ഈ മുന്‍കരുതലുകള്‍ എടുക്കൂ ഹാര്‍ട്ട് അറ്റാക്ക് വരില്ല

ഹാര്‍ട്ട് അറ്റാക്ക് പ്രതീക്ഷിച്ചിരിക്കാതെ ജീവന്‍ കവര്‍ന്നു കൊണ്ടു പോകുന്ന അസുഖമാണെന്നു പറയാം. ഒരു കുഴപ്പവുമുണ്ടായിരുന്നില്ല, അറ്റാക്കായിരുന്നു എന്ന് പലരുടേയും മരണവിവരത്തെ പറ്റി പറയുന്നതും പതിവ്. ശക്തമായ അറ്റാക്കെങ്കില്‍ ആദ്യ അറ്റാക്കില്‍ തന്നെ ജീവന്‍ പോകാനിടയുണ്ട്. രണ്ടു തവണ അറ്റാക്കുണ്ടായെങ്കില്‍ മൂന്നാം തവണ മരണം സംഭവിക്കുമെന്നും പൊതുവെ പറയാറുണ്ട്. അപകടങ്ങള്‍ പോലെ അറ്റാക്ക് വരുന്നതു തടയാന്‍ നമുക്കാവില്ല. എന്നാല്‍ അറ്റാക്ക് വരാതിരിക്കാന്‍ ചില മുന്‍കരുതലുകളെടുക്കാം.

ഹാര്‍ട്ട് അറ്റാക്ക് തടയാം :
ഇതിന് ഒരു പ്രധാന കാരണം പുകവലിയാണ്. ഇത് ഹൃദയത്തിലേക്ക് ഓക്‌സിജന്‍ പ്രവാരം കുറയ്ക്കുന്നു. പുകവലി ഉപേക്ഷിച്ച് 3-5 വര്‍ഷത്തില്‍ ഹൃദയം ഒരിക്കലും പുക വലിക്കാത്ത ഒരാളുടെ അവസ്ഥയില്‍ എത്തും. അതായത് ഇത്രയും കാലം പുക വലിച്ചു, ഇനിയെന്തിന് നിറുത്തണം, എന്താണു കാര്യം എന്ന ചിന്ത വേണ്ടെന്നതു തന്നെ.

ഹൃദയധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടി രക്തം ശരിയായി ഹൃദയത്തിന് ലഭിക്കാത്ത അവസ്ഥ ഹൃദയാഘാതമുണ്ടാക്കും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയെന്നത് വളരെ പ്രധാനം.

അമിതഭാരം മറ്റെല്ലാ അസുഖത്തിന്റെയും മൂലകാരണമെന്നതു പോലെ ഹൃദയാഘാതത്തിന്റെയും ഒരു കാരണം തന്നെയാണ്. എപ്പോഴും ആരോഗ്യകരമായ ഭാരം കാത്തു സൂക്ഷിക്കുകയെന്നത് വളരെ പ്രധാനം.

ദിവസവും വ്യായാമം ചെയ്യുന്നത് ഹൃദയാഘാത സാധ്യത വളരെക്കുറയ്ക്കും. അത് തൂക്കം നിയന്ത്രിക്കും. ഇതുവഴി ഹൃദയാഘാതം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ഡയബെറ്റിസും ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്കുള്ള ഒരു ചവിട്ടു പടി തന്നെയെന്നു പറയാം. പ്രമേഹവും നിയന്ത്രണവിധേയമാക്കുക.

ട്രാന്‍സ്ഫാറ്റിന്റെ അളവ് കുറയ്ക്കുക. എണ്ണയില്‍ വറുത്ത സാധനങ്ങള്‍, ചുവന്ന ഇറച്ചി എന്നിവ ട്രാന്‍സ്ഫാറ്റ് ഉറവിടങ്ങളാണ്. ഇവയെല്ലാം ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണവിഭാഗത്തില്‍ പെടുന്നു.

പഴങ്ങള്‍, പച്ചക്കറികള്, നാരുകള്‍ ഉള്ള ഭക്ഷണം എന്നിവ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച സിട്രസ് വിഭാഗത്തില്‍ പെടുന്ന പഴവര്‍ഗങ്ങള്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാനുള്ള കഴിവ് കൂടുതലാണ്. മെഡിറ്ററേനിയന്‍ ഡയറ്റ്, ഒലീവ് ഓയില്‍ എന്നിവ ഹൃദയാരോഗ്യത്തിന് ചേര്‍ന്നവയാണ്.

മദ്യം പൊതുവെ ഹൃദയാഘാത സാധ്യതയായി വിലയിരുത്തപ്പെടുന്നില്ലെങ്കിലും മെനോപോസ് സംഭവിച്ച സ്ത്രീകളില്‍ ഇത് ഹൃദയാഘാതമുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. മെനോപോസ് നേരത്തെയാക്കാനും ഇതുവഴി ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയാനും അമിതമായ മദ്യപാനം കാരണമാകും. ഈസ്ട്രജന്‍ കുറയുന്നത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും. എന്നാല്‍ ചെറിയ അളവില്‍ മദ്യം കഴിയ്ക്കുന്നത് ഹൃദയധമനികളിലെ കൊഴുപ്പു കുറയാന്‍ സഹായിക്കുമെന്നു പറയാം

സ്‌ട്രെസ് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്. ഇത് രക്തത്തിലെ ലിപിഡ് അളവ് കൂട്ടും. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. സ്‌ട്രെസ് ഫ്രീ ആയിരിക്കാന്‍ ശ്രദ്ധിക്കുക.

മള്‍ട്ടിവൈറ്റമിനുകള്‍ ഹൃദയാഘാതം വരുന്നത് തടയാന്‍ സഹായിക്കുമെന്നു പറയാം. വൈറ്റമിന്‍ ബി, ബി6, ഫോളേറ്റ് തുടങ്ങിയവ ഹൃദയാരോഗ്യത്തിന് ചേര്‍ന്ന വൈറ്റമിനുകളാണ്. അവ ശരീരത്തിലെ ഹീമോസിസ്റ്റീന്‍ അളവ് കുറയ്ക്കും. കൊളസ്‌ട്രോളിനെപ്പോലെ അപകടകാരിയാണ് ഹീമോസിസ്റ്റീനും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

അഞ്ചു തരം ക്യാന്‍സര്‍ ഇല്ലാതാക്കാന്‍ ഈ ഇല !