സിം ആധാറുമായി ലിങ്ക് ചെയ്യാൻ പോകുന്നവർ സൂക്ഷിക്കുക…!

aadhaar

സുപ്രീം കോടതി വിധി പ്രകാരം എല്ലാ മൊബൈൽ ഫോൺ കണക്ഷനുകളും ആധാറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ നടന്നു കൊണ്ടിരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ… ഇതിന് ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് കൊടുക്കേണ്ട ആവശ്യമില്ല. ആധാർ നമ്പർ അടിച്ചു കൊടുക്കുമ്പോഴേക്കും നമ്മുടെ ഫോട്ടോ അടക്കമുള്ള എല്ലാ വിവരങ്ങളും വരും…

തുടർന്ന് നമ്മളുടെ വിരൽ വെച്ച് ഒരു നിമിഷം കൊണ്ട് എളുപ്പത്തിൽ ആധാർ ലിങ്ക് ചെയ്യാം.
പക്ഷേ ഇതിനു വേണ്ടി നമ്മുടെ സഹോദരിമാർ ഉൾപ്പെടെയുള്ളവർ നേരിട്ട് പോകേണ്ടതുണ്ട്.
ഈ അവസ്ഥയെ ചൂഷണം ചെയ്യുവാൻ വേണ്ടി ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ രംഗത്തിറങ്ങിയിട്ടുണ്ട്.

സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ പരിസരത്ത് നമുക്ക് യാതൊരു പരിചയവും ഇല്ലാത്ത ആളുകൾ സിം വെരിഫിക്കേഷൻ എന്ന പേരിൽ ഒരു കുടയും രണ്ട് കസേരയുമിട്ട് ഇരിക്കുന്നുണ്ട്.
ഒരു പരിചയവുമില്ലാത്ത ഇത്തരക്കാർക്ക് നമ്മുടെ വിരലടയാളം ഉൾപ്പെടെയുള്ള ഈ വിലപ്പെട്ട രേഖകൾ ഒരു കാരണവശാലും കൈമാറരുത്. പ്രത്യേകിച്ച് പെൺകുട്ടികളും സ്ത്രീകളും.

പ്രൈവറ്റ് നെറ്റ് വർക്കുകളായ ഐഡിയ, വോഡഫോൺ, എയർടെൽ തുടങ്ങിയ മൊബൈൽ കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നമ്മുടെ നാട്ടിൽ നമുക്ക് പരിചയമുള്ള ധാരാളം മൊബൈൽ ഷോപ്പുകൾ ഉണ്ട്.
വർഷങ്ങളായി നമുക്ക് പരിചയമുള്ളവരാണ് അവർ. ഇതിന്മേലുണ്ടാകുന്ന ഏതൊരു പരാതിയും നമുക്ക് അവരുമായി പങ്കുവെക്കാം. അതിനാൽ നമ്മുടെ വിലപ്പെട്ട രേഖകൾ സാമൂഹ്യ വിരുദ്ധരുടെ കയ്യിൽ എത്താതിരിക്കാൻ വേണ്ടി നമുക്ക് പരിചയമുള്ള കടകളിൽ നിന്ന് മാത്രം ആധാർ ലിങ്ക് ചെയ്യുക.

ജിയോ സിം എടുക്കുമ്പോൾ തന്നെ ആധാർ നമ്പർ കൊടുത്തിട്ടുള്ളതിനാൽ ജിയോ വരിക്കാർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല

BSNL ൽ അന്വേഷിച്ചപ്പോൾ, ഇപ്പോൾ ഒന്നും ചെയ്യേണ്ടതില്ല. സമയമാകുമ്പോൾ ഓഫീസിൽ നിന്ന് നിങ്ങളുടെ ഫോണിലേക്ക് കോളോ മെസ്സേജോ ഏതെങ്കിലുമൊന്ന് വരും. അപ്പോൾ മാത്രമേ എന്തെങ്കിലും ചെയ്യേണ്ട ആവശ്യമുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇനി എന്തെങ്കിലും കാരണവശാൽ ഇപ്പോൾ ഉപയോഗിക്കുന്ന സിം കട്ടായാലും പുതിയ ഒരു സിം എടുക്കുക എന്നത് സാധാരണക്കാർക്ക് പൂ പറിക്കുന്ന പോലെ എളുപ്പമായ കാര്യമാണ്. പക്ഷേ അനധികൃതമായി നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നവരുടെ പ്രലോഭനത്തിൽ വീണു പോയാൽ പിന്നീട് വലിയ വില കൊടുക്കേണ്ടി വരും.

ആരും ചതിയില്‍ പെടാതിരിക്കാന്‍ ഈ അറിവ് പരമാവതി ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുക.