ഗർഭകാലത്തെ ലൈംഗിക ബന്ധം എങ്ങനെയാവണം

ഗര്‍ഭകാലത്ത്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ സംബന്ധിച്ച്‌ നിരവധി കാര്യങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവാം. ഇത്‌ സംബന്ധിച്ച്‌ നിരവധി കെട്ടുകഥകള്‍ സാധാരാണ കേള്‍ക്കാറുണ്ട്‌. ചിലത്‌ വളരെ രസകരമാണ്‌. ഡോക്‌ടര്‍മാര്‍ പറയുന്നത്‌ മിക്ക സാഹചര്യങ്ങളിലും ഗര്‍ഭകാലത്ത്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ സുരക്ഷതമാണന്നാണ്‌.

ഗര്‍ഭ കാലത്ത്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള താല്‍പര്യം ഉണ്ടായാലും പലതരം ആശങ്കകള്‍ കാരണം ഇതില്‍ നിന്നും അകന്നു നില്‍ക്കുകയാണ്‌ സ്‌ത്രീകളിലേറെയും ചെയ്യുക. കുഞ്ഞിന്‌്‌ ഇത്‌ അറിയാന്‍ കഴിയുമോ? കുഞ്ഞിനെ ഇത്‌ ബാധിക്കുമോ ? പ്രസവത്തിന്‌ കാരണമാകുമോ? എന്നിങ്ങനെയുള്ള സംശയങ്ങള്‍ ഇത്തരം അവസരത്തില്‍ ഉണ്ടാകാറുണ്ട്‌. അതിനാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ നിന്നും അകന്ന്‌ നില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. എന്നാല്‍, ഇത്തരം ആശങ്കകള്‍ മാറ്റി നിര്‍ത്താം. മിക്ക സാഹചര്യങ്ങളിലും ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം സുരക്ഷിതമാണ്‌. അപകട സാധ്യത ഇല്ലാത്ത ഗര്‍ഭധാരണമാണ്‌ നിങ്ങളുടേതെന്ന്‌ ഡോക്‌ടറെ കണ്ട്‌ ഉറപ്പ്‌ വരുത്തണം. ഗര്‍ഭഛിദ്രത്തിനോ നേരത്തെയുള്ള പ്രസവത്തിനോ ഉള്ള സാധ്യത ഉണ്ടെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കാനുള്ള നിര്‍ദ്ദേശം ഡോക്‌ര്‍ നല്‍കും.

ഗര്‍ഭകാലത്ത്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ സംബന്ധിച്ച്‌ കേള്‍ക്കുന്ന കെട്ടുകഥകള്‍

കുഞ്ഞിനെ ബാധിക്കും

ഗര്‍ഭ കാലത്ത്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ കുഞ്ഞിനെ ശാരീരികമായി ബാധിക്കില്ല. ഡോക്‌ടര്‍ എതിരായി നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നിട്ടില്ല എങ്കില്‍ ഗര്‍ഭ കാലത്ത്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ പൂര്‍ണമായും സുരക്ഷിതമാണെന്നാണ്‌ മാര്‍ച്ച്‌ ഓഫ്‌ ഡൈമിസ്‌ പറയുന്നത്‌. ഗര്‍ഭധാരണത്തില്‍ എന്തെങ്കിലും സങ്കീര്‍ണതകള്‍ ഉണ്ടെങ്കില്‍ ഡോക്‌ര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കാനുള്ള മുന്നറിയിപ്പു തരും.

ഗര്‍ഭ ഛിദ്രം, രക്തസ്രാവം, അംനിയോട്ടിക്‌ ഫ്‌ളൂയിഡ്‌ പോവുക, ദുര്‍ബലമായ ഗര്‍ഭാശയ മുഖം എന്നിവയ്‌ക്കുള്ള സാധ്യതകള്‍ ഉണ്ടെങ്കില്‍ ഗര്‍ഭ കാലത്ത്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്ന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിക്കും. ഗര്‍ഭാശയ മുഖം ദുര്‍ബലമാണെങ്കില്‍ വളരെ പെട്ടന്ന്‌ ഇത്‌ തുറക്കാന്‍ സാധ്യത ഉണ്ട്‌.

എന്താണ്‌ നടക്കുന്നതെന്ന്‌ കുട്ടി അറിയും

അച്ഛനും അമ്മയും എന്താണ്‌ ചെയ്യുന്നതെന്ന്‌ കുഞ്ഞിനറിയാന്‍ കഴിയില്ല. വാസ്‌തവത്തില്‍ അംനിയോട്ടിക്‌ ആവരണത്താലും ഗര്‍ഭപാത്ര പേശികളാലും കുഞ്ഞ്‌ വളരെ സുരക്ഷിതമായിരിക്കും. ഗര്‍ഭാശയമുഖം കട്ടിയുള്ള ശ്ലേഷ്‌മ പാടയാല്‍ മുടിയിരിക്കുകയും ചെയ്യും.

ഗര്‍ഭച്ഛിദ്രത്തിന്‌ കാരണമായേക്കും

ഗര്‍ഭ കാലത്ത്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ ഗര്‍ഭച്ഛിദ്രത്തിന്‌ കാരണമാകില്ല. വാസ്‌തവത്തില്‍ രതിമൂര്‍ച്ഛ മൂലമുണ്ടാകുന്ന സങ്കോചം പ്രസവമുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കോചത്തില്‍ നിന്നും വ്യത്യസ്‌തമാണ്‌. അപകട സാധ്യത ഇല്ലാത്ത ഗര്‍ഭധാരണമാണന്ന്‌ ഡോക്‌ടറെ കണ്ട്‌ ഉറപ്പ്‌ നേടുക.

ക്രോമസോം അപാകതകള്‍ മൂലവും കുഞ്ഞിനുണ്ടാകുന്ന മറ്റ്‌ പ്രശ്‌നങ്ങളുമാണ്‌ സാധാരണ ഗര്‍ഭച്ഛിദ്രത്തിന്‌ കാരണമാകുന്നതെന്ന്‌ മയോ ക്ലിനിക്‌ പറയുന്നു.

ഗര്‍ഭധാരണം ലൈംഗിക തൃഷ്‌ണ ഇല്ലാതാക്കും

മാര്‍ച്ച്‌ ഓഫ്‌ ഡൈമെസിന്റെ അഭിപ്രായത്തില്‍ ഗര്‍ഭ ധാരണത്തോടെ പല സ്‌ത്രീകളും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കൂടുതല്‍ തല്‍പരരാകുന്നു എന്നാണ്‌. ലൈംഗിക തൃഷ്‌ണയില്‍ ഇത്തരത്തില്‍ ഒരു മാറ്റം പെട്ടന്നുണ്ടാകാന്‍ കാരണം ഹോര്‍മോണുകളാണ്‌. ഗര്‍ഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളില്‍ ഹോര്‍മോണുകളില്‍ വ്യതിയാനും ഉണ്ടാകാറുണ്ട്‌. അതിനനുസരിച്ച്‌ ലൈംഗിക തൃഷ്‌ണയിലും മാറ്റം ഉണ്ടാകാം ആദ്യമായി ഗര്‍ഭം ധരിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ആദ്യ മൂന്ന്‌ മാസങ്ങള്‍ വളരെ ആയാസകരമായി തോന്നും.

രാവിലെയുള്ള ഛര്‍ദ്ദി, ഇടയ്‌ക്കിടെയുള്ള ബാത്‌റൂമില്‍ പോകല്‍, വേദന എന്നിവയെല്ലാം ഇതിന്‌ കാരണമാണ്‌.

എന്നാല്‍ പിന്നീടുള്ള മൂന്ന്‌ മാസക്കാലയളവില്‍ കാര്യങ്ങളെല്ലാം നിയന്ത്രണത്തിലായിരിക്കും. ഇക്കാലയളവില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള താല്‍പര്യം സ്‌ത്രീകളിലുണ്ടാകാറുണ്ട്‌. ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ മൂന്ന്‌ പൗണ്ട്‌ രക്തം നേടാറുണ്ട്‌. മാര്‍ച്ച്‌ ഓഫ്‌ ഡൈമിസിന്റെ അഭിപ്രായത്തില്‍ രക്തപ്രവാഹത്തിന്റെ കൂടിയ പങ്കും അരയ്‌ക്ക്‌ താഴെയായിരിക്കുമെന്നാണ്‌.

ഗര്‍ഭാവസ്ഥ ലൈംഗിക രോഗങ്ങളില്‍ നിന്നും സംരക്ഷിക്കും

ഗര്‍ഭാവസ്ഥ ലൈംഗിക രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയില്ല എന്നാണ്‌ സെന്റേഴ്‌സ്‌ ഫോര്‍ ഡിസീസസ്‌ കണ്‍ട്രോള്‍ പറയുന്നത്‌. ഗര്‍ഭ കാലത്ത്‌ ലൈംഗിക രോഗം ഉള്ളവരുമായി ബന്ധത്തിലേര്‍പ്പെട്ടാല്‍ ഇത്‌ നിങ്ങളുടെ കുട്ടിയിലേക്കും പകരും.

ഇത്തരത്തിലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത പരമാവധി കുറയ്‌ക്കുക. ലൈംഗിക രോഗം ഉള്ളവരുമായി ബന്ധപ്പെടുന്നത്‌ ഒഴിവാക്കുക. കോണ്ടത്തിന്റെ ശരിയായ ഉപയോഗം ലൈംഗിക രോഗങ്ങള്‍ പകരാനുള്ള സാധ്യത വളരെ കുറയ്‌ക്കുമെന്ന്‌ സിഡിസി പറയുന്നു.