തലവേദന മാറാൻ തുമ്പ എന്ന ഔഷധ സസ്യം

തലവേദന ഉണ്ടാവാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. എപ്പോള്‍ വേണമെങ്കിലും ഏത് പ്രായക്കാര്‍ക്കും തലവേദന ഉണ്ടാവാം എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും തലവേദന വന്നാല്‍ അതിനുള്ള പ്രതിവിധി ഗുളികയാണെന്നു കരുതുന്നവരും കുറവല്ല.

എന്നാല്‍ നമ്മുടെ നാട്ടില്‍ നമുക്ക് ചുറ്റും കിട്ടുന്നയില്‍ നിന്നു തന്നെ നമുക്ക് തലവേദനയെ തുരത്താം. പല കാരണങ്ങള്‍ കൊണ്ട് തലവേദന ഉണ്ടാവാം. മാനസിക സമ്മര്‍ദ്ദവും ജീവിതശൈലിയും ഭക്ഷണക്രമവും എല്ലാം തലവേദനയുടെ കാരണങ്ങളായിരിക്കാം.

പ്രായഭേദമില്ലാത്തതിനാല്‍ എല്ലാവരേയും തലവേദന പെട്ടെന്ന് തന്നെ ബാധിക്കും എന്നതും സത്യമാണ്. ഏതൊക്കെ ഔഷധങ്ങളാണ് നമ്മുടെ തലവേദനയെ തുരത്തുന്നത് എന്നു നോക്കാം.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി വളരെ ശ്രേഷ്ഠമായ ഒരു ഔഷധച്ചെടിയാണ്. കര്‍പ്പൂര തുളസിയുടെ ചായ കുടിയ്ക്കുന്നതു പോലും ശരീരത്തിന്റെ എല്ലാ വിഷമതകളും പരിഹരിക്കും. തലവേദന ഉള്ളപ്പോള്‍ അല്‍പം കര്‍പ്പൂര തുളസിയുടെ എണ്ണ നെറ്റിയില്‍ തേച്ചു കൊടുത്താല്‍ മതി. തലവേദന പമ്പ കടക്കും.

ലാവെന്‍ഡര്‍

തലവേദനയെ പ്രതിരോധിക്കുന്ന മറ്റൊരു ഔഷധച്ചെടിയാണ് ലാവെന്‍ഡര്‍. ലാവെന്‍ഡര്‍ ഓയില്‍ തലവേദനയെ ഇല്ലാതാക്കുന്നു. കൂടാതെ ലാവെന്‍ഡര്‍ ചെടി കൊണ്ട് നിര്‍മ്മിക്കുന്ന ചെറിയ തലയിണകളും പൗച്ചുകളും മറ്റും തലഭാഗത്ത് വെച്ച് കിടന്നാല്‍ തലവേദന നിശ്ശേഷം മാറും.

മല്ലി

പാചകത്തിനു മാത്രമല്ല മല്ലി ഉപയോഗിക്കുന്നത്. തലവേദനയ്ക്ക് ഉത്തമ പ്രതിവിധിയാണ് മല്ലി. ഒരു ടീസ്പൂണ്‍ ചതച്ച മല്ലി രണ്ട് കപ്പ് ചൂടുവെള്ളത്തില്‍ ഇട്ടു വെയ്ക്കുക. പത്ത് മിനിട്ടിനു ശേഷം ഈ വെള്ള ംകുടിയ്ക്കുന്നത് തലവേദനയെ നിശ്ശേഷം ഇല്ലാതാക്കും.

പനികൂര്‍ക്ക

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. നവജാത ശിശുക്കള്‍ക്കു വരെ കൊടുക്കാവുന്ന ഒന്നാണ് ഈ ഔഷധച്ചെടി. മൈഗ്രേയ്ന്‍ പോലുള്ള കടുത്ത തലവേദനയ്ക്ക പനിക്കൂര്‍ക്ക കഴിക്കുന്നത് വളരെ ഫലപ്രദമാണ്.

ഇഞ്ചി

ഭക്ഷണത്തിലും അല്ലാതെയും ഇഞ്ചി ധാരാളമായി കഴിക്കുന്നവരാമ് നമ്മള്‍ മലയാളികള്‍. ഇഞ്ചിക്കുള്ള ഔഷധഗുണം മനസ്സിലാക്കിത്തന്നെയാണ് ധാരാളം ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. തലവേദനയെ പ്രതിരോധിക്കാനും ഇഞ്ചി കഴിക്കുന്നതിലൂടെ കഴിയും.

ചന്ദനം

ചന്ദനം നമ്മുടെയെല്ലാം വീട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ്. ചന്ദനം അരച്ച് നെറ്റിയില്‍ പുരട്ടുന്നത് തലയ്ക്ക് നല്ല കുളിര്‍മ്മയും തലവേദനയെയും ഇല്ലാതാക്കും.

തേന്‍

തേന്‍ തലവേദന പ്രതിരോധിക്കുന്ന നല്ല ഒരു ഔഷധമാണ്. തേന്‍ നെറ്റിത്തടത്തില്‍ പുരട്ടുന്നതും തേനില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നതും തലവേദന ഇല്ലാതാക്കുന്നു.

വെളിച്ചെണ്ണ

തലയില്‍ എണ്ണമയം എപ്പോഴും നില്‍ക്കുന്നത് തലയ്ക്ക് കുളിര്‍മ്മ നല്‍കും. ഇത് പലപ്പോഴും തലവേദന വരാതെ സംരക്ഷിക്കും. എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിക്കിടയില്‍ എണ്ണ തേയ്ക്കാനൊന്നും ആരും സമയം കണ്ടെത്തില്ല എന്നതാണ് സത്യം.