കുട്ടികളിലെ വയറു വേദനയ്ക്ക്

കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ പല അമ്മമാര്‍ക്കും ആധിയാണ്. പലപ്പോഴും ഇത് കൊണ്ട് പല വിധത്തിലുള്ള തലവേദനകള്‍ അമ്മമാര്‍ക്ക് ഉണ്ടാവാറുണ്ട്. കുട്ടികളുടെ ഭക്ഷണകാര്യവും മറ്റും അമ്മമാര്‍ക്ക് എന്നും ടെന്‍ഷന്‍ ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക എന്നതാണ് എന്നും അമ്മമാരുടെ ജോലി. ചെറിയ കുട്ടികളില്‍ കാണുന്ന രോഗങ്ങള്‍ അതുകൊണ്ട് തന്നെ നിസ്സാരമാക്കി തള്ളിക്കളയാന്‍ പാടുള്ളതല്ല. കാരണം ഇത് പലപ്പോഴും കുട്ടികളെ വളരെ തീവ്രമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വയറുവേദന. ഛര്‍ദ്ദി എന്നിവയുള്‍പ്പടെ കുട്ടികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ഉടന്‍ തന്നെയാണ്

പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ അലോപ്പതിയേക്കാള്‍ നാടന്‍ മരുന്നുകളും വഴിയും തന്നെയാണ് ഉത്തമം. പല കാരണങ്ങള്‍ കൊണ്ടും കുട്ടികളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം. കുട്ടികളിലുണ്ടാവുന്ന അസ്വസ്ഥതകളിലൂടെയാണ് അമ്മമാര്‍ ഇത് മനസ്സിലാക്കുന്നത്. എന്തൊക്കെ കാരണങ്ങളാണ് കുട്ടികളിലെ സുഖമില്ലായ്മ വിളിച്ചോതുന്നതെന്ന് അമ്മമാര്‍ കൃത്യമായി മനസ്സിലാക്കണം. കുഞ്ഞുങ്ങളെ ഏറെ അലട്ടുന്ന ഒരു പ്രശ്‌നമാണ് വയറുവേദന. പ്രത്യേകിച്ച് മുലപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ ഇത്തരം പ്രതിസന്ധി വളരെ കൂടുതലായി കാണുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കുട്ടികള്‍ നിരന്തരമായി കരയുന്നത് ശ്രദ്ധിക്കുക. പ്രത്യേകിച്ച് മണിക്കൂറുകളോളം കരയുന്ന അവസ്ഥയിലാണോ നിങ്ങളുടെ കുട്ടിയെങ്കില്‍ കുട്ടിയിലെ സുഖമില്ലായ്മ വ്യക്തമാണ്. കിടക്കുമ്പോഴും അമ്മമാര്‍ എടുത്തു നടക്കുമ്പോഴും എല്ലാം കുട്ടികള്‍ കരയുന്ന അവസ്ഥയിലാണെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. മൂന്നോ നാലോ മാസമായ കുട്ടികളില്‍ വയറുവേദന വളരെ പെട്ടെന്ന് തന്നെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്.

അതുകൊണ്ട് തന്നെ ഈ പ്രായത്തിലുള്ള കുട്ടികള്‍ കരയുമ്പോള്‍ അത് കാര്യമായി തന്നെ എടുക്കണം. ഉഷാറില്ലായ്മയാണ് മറ്റൊരു ലക്ഷണം. കുട്ടി സാധാരണത്തേതില്‍ നിന്നും ഉഷാറില്ലാത്ത അവസ്ഥയാണെങ്കില്‍ അതും ശ്രദ്ധിക്കണം. ഇതും കുട്ടികളില്‍ വയറുവേദന പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു എന്നതിന്റെ ലക്ഷണമാണ്. വയറിളക്കമാണ് മറ്റൊരു ലക്ഷണം, കുട്ടികളില്‍ സ്ഥിരമായി ദിവസത്തില്‍ മൂന്നില്‍ കൂടുതല്‍ തവണ വയറ്റില്‍ നിന്നു പോവുന്നെങ്കില്‍ അതും ശ്രദ്ധിക്കണം. ഇതെല്ലാം കുഞ്ഞിലെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഉള്ളതെന്ന് നോക്കാം.

കുട്ടികള്‍ക്ക് ചായ കൊടുക്കാന്‍ പാടുള്ളതല്ല. എന്നാല്‍ പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് പോലും കൊടുക്കാവുന്ന ഒന്നാണ് ജമന്തിച്ചായ. ഇത് കുട്ടികള്‍ക്ക് ശുദ്ധമായ വെള്ളത്തില്‍ ഒരു നുള്ള് മധുരം കൂടി ഇട്ട് കൊടുത്താല്‍ മതി. ഇത് കുട്ടികളില്‍ ഉണ്ടാവുന്ന വയറിന്റെ എല്ലാ അസ്വസ്ഥകളും ഇല്ലാതാക്കുന്നു. മാത്രമല്ല കുഞ്ഞിന് വയറുവേദനയില്‍ നിന്ന് പെട്ടെന്ന് തന്നെ ആശ്വാസം നല്‍കുകയും ചെയ്യുന്നു.

കുട്ടികള്‍ക്ക് തൈര് ആരോഗ്യത്തിന് നല്ലതാണ്. അതിലുപരി തൈരില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന് എല്ലാ വിധത്തിലുള്ള പോഷകങ്ങളും നല്‍കുന്നു. അതിലുപരി കുഞ്ഞിനുണ്ടാവുന്ന വയറുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുഞ്ഞിന് ഇത്തരത്തില്‍ ചെറിയ രീതിയിലുള്ള ആസിഡ് അടങ്ങിയതു പോലും കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം നല്ലതു പോലെ നേര്‍പ്പിച്ച് വെള്ളത്തില്‍ കലക്കി വേണം കുഞ്ഞിന് ഇത് കൊടുക്കുവാന്‍. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്തുകൊണ്ടും നല്ലതാണ്.

കുഞ്ഞിന്റെ വയറുവേദനക്ക് പെരുംജീരകം ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ പെരുംജീരകം എട്ട് ഔണ്‍സ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് 30 മിനിട്ടോളം തിളപ്പിക്കണം. എന്നാല്‍ തിളപ്പിക്കുന്നതിനു മുന്‍പായി ജീരകം നല്ലതു പോലെ പൊടിച്ചിരിക്കണം. ഇത് അരടീസ്പൂണ്‍ മുതല്‍ ഒരു ടീസ്പൂണ്‍ വരെ കുഞ്ഞിന് കൊടുക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ വയറുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കുഞ്ഞിന്റെ വയറിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് അയമോദകം. 10 മിനിട്ട് വെള്ളത്തില്‍ അയമോദകം ഇട്ട് തിളപ്പിച്ച് ഇതില്‍ നിന്നും കുറച്ച് കുഞ്ഞിന് കൊടുത്താല്‍ മതി. ഇത് കുഞ്ഞിന്റെ വയറു സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉറപ്പുള്ള പരിഹാരമാണ് അയമോദകം.

ജീരകമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. അല്‍പം ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് ഇത് കുഞ്ഞിന് കൊടുത്താല്‍ എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഇത് കുഞ്ഞിന്റെ വയറ് സംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

കര്‍പ്പൂര തുളസിയെണ്ണയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. കുഞ്ഞിന് വയറു സംബന്ധമായ രോഗങ്ങള്‍ എന്തെങ്കിലും ഉണ്ടെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ അല്‍പം കര്‍പ്പൂര തുളസിയെണ്ണ ഉപയോഗിച്ച് വയറില്‍ മൃദുവായി മസ്സാജ് ചെയ്യുക. ഇത് കുഞ്ഞിന്റെ വയറുവേദനക്ക് പരിഹാരം നല്‍കുന്നു.

പാല്‍ക്കായം കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഒന്നാണ്. അല്‍പ്പം പാല്‍ക്കായം പാലില്‍ കലക്കി കുഞ്ഞിന് കൊടുക്കാം. ഇത് കുഞ്ഞിന്റെ വയറു വേദന ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഏത് വയറുവേദനക്കും പരിഹാരം കാണാന്‍ പാല്‍ക്കായം ഉത്തമമാണ്.

തുളസി കൊണ്ടും കുട്ടികളില്‍ ഇത്തരത്തിലുള്ള വയറുവേദനയും മറ്റ് ഉദരസംബന്ധമായ രോഗങ്ങളും ഇല്ലാതാക്കാം. ഒരു ടീസ്പൂണ്‍ ഉണങ്ങിയ തുളസിയില ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് 10 മിനിട്ട് കഴിഞ്ഞ് അരിക്കുക. ഇത് ദിവസവും ഒന്നോ രണ്ടോ സ്പൂണ്‍ വീതം മൂന്ന് നേരം കഴിച്ചാല്‍ മതി. ഇത് കുട്ടികളിലെ എല്ലാ വയറുസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

കുട്ടികള്‍ക്ക് ഏമ്പക്കം കൃത്രിമമായി ഉണ്ടാക്കാന്‍ അമ്മമാര്‍ക്ക് കഴിയും. ഇത് കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് ഏമ്പക്കം.

ശുദ്ധമായ വായു ലഭിക്കുന്ന ഇടങ്ങളില്‍ കുഞ്ഞിനെ ഇരുത്തുന്നതും ഇത്തരം അസ്വസ്ഥതകളില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇനി കുഞ്ഞുങ്ങളില്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മീസില്‍സ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ അറിയാന്‍