വാല്‍നട്ട് ഉപയോഗം കൊറോണറി ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കും

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ക്ലിനിക്കല്‍, പ്രിവന്റീവ് കാര്‍ഡിയോളജി ആന്‍ഡ് ഇമേജിങ് 2017 വേള്‍ഡ് കോണ്‍ഗ്രസ്സ് 12ാം എഡിഷന്‍ സംഘടിപ്പിച്ചു. ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരെ കൂടാതെ, അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി , അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയോളജിറ്റ്‌സ് ഓഫ് ഇന്ത്യന്‍ ഓറിജിന്‍ – അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ തുടങ്ങിയ ശാസ്ത്രീയ സംഘടനകളില്‍ നിന്നുള്ള 5000 ല്‍ അധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ക്ലിനിക്കല്‍, പ്രിവന്‍ഷന്‍, കാര്‍ഡിയോളജി, ഇമേജിംഗ്, ഇലക്ട്രോഫിസിയോളജി, എക്കോകാര്‍ഡിയോഗ്രാഫി, ഇന്‍ട്രാവസ്‌ക്യുലാര്‍ അള്‍ട്രാസൗണ്ട്, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, കാര്‍ഡിയാക് സര്‍ജറി തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയെയും ഈ സമ്മേളനം ഉയര്‍ത്തിക്കാട്ടി.

പ്രശസ്ത കാര്‍ഡിയാളജിസ്റ്റായ ഡോ. എച്ച് കെ ചോപ്രയുടെ പ്രസന്റേഷനില്‍ കാലിഫോര്‍ണിയ വാല്‍നട്ട്‌സിന്റെ നേട്ടങ്ങളെക്കുറിച്ച് സംവദിക്കുകയുണ്ടയി. കാലിഫോര്‍ണിയ വാല്‍നട്ട്‌സ് സംതുലിതമായ ഒരു ഭക്ഷണപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിന് അനുയോജ്യമാണ്. ജങ്ക് ഫുഡ് കഴിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിലെ ദോഷഫലങ്ങള്‍ കുറച്ചൊക്കെ കുറയ്ക്കാന്‍ ഇതിനു സാധിക്കുന്നു. ദിവസേന വാല്‍നട്ട് കഴിക്കുന്നത് കൊറോണറി ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുമെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പുഷ്ട ഉറവിടങ്ങളില്‍ ഒന്നാണ് വാല്‍നട്ട്. ഒപ്പം ഓരോ സെര്‍വിംഗിലും 2.5 ഗ്രാം ആല്‍ഫ ലിനോലെനിക് ആസിഡും ലഭിക്കുന്നു. ശരീരത്തില്‍ ഉല്‍പാദിപിക്കപ്പെടാത്തതും ഭക്ഷണങ്ങളില്‍ നിന്ന് ലഭ്യമാക്കേണ്ടതുമായ സസ്യാടിസ്ഥാനത്തിലുള്ള ഒമേഗ 3 ഫാറ്റി ആസിഡാണ് എ എല്‍ എ മഗ്‌നീഷ്യം, ഫോസ്ഫറസ്, സെലിനിയം, ഗാമാ ടോക്കോഫെറോള്‍ തുടങ്ങിയ അനേകം ജീവകങ്ങളും ധാതുക്കളും വാല്‍നട്ട്‌സില്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ അടങ്ങിയിട്ടുള്ള പല ആന്റി ഓക്‌സിഡന്റുകളും പോളിഫെനോലുകളും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. വാല്‍നട്ട്‌സ് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഡോ. ചോപ്ര പറഞ്ഞു.

വേള്‍ഡ് ഹാര്‍ട്ട് അക്കാദമി, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോവാസ്‌കുലാര്‍ അള്‍ട്രാസൗണ്ട് , യുഎസ്എ വേള്‍ഡ് വെല്‍നസ് ഫൗണ്ടേഷന്‍ , അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയോളജിസ്റ്റ് ഓഫ് ഇന്ത്യന്‍ ഓറിജിന്‍, യുഎസ്എ, ഇന്ത്യന്‍ അക്കാഡമി ഓഫ് എക്കോകാര്‍ഡിയോഗ്രാഫി, സിഎസ്‌ഐ ഡൽഹി ബ്രാഞ്ച്, അസോചം, സ്‌കോപ്പ് എന്നിവര്‍ ചേര്‍ന്നാണ് അമൃത്സറിലെ ക്ലിനിക്കല്‍, പ്രിവന്റീവ് കാര്‍ഡിയോളജി ആന്‍ഡ് ഇമേജിംഗിന്റെ വേള്‍ഡ് കോണ്‍ഗ്രസ്സ് 12ാം എഡിഷന്‍ സംഘടിപ്പിച്ചത്.