വായ്പ്പുണ്ണ് പൂര്‍ണമായും മാറ്റാം 24 മണിക്കുറില്‍

പ്രായഭേദമില്ലാതെ എല്ലാരേയും ഒരുപോലെ അലട്ടുന്ന പ്രശനങ്ങളിൽ ഒന്നാണ് വായ്പുണ്ണ്.
ഒരിക്കലെങ്കിലും വായ് പുണ്ണ് വരാത്തവരുണ്ടാവില്ല. ചെറിയ കുഞ്ഞുങ്ങളില്‍ മുതല്‍ വൃദ്ധരില്‍ വരെ കണ്ടുവരുന്ന അസുഖമാണിത്. ഏതാനും വര്‍ഷം മുമ്പുവരെ ഡോക്ടര്‍മാരെ സമീപിച്ച് ചികിത്സ തേടുന്ന ഗണത്തില്‍പ്പെട്ട ഒരസുഖമായിരുന്നില്ല വായ് പുണ്ണ്. പുളിയുള്ള മോര് കഴിച്ചോ ഉപ്പുവെള്ളം കൊണ്ട് വായ കഴുകിയോ പരിഹരിച്ചിരുന്ന ഒരു നിസ്സാര രോഗമായിരുന്നു ഇത്. എന്നാല്‍, പുതിയ തലമുറയില്‍പ്പെട്ടവരില്‍ ഈ രോഗം സാര്‍വത്രികമാകുകയും നിരവധി മരുന്നുകള്‍ ഇതിനായി വിപണിയില്‍ ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. നിസ്സാരമെങ്കിലും നിത്യജീവിതത്തെ അലോസരപ്പെടുത്തുന്ന അവസ്ഥയാണ് വായ്പുണ്ണ്. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാത്തവിധത്തില്‍ വായ്പുണ്ണ് ചിലപ്പോള്‍ രൂക്ഷമായി തീരാറുമുണ്ട്. ചിലരില്‍ അടിക്കടി ഈ രോഗം കണ്ടുവരുന്നുണ്ട്. വായ്പുണ്ണിന് ഏതെങ്കിലും കൃത്യമായ ഒരു കാരണം വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. മറിച്ച്, നിരവധി കാരണങ്ങള്‍കൊണ്ട് ഈ രോഗം വരാമെന്നാണ് പറയപ്പെടുന്നത്. വിറ്റമിന്‍-ബിയുടെ കുറവാണ് രോഗത്തിന്‍െറ പ്രധാന കാരണമായി കണക്കാക്കുന്നത്. കൂടാതെ ഉറക്കക്കുറവ്, മാനസിക സംഘര്‍ഷം, മലബന്ധം, ദഹനപ്രശ്നം തുടങ്ങിയ കാരണങ്ങളാലും ചിലരില്‍ രോഗം വരാറുണ്ട്. രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാണ് പരിഹാരമാര്‍ഗം.

വായക്കുള്ളില്‍ കവിളിന്‍െറ ഉള്‍ഭാഗത്തും മോണകളിലും നാക്കിലും തൊണ്ടയിലും വെളുത്തതോ ഇളം മഞ്ഞനിറത്തിലോ വ്രണങ്ങള്‍ ഉണ്ടാവുന്നതാണ് രോഗലക്ഷണം. കടുത്ത വേദനയും എരിവും പുളിയും തട്ടിയാല്‍ നീറ്റലും മൂലം രോഗി ബുദ്ധിമുട്ടിലാകും. സാധാരണ ഒരാഴ്ചകൊണ്ട് അപ്രത്യക്ഷമാവുന്ന വ്രണങ്ങള്‍ ചിലരില്‍ കൂടുതല്‍ കാലം നീണ്ടുനിന്നേക്കാം. വായിലെ വ്രണങ്ങള്‍ മൂലം ഭക്ഷണം കഴിക്കാനും പല്ലുകള്‍ ബ്രഷ് ചെയ്യാനും കഴിയാത്ത അവസ്ഥയുണ്ടാവും. വ്രണങ്ങള്‍ അധികമായാല്‍ സംസാരിക്കാനും പ്രയാസം നേരിടും.

വായില്‍ പുണ്ണ് വന്നാല്‍ അത് പിന്നെ എത്രത്തോളം ബുദ്ധിമുട്ടാണ് എന്ന് അനുഭവിച്ചവര്‍ക്ക് അറിയാം. ഇത്രത്തോളം അസുഖകരമായ അവസ്ഥ വേറെ ഇല്ലെന്നു തന്നെ പറയാം. എത്ര നിസ്സാരമാണെന്ന് കരുതിയാലും നമുക്കിഷ്ടപ്പെട്ട ഭക്ഷണം പോലും കഴിയ്ക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും പലപ്പോഴും വായ്പ്പുണ്ണ് എന്ന് വായിലെ അള്‍സറിന്റെ ഫലം.എന്നാല്‍ വായ്പ്പുണ്ണ് സുഖപ്പെടുത്താന്‍ ചിലവുകുറഞ്ഞ ചില വഴികളുണ്ട്. ഇതിനായി യാതൊരു വിധത്തിലുള്ള കഷ്ടപ്പാടും ഇല്ല എന്നത് സത്യം. ഇടയ്ക്ക് നമ്മുടെ അടുക്കളയില്‍ എന്തൊക്കെയുണ്ട് എന്ന് നോക്കിയാല്‍ മതി. അടുക്കള സാമഗ്രികള്‍ കൊണ്ട് തന്നെ നമുക്ക് വായ്പ്പുണ്ണ് ഇല്ലാതാക്കാം.അവ എന്തൊക്കെ എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ശേഷം തുടര്‍ന്ന് വായിക്കുക .

ഉള്ളി കഴിയ്ക്കുന്നത് വായ്പ്പുണ്ണിനെ പ്രതിരോധിയ്ക്കുന്നു. ഉള്ളി കഴിയ്ക്കുന്നത് മാത്രമല്ല ഇതിന്റെ നീര് വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുന്നതും വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സഹായിക്കും.

കുറച്ച് ബേക്കിംഗ് സോഡ വെള്ളം ചേര്‍ത്ത് വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടുക. അല്‍പസമയത്തിനു ശേഷം വായ കഴഉകുക. ദിവസത്തില്‍ മൂന്ന് നാല് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യുക. ഇത് വായ്പ്പുണ്ണ് രണ്ട് ദിവസം കൊണ്ട് തന്നെ ഇല്ലാതാക്കുന്നു.

ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ച് ചായപ്പൊടി വായ്പ്പുണ്ണ് ഉള്ള് ഭാഗത്ത് പുരട്ടുക. മാത്രമല്ല ചായ കുടിയ്ക്കുന്നതും വായ്പ്പുണ്ണിനെ പ്രതിരോധിയ്ക്കും.

ഉപ്പുവെള്ളം കൊണ്ട് വായ് കഴുകുന്നതും വായ്പ്പുണ്ണിന് പ്രതിവിധിയാണ്. ചൂടുവെള്ളത്തില്‍ ഉപ്പ് വെള്ളം ഇട്ട് വായ കഴുകുന്നതാണ് ഏറ്റവും ഉത്തമം.

തേന്‍ ഉപയോഗിച്ചും വായ്പ്പുണ്ണ് പ്രതിരോധിയ്ക്കാം. വായ്പ്പുണ്ണ് ഉള്ള സ്ഥലങ്ങളില്‍ തേന്‍ പുരട്ടുന്നത് വായ്പ്പുണ്ണ് വേഗം മാറാന്‍ സഹായിക്കുന്നു.
വായ്പ്പുണ്ണ് ഉള്ള സ്ഥലത്ത് വെളിച്ചെണ്ണ പുരട്ടുന്നതും വായ്പ്പുണ്ണ് പ്രതിരോധിയ്ക്കാന്‍ സഹായിക്കുന്നു.

കറ്റാര്‍വാഴയുടെ നീര് വായ്പ്പുണ്ണിന് നല്ലതാണ്. ഇത് ചൂടുകുറച്ച് വായയ്ക്ക് നല്ല തണുപ്പ് നല്‍കുന്നു.

നമ്മുടെ അടുക്കളയില്‍ സ്ഥിരം ഉപയോഗത്തിലിരിയ്ക്കുന്ന മല്ലിയും വായ്പ്പുണ്ണിന്റെ അന്തകനാണ്. വായ്പ്പുണ്ണ് ഉള്ളപ്പോള്‍ അല്‍പം മല്ലി എടുത്ത് ചവച്ചാല്‍ മതി.