ഓയില്‍ പുള്ളിംഗ് ശരീരത്തിന് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍

വെളിച്ചെണ്ണയ്‌ക്ക്‌ കൊളസ്‌ട്രോള്‍ കൂട്ടും, ഹൃദയപ്രശ്‌നങ്ങളുണ്ടാക്കും തുടങ്ങിയ ചീത്തപ്പേരുകള്‍ ധാരാളമായിരുന്നു. എന്നാല്‍ വെളിച്ചെണ്ണയുപയോഗിയ്‌ക്കുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരമാണെന്നാണ്‌ പുതിയ പഠനങ്ങള്‍ പറയുന്നത്‌. പറഞ്ഞുവരുന്നത്‌ ഓയില്‍ പുള്ളിംഗ്‌ എന്ന രീതിയെക്കുറിച്ചാണ്‌. പല്ലുകളുടെ ആരോഗ്യത്തിനാണ്‌ ഇത്‌ കൂടുതല്‍ നല്ലതെന്നു പറയാറുണ്ട്‌. എന്നാല്‍ ശരീരത്തിന്റെ ആരോഗ്യത്തിനും ഇത്‌ ഏറെ ഗുണകരമാണ്‌.വെളിച്ചെണ്ണ കേരളീയര്‍ക്ക് പ്രധാനപ്പെട്ട ഒന്നാണ്. പല വിഭവങ്ങളിലും വെളിച്ചെണ്ണയാണ തനതു രുചി നല്‍കുന്നത്. ഇതൊഴിവാക്കി കേരളീയഭക്ഷണം ചിന്തിയ്ക്കാനുമാകില്ല. പാചകത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം വെളിച്ചെണ്ണ ഏറെ നല്ലതാണ്.

തികച്ചും പ്രകൃതിദത്തമായ സൗന്ദര്യ, മുടിസംരക്ഷണമാര്‍ഗമെന്നു പറയാം. . വെളിച്ചെണ്ണയ്ക്ക് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. സയന്‍സ് തെളിയിച്ച ആരോഗ്യസത്യങ്ങള്‍. വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നത് സത്യമല്ല. കാരണം ഇതിലെ സാച്വറേറ്റഡ് കൊഴുപ്പ് ആരോഗ്യകരമാണ്. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയും ദോഷകരമായ കൊളസ്‌ട്രോള്‍ മറ്റു രൂപങ്ങളിലേയ്ക്കു മാറ്റി ദോഷം കുറയ്ക്കുകയും ചെയ്യും.

ഇതിലെ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ അല്‍ഷീമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയുമാണ്. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണ ഏറ്റവും ഫലപ്രദമാണ്. ഇതിന് ബാക്ടീരിയ, ഫംഗസ് എ്ന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കാനാകും. ഇതുകൊണ്ടുതന്നെ ഇറിറ്റബില്‍ ബൗള്‍ സിന്‍ഡ്രോം പോലുള്ളവയ്ക്ക് ഏറെ നല്ലതാണ്.

ശരീരത്തിലെ കൊഴുപ്പും തടിയും, പ്രത്യേകിച്ചു വയറിന്റെ ഭാഗത്തു രൂപപ്പെടുന്ന ദോഷകരമായ കൊഴുപ്പു നീക്കാനുള്ള നല്ലൊരു വഴിയാണ്. വെളിച്ചെണ്ണ. 40 സ്ത്രീകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ദിവസവും കഴിയ്ക്കുന്നത് 12 ആഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണ കൊണ്ട് ഓയില്‍ പുള്ളിംഗ് എന്നൊരു രീതിയുണ്ട്. ഇത് സാധാരണ പല്ലിന്റെ ആരോഗ്യത്തിന് ചെയ്യുന്നതെന്നതാണ് പറയുക. എന്നാല്‍ പല്ലിന്റെ ആരോഗ്യത്തിനു മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. ഓയില്‍ പുള്ളിംഗ് ശരീരത്തിന് നല്‍കുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ആന്റികാര്‍സിനോജനിക്‌ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്‌ വെളിച്ചെണ്ണ കൊണ്ടുള്ള ഓയില്‍ പുള്ളിംഗ്‌.അതായത്‌ ക്യാന്‍സറിനെ ചെറുക്കാന്‍ പ്രാപ്‌തിയുള്ള ഒന്ന്‌.
ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ്‌ കോക്കനട്ട്‌ ഓയില്‍ പുള്ളിംഗ്‌. ഇതുകൊണ്ടുതന്നെ കോള്‍ഡ് പോലുളള അസുഖങ്ങള്‍ അകറ്റാനും ഏറെ ഗുണകരം.
ശരീരത്തിലെ വിഷാംശമാണ്‌ പല അസുഖങ്ങള്‍ക്കും പ്രധാന കാരണം. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള നല്ലൊരു വഴിയാണ്‌ കോക്കനട്ട്‌ ഓയില്‍ പുള്ളിംഗ്‌.

മൈഗ്രേന്‍ തലവേദനയകറ്റാനുള്ള നല്ലൊരു വഴിയാണ്‌ കോക്കനട്ട്‌ ഓയില്‍ പുള്ളിംഗ്‌. വെളിച്ചെണ്ണയിലെ ഘടകങ്ങള്‍ തലവേദനയെ പ്രതിരോധിയ്ക്കുന്നു.
കിഡ്‌നിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നല്ലൊരു വഴിയാണിത്‌. ഇത് ചെയ്യുന്നത് കിഡ്‌നിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ഇന്‍സോംമ്‌നിയ അഥവാ ഉറക്കപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്‌.ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണിത്. ഇത് സ്ലീപ്പിംഗ് പില്‍സ് ഗുണം നല്‍കും.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുള്ള നല്ലൊരു വഴിയാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്. ദോഷകരമായ ബാക്ടീരിയകള്‍ വായില്‍ക്കൂടി ശരീരത്തിലെത്തുന്നതു തടയാന്‍ ഇത് സഹായിക്കും.

ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു വഴിയാണ് ഓയില്‍ പുളളിംഗ്. ഇത് ശരീരത്തിന് ക്ലെന്‍സിംഗ് ഗുണങ്ങള്‍ നല്‍കുന്നതു തന്നെയാണ് കാരണം. ശരീരത്തിന് ശക്തി നല്‍കാനുള്ള പ്രധാനപ്പെട്ട വഴിയാണിത്.
പല്ലിന്റെ ആരോഗ്യത്തിനും വെളുപ്പിനും മോണരോഗങ്ങള്‍ അകറ്റുന്നതിനും ഇത്‌ ഏറെ നല്ലതാണ്‌. ഇതിന് ആന്റിബയോട്ടിക്, ആന്റിവൈറല്‍ ഗുണങ്ങള്‍ ഏറെയാണ്.
കണ്ണിന്റെ കാഴ്‌ച മെച്ചപ്പെടുത്താനുമുള്ളനല്ലൊരു വഴിയാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്.

രാവിലെ വെറുംവയറ്റിലാണ്‌ ഓയില്‍ പുള്ളിംഗ്‌ ചെയ്യേണ്ടത്‌. അര ടേബിള്‍ സ്‌പൂണ്‍ വെളിച്ചെണ്ണയെടുത്ത്‌ വായിലൊഴിച്ച്‌ കുലുക്കുഴിയുക. വായിലെ എല്ലാ ഭാഗത്തും ഇതെത്തണം. എന്നാല്‍ ഇറക്കരുത്‌.10-20 മിനിറ്റ്‌ ഇത്‌ വായില്‍ത്തന്നെ തുപ്പാതെ പിടിയ്‌ക്കണം. ഇതിനു ശേഷം തുപ്പിക്കളഞ്ഞ്‌ വായില്‍ സാധാരണ വെള്ളമൊഴിച്ചു കഴുകണം. പിന്നീട്‌ സാധാരണ രീതിയില്‍ പേസ്റ്റുപയോഗിച്ച്‌ പല്ലുതേയ്‌ക്കാം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ബിരിയാണി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്