ഇ കാലത്തു എല്ലാവരിലും കണ്ടു വരുന്ന പ്രാധാന പ്രശ്നമായ യൂറിക്ക് അസിഡിന് ഒരു പരിഹാരം

പ്യൂരിന്‍ വിഘടിച്ചുണ്ടാകുന്ന യൂറിക്‌ ആസിഡ്‌ രക്തത്തിലൂടെ വൃക്കയിലെത്തും. ഇത്‌ മൂത്രത്തിലൂടെ ശരീരത്തിന്‌ പുറത്തേക്ക്‌ പോകും. എന്നാല്‍, ശരീരത്തില്‍ യൂറിക്‌ ആസിഡ്‌ തങ്ങി നില്‍ക്കുന്ന ചില സമയങ്ങളുണ്ട്‌ , ഈ സമയം ശരീരത്തിലെ യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരും. ഇത്‌ ശരീരത്തിന്‌ വളരെ അപകടകരമാണ്‌. യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്നത്‌ ചിലപ്പോള്‍ വാതത്തിന്‌ കാരണമായേക്കാം. അതിനാല്‍ യൂറിക്‌ ആസിഡിന്റെ അളവ്‌ നിയന്ത്രിക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. യൂറിക്‌ ആസിഡിന്റെ അളവ്‌ എങ്ങനെ നിയന്ത്രിക്കാം എന്ന്‌ മനസ്സിലാക്കുന്നതിന്‌ മുമ്പ്‌ എന്താണ്‌ കാരണങ്ങള്‍ എന്നറിയണം. യൂറിക്‌ ആസിഡ്‌ ഉയരുന്നതിന്റെ കാരണം അറിയാതെ പരിഹരിക്കാന്‍ കഴിയില്ലല്ലോ. അമിത മദ്യപാനം ഉണ്ടെങ്കില്‍ ശരീരത്തിലെ യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരാം.

ജനിതക തകരാറ്‌ മൂലവും ഇങ്ങനെ സംഭവിക്കാം. പൊണ്ണത്തിടി, പ്യൂരിന്‍ ധാരാളം അടങ്ങിയ ഭക്ഷണം, വൃക്കയുടെ തകരാറ്‌ എന്നിവ ശരീരത്തില്‍ യൂറിക്‌ ആസിഡിന്റെ അളവ്‌ കൂടാന്‍ കാരണമാകും. മൂത്രത്തിന്റെ ഉത്‌പാദനം കൂട്ടാനുള്ള മരുന്നുകളുടെ ഉപയോഗവും ചിലപ്പോള്‍ യൂറിക്‌ ആസിഡിന്റെ അളവ്‌ കൂടുന്നതിന്‌ കാരണമാകാം. കാരണങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നീടറിയേണ്ടത്‌ ഇതെങ്ങനെ നിയന്ത്രിക്കാം എന്നാണ്‌. ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ഭക്ഷണക്രമത്തിലൂടെ യൂറിക്‌ ആസിഡിന്റെ അളവ്‌ കുറയ്‌ക്കാം. ഉയര്‍ന്ന യൂറിക്‌ ആസിഡ്‌ ഭക്ഷണ ക്രമമെന്നാല്‍ പ്യൂരിന്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ എന്നാണര്‍ത്ഥം.

യൂറിക്‌ ആസിഡ്‌ നിയന്ത്രിക്കാനുള്ള ചില വഴികള്‍

ഫൈബര്‍ നിറഞ്ഞ ഭക്ഷണം

ഫൈബര്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതിലൂടെ യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്നത്‌ നിയന്ത്രിക്കാമെന്ന്‌ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്‌. ഫൈബര്‍ ഏറെ അടങ്ങിയിട്ടുള്ള ഓട്‌സ്‌, ചീര, ബ്രോക്കോളി എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക

പാചകം ഒലിവ്‌ എണ്ണയില്‍

നെയ്യ്‌, സസ്യ എണ്ണകള്‍ എന്നിവയ്‌ക്ക്‌ പകരം ഒലിവ്‌ എണ്ണയില്‍ ആഹാരം പാകം ചെയ്‌തു തുടങ്ങുക.സാധാരണ എണ്ണകള്‍ ആഹാരത്തിലെ വിറ്റാമിന്‍ ഇ ഇല്ലാതാക്കാന്‍ പ്രവണതയുള്ള തീഷ്‌ണരസമുള്ള കൊഴുപ്പ്‌ ഉത്‌പാദിപ്പിക്കും. ഇവ യൂറിക്‌ ആസിഡ്‌ ഉത്‌പാദനം കൂട്ടുകയും ചെയ്യും. അതിനാല്‍ ഇവയ്‌ക്ക്‌ പകരം ഒലിവ്‌ എണ്ണ ഉപയോഗിക്കുക.

മധുരപലഹാരങ്ങള്‍ ഒഴിവാക്കുക

ശരീരത്തില്‍ യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരാന്‍ കാരണമാകും എന്നതിനാല്‍ മധുര പലഹാരങ്ങള്‍ കഴിവതും ഒഴിവാക്കുക. യൂറിക്‌ ആസിഡിന്റെ അളവ്‌ നിയന്ത്രണത്തിലാക്കണമെന്നുണ്ടെങ്കില്‍ കേക്കും പേസ്‌ട്രിയും മറ്റും കഴിക്കുന്നത്‌ കുറയ്‌ക്കുക.

വെള്ളം ധാരാളം കുടിക്കുക

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാവുന്ന എല്ലാ തകരാറുകള്‍ക്കും വെള്ളം ഒരു പരിഹാരമാണ്‌. ശരീരത്തിലെ യൂറിക്‌ ആസിഡിന്റെ അളവ്‌ നിയന്ത്രിക്കുന്നതിന്‌ ദിവസം 2-3 ലിറ്റര്‍ വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുമ്പോള്‍ യൂറിക്‌ ആസിഡ്‌ വൃക്കയില്‍ നിന്നും മൂത്രമായി പുറത്തു പോകും. ഉയര്‍ന്ന യൂറിക്‌ ആസിഡ്‌ ഭക്ഷണക്രമത്തിന്റെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ ചെറിയ അളവില്‍ വെള്ളം കുടിച്ചു കൊണ്ടിരിക്കുക.

ചെറി കഴിക്കുക

വാതങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാന്‍ പ്രതി-ജ്വലന ഗുണങ്ങള്‍ ഉള്ള ചെറിക്ക്‌ കഴിയും. അതിനാല്‍ ഉയര്‍ന്ന യൂറിക്‌ ആസിഡ്‌ നിയന്ത്രിക്കാന്‍ ചെറി പഴങ്ങള്‍ ധാരാളം കഴിക്കുക. കൃത്യമായ ഇടവേളകളിലായി ദിവസം 10-40 ചെറികള്‍ വരെ കഴിക്കുന്നത്‌ നല്ലതാണ്‌. എല്ലാം കൂടി ഒരുമിച്ച്‌ കഴിക്കരുത്‌. ഇത്‌ മറ്റ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായേക്കും.

വിറ്റാമിന്‍ സി

ഉയര്‍ന്ന യൂറിക്‌ ആസിഡ്‌ നിയന്ത്രിക്കാന്‍ ഭക്ഷണത്തിന്റെ ഭാഗമായി 500 മില്ലിഗ്രാമിനടുത്ത്‌ വിറ്റാമിന്‍ സി ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌. ഉത്‌പാദിപ്പിക്കപെടുന്ന യൂറിക്‌ ആസിഡ്‌ മൂത്രത്തിലൂടെ പുറത്ത്‌ പോകുന്നതിന്‌ ഇത്‌ സഹായിക്കും. ഉയര്‍ന്ന യൂറിക്‌ ആസിഡ്‌ ഭക്ഷണക്രമത്തില്‍ വിറ്റാമിന്‍ സിയും ഉള്‍പ്പെടുത്തുക

ശരീരത്തിലെ യൂറിക്‌ ആസിഡിന്റെ അളവ്‌ നിയന്ത്രിക്കാന്‍ ഈ വഴികളില്‍ പലതും പരീക്ഷിച്ചു നോക്കുക.

<iframe src=”https://www.youtube.com/embed/Pmx3oFkS9ig” width=”854″ height=”480″ frameborder=”0″ allowfullscreen=”allowfullscreen”></iframe>