതാണ്. മറ്റ് ആരോഗ്യ ഗുണങ്ങള്‍ ക്യാന്‍സറിനെതിരെ പോരാടുക എന്നതല്ലാതെ നിരവധി ആരോഗ്യഗുണങ്ങളാണ് മുരിങ്ങയ്ക്കുള്ളത്. പ്രമേഹത്തെ തടയുക, ഹൃദയാരോഗ്യത്തെ സംരക്ഷിക്കുക, തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുക തുടങ്ങിയവയെല്ലാം മുരിങ്ങയുടെ ആരോഗ്യ ഗുണങ്ങളില്‍ മുന്നിലുള്ളവയാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മുറിവ് ഉണക്കാന്‍ കറ്റാര്‍വാഴ