ബ്രഡും ബണ്ണും വാങ്ങുമ്പോള്‍ സൂക്ഷിക്കുക

ബ്രഡും ബണ്ണുമൊക്കെ കഴിക്കുമ്പോള്‍ അല്‍പമൊന്നു ശ്രദ്ധിക്കുന്നതു നല്ലതാണ്്. ഇവയില്‍ കാന്‍സറിനു കാരണമായ രാസവസ്തുക്കള്‍ ക്രമാതീതമായി കലര്‍ന്നിട്ടുണ്ടെന്ന് പഠനം തെളിയിക്കുന്നു.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോന്‍മെന്റ് നടത്തിയ ഗവേഷണത്തിലാണ് 84 ശതമാനം ബ്രാന്‍ഡുകളുടെ ബ്രഡ്, ബണ്‍ ഉല്‍പന്നങ്ങളിലും പൊട്ടാസ്യം ബ്രോമേറ്റ്്(KBrO3), പൊട്ടാസ്യം അയോഡേറ്റ് (KIO3) എന്നിവ അടങ്ങിയിട്ടുള്ളത്.

പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയോഡേറ്റും അനുവദനീയമായ അളവില്‍ കൂടുന്നത് മാരകരോഗങ്ങള്‍ക്കിടയാക്കും. ഇന്ത്യയിലെ ബേക്കറികളില്‍ ഇവ കൂടുതലായി ഉപയോഗിക്കാറുണ്ട്.

എന്നാല്‍ അനുവദനീയമായ അളവില്‍ ഇവ ഉപയോഗിക്കാന്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അനുമതി നല്‍കിയിട്ടുണ്ട്. പല രാജ്യങ്ങളും പൊട്ടാസ്യം ബ്രോമേറ്റിനും പൊട്ടാസ്യം അയോഡേറ്റിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.