എത്ര പഴകിയ ചുമയും ഉടനടി മാറ്റാം

ഉള്ളി നിങ്ങള്‍ക്ക് ധാരാളം ആരോഗ്യഗുണങ്ങള്‍ തരുന്നുണ്ടെന്നറിയാം. അതുപോലെ ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍ നിങ്ങള്‍ക്കറിയാമോ? ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്ന ചുവന്നുള്ളി പോഷക ഗുണങ്ങളുടെ കേന്ദ്രമാണെന്ന് അറിഞ്ഞിരിക്കുക.

ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളെയും തടഞ്ഞു നിര്‍ത്താന്‍ കഴിവുണ്ട് ഈ ചുവന്നുള്ളിക്ക്. ചെറുതാണെന്ന് കരുതി ചുവന്നുള്ളിയെ ചെറുതായി കണേണ്ട. ചുവന്നുള്ളിയുടെ ഔഷധ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കൂ…

വിഷജന്തുക്കളുടെ ആക്രമണം

തേള്‍ പോലെയുള്ള വിഷജന്തുക്കള്‍ ശരീരത്തില്‍ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളില്‍ നിന്നും ആശ്വാസം നല്‍കാന്‍ കഴിവുണ്ട്. കടിയേറ്റ ഭാഗത്ത് ചുവന്നുള്ളിനീര് പുരട്ടുക.

പനി

ചുവന്നുള്ളി നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് പനി ശമിപ്പിക്കും.

ചുമ, കഫക്കെട്ട്

ചുവന്നുള്ളി നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് വിട്ടുമാറാത്ത ചുമ, കഫക്കെട്ട് എന്നിവ മാറ്റിതരും.

ആസ്തമ ശ്വാസംമുട്ടല്‍

പോലുള്ള പ്രശ്‌നത്തിനും ചുവന്നുള്ളി നീരും ഇഞ്ചിനീരും തേനും ചേര്‍ത്തുള്ള മിശ്രിതം കഴിക്കാം.

ചെവിവേദന

ചുവന്നുള്ളിയുടെ നീര് എരുക്കിലയില്‍ തേച്ച് വാട്ടി പിഴിഞ്ഞ് നന്നായി അരിച്ചെടുത്ത് ചെറുചൂടോടുകൂടി ചെവിയില്‍ ഒഴിക്കുന്നത് ചെവിവേദന കേള്‍വി കുറവ് എന്നിവ പരിഹരിക്കും.

തലവേദന

ചുവന്നുള്ളി ചതച്ച് മണപ്പിക്കുന്നത് തലചുറ്റല്‍, തലവേദന, ജലദോഷം എന്നീ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.

ആര്‍ത്തവ വേദന

ചുവന്നുള്ളി വെള്ളത്തിലിട്ട് തിളപ്പിച്ച് ചെറുചൂടോടെ കുടിക്കുന്നത് ആര്‍ത്തവ കാലത്തെ നടുവേദനയ്ക്ക് ആശ്വാസമാകും.

കൊളസ്‌ട്രോള്‍

ചുവന്നുള്ളിനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് കഴിക്കുന്നത് കൊള്‌സട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

സന്ധിവാതം

ചുവന്നുള്ളിയും കടുക് എണ്ണയും ചേര്‍ത്ത് പുരട്ടുന്നത് സന്ധിവേദനകളും നീര്‍ക്കെട്ടും അകറ്റും.