പൈല്‍സിനുള്ള പ്രതിവിധി ആയുര്‍വേദത്തില്‍

ഹെമറോയ്ഡ് അഥവാ പൈല്‍സ് മൂലക്കുരു, അര്‍ശസ് എന്നീ പേരുകളിലും അറിയപ്പെടുന്നു. മലദ്വാരത്തിനടുത്ത രക്തക്കുഴലുകള്‍ വീര്‍ത്ത് കഠിനമായ വേദനയുണ്ടാക്കുന്ന ഈ രോഗം കൂടുതലാകുമ്പോള്‍ ഇരിയ്ക്കുവാന്‍ പോലും ബുദ്ധിമുട്ടുണ്ടാക്കുന്നു

പൈല്‍സ് കൂടുതലും സ്ത്രീകളിലാണ് കാണുന്നത്. പ്രത്യേകിച്ച് പ്രസവത്തിനു ശേഷം, അതും സാധാരണ പ്രസവത്തിനു ശേഷം ഈ രോഗം വരുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. പ്രസവസമയത്ത് പ്രയോഗിയ്‌ക്കേണ്ടി വരുന്ന മര്‍ദമാണ് ഇതിന് കാരണമായി പറയുന്നത്.

പൈല്‍സിന് ശസ്ത്രക്രിയയടക്കമുള്ള പല പ്രതിവിധികളുമുണ്ട്. ആയുര്‍വേദ പ്രകാരവും പൈല്‍സിന് പല മരുന്നുകളുമുണ്ട്.
പൈല്‍സിനുള്ള പ്രതിവിധിയായി ആയുര്‍വേദത്തില്‍ പറയുന്ന ചില പ്രതിവിധികളെക്കുറിച്ചറിയൂ,

മോരില്‍ ചെറുനാരങ്ങാനീര്, റോക് സാള്‍ട്ട്
മോരില്‍ അല്‍പം ചെറുനാരങ്ങാനീര്, റോക് സാള്‍ട്ട് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് ഗുണം ചെയ്യും.

ഇഞ്ചി, തേന്‍
ഇഞ്ചി, തേന്‍, പുതിനജ്യൂസ്, മൊസമ്പി ജ്യൂസ് എന്നിവ വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് നല്ലതാണ്.

ജീരകപ്പൊടി
ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ ജീരകപ്പൊടി കലര്‍ത്തി കുടിയ്ക്കുക.

സവാള നീര്, പഞ്ചസാര
വെള്ളത്തില്‍ സവാള നീര്, പഞ്ചസാര എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും.

ആര്യവേപ്പ്‌
ആര്യവേപ്പിന്റെ നീരെടുത്ത് ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി അര ഗ്ലാസ് മോരില്‍ കലര്‍ത്തി കഴിയ്ക്കുക.

തുളസിയില
തുളസിയില വെള്ളത്തിലിട്ട് അരമണിക്കൂറിന് ശേഷം ഈ വെള്ളം കുടിയ്ക്കുക.

ഫിഗ്
ഉണങ്ങിയ ഫിഗ് വെള്ളത്തിലിട്ടു കുതിര്‍ത്തി ദിവസവും രണ്ടുനേരം കഴിയ്ക്കുക.

ഉ്പ്പിട്ട ചൂടുവെള്ളത്തില്‍ ഇരിയ്ക്കുക
ഉപ്പിട്ട് ഇളം ചൂടുവെള്ളത്തില്‍ ഇരിയ്ക്കുന്നത് പൈല്‍സ് ചുരുങ്ങാന്‍ നല്ലതാണ്.

എള്ളെണ്ണ
ചൂടുവെള്ളത്തില്‍ ഇരുന്ന ശേഷം എള്ളെണ്ണ കൊണ്ട് ഈ ഭാഗം മസാജ് ചെയ്യുന്നത് ആശ്വാസം നല്‍കും.

ബേക്കിംഗ് സോഡ
ഈ ഭാഗത്ത് ബേക്കിംഗ് സോഡ പുരട്ടുന്നതും രക്തക്കുഴലുകള്‍ പെട്ടെന്നു ചുരുങ്ങാന്‍ സഹായിക്കും.

നാരുകള്‍ അടങ്ങിയ ഭക്ഷണം
ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണ്.

വെള്ളം
വെള്ളം ധാരാളം കുടിയ്ക്കുക. ഇത് മലബന്ധവും ഇതുവഴി പൈല്‍സും ഒഴിവാക്കും. പൈല്‍സിന് ശമനം നല്‍കും.

മസാലകളടങ്ങിയ ഭക്ഷണം
മസാലകളടങ്ങിയ ഭക്ഷണം, എരിവ് എന്നിവ പൈല്‍സിന് പ്രതികൂലമാണ്. ഇവ ഒഴിവാക്കുക.

വ്യായാമക്കുറവ്
വ്യായാമക്കുറവ് വയറ്റിലെ മസിലുകള്‍ക്ക് മുറക്കം കൂട്ടും. ദഹനവ്യവസ്ഥ ശരിയായ തോതില്‍ പ്രവര്‍ത്തിയ്ക്കില്ല. ഇത് മലബന്ധത്തിന് ഇട വരുത്തും. നല്ല രീതിയില്‍ വ്യായാമം ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

താറാവുമുട്ടയുടെ അത്ഭുത ഗുണങ്ങള്‍