വയറിനു ചുറ്റും അടിഞ്ഞിരിക്കുന്ന കൊഴുപ്പ് ഉരുക്കി കളയാൻ ഒരു സ്പെഷ്യൽ പാനീയം

ശരീരത്തിലെ കൊഴുപ്പ് ഒരു വല്ലാത്ത അവസ്ഥ തന്നെയാണ്. വയറിലും മുഖത്തും അരക്കെട്ടിലും എല്ലാം കൊഴുപ്പ് അടിഞ്ഞു കൂടുന്നത് സൃഷ്ടിയ്ക്കുന്നത് വളരെ മോശം ശരീര പ്രകൃതി തന്നെയാണ്. ആകാരഭംഗി നഷ്ടപ്പെടുകയും ശാരീരികവും മാനസികവുമായ ആരോഗ്യം ഇല്ലാതാക്കുകയും ചെയ്യുന്നു.

നമ്മുടെ ഭക്ഷണശീലവും ജീവിതശൈലിയും മടിയും തന്നെയാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം. പെട്ടെന്ന് പരിഹാരം എന്ന നിലയ്ക്ക് പലരും ആരംഭിയ്ക്കുന്ന പല പരീക്ഷണങ്ങളും പാര്‍ശ്വഫലങ്ങളെയാണ് പിന്നീട് കാണുക. എന്നാല്‍ വെറും നാല് ദിവസം കൊണ്ട് ശരീരത്തിലെ കൊഴുപ്പിനെയെല്ലാം ഉരുക്കിക്കളയുന്ന പാനീയം തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

വെള്ളം- 8 ഗ്ലാസ്സ്,

ഇഞ്ചി ചുരണ്ടിയത്- 1 ടീസ്പൂണ്‍,

കുക്കുമ്പര്‍- 1,

ചെറുനാരങ്ങ-1,

പുതിനയില- 12 എണ്ണം

എന്നിവയാണ് ഈ പാനിയം തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

കുക്കുമ്പര്‍ ചെറുതായി ചുരണ്ടിയെടുക്കുക, അതിലേക്ക് ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിയ്ക്കാം. പുതിനയില നന്നായി അരച്ച് വെയ്ക്കാം. ഈ മൂന്ന് ചേരുവകളും നല്ലതു പോലെ മിക്‌സ് ചെയ്യാം. ഇതിലേക്ക് ചുരണ്ടിയെടുത്ത ഇഞ്ചിയും ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക.

പാനീയം കഴിയ്ക്കാം

രാത്രി മുഴുവന്‍ ഇത് സൂക്ഷിച്ച് വെയ്ക്കാം. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് ഇതിലേക്ക് എട്ട് ഗ്ലാസ്സ് വെള്ളം ചേര്‍ക്കാം. പിന്നീട് ദാഹിക്കുമ്പോഴെല്ലാം ഈ പാനീയം കഴിയ്ക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദിവസവും ഇത് കുടിയ്ക്കുന്നത് വഴി ശരീരത്തിലേക്കുള്ള ജലപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. ഇത് ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിനും ടോക്‌സിനെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നു.

ചേരുവകള്‍

ഇതിലെ ചേരുവകളെല്ലാം തന്നെ പ്രകൃതി ദത്തവും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം വയറിനെ ക്ലീന്‍ ചെയ്യാനും ദഹനപ്രക്രിയ കൃത്യമാവാനും സഹായിക്കുന്നു.

ആഹാരത്തില്‍ നിയന്ത്രണം വെയ്ക്കുക

ആഹാരത്തില്‍ നിയന്ത്രണം വെയ്ക്കാന്‍ ശ്രദ്ധിക്കുക. കാരണം ദാഹിക്കുമ്പോഴെല്ലാം ഈ വെള്ളം ധാരാളം കുടിയ്ക്കുമ്പോള്‍ വിശപ്പിന്റെ കാര്യം കുറയുന്നു. ഇത് വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.

കൊഴുപ്പിനായ് നാല് ദിവസം

കൊഴുപ്പിനെ ഇല്ലാതാക്കാന്‍ വെറും നാല് ദിവസം ഈ പാനിയം സ്ഥിരമായിട്ട് കഴിയ്ക്കാം. നാല് ദിവസം കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഈ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിയും.