ചിക്കന്റെ കരള്‍ കഴിക്കുന്നവര്‍ അറിയാന്‍

ചിക്കന്‍ എല്ലാവരും ആസ്വദിച്ച് കഴിക്കാറുണ്ട്. എന്നാല്‍ പകുതിയിലേറെ പേരും ഒഴിവാക്കി വിടുന്ന ഒന്നല്ലേ ചിക്കന്റെ കരള്‍. എന്നാല്‍ ചിക്കന്റെ കരള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും എന്ന് മനസ്സിലാക്കൂ. ചിക്കന്‍ കഴിയ്ക്കുന്നതിന്റെ ഗുണങ്ങളില്‍ പാതിയും അടങ്ങിയിരിയ്ക്കുന്നത് അതിന്റെ കരളിലാണ് എന്ന് പറയാം.

എന്നാല്‍ ഈ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ചിക്കന്റെ കരള്‍ നമ്മുടെ കരളിന്റെ പ്രവര്‍ത്തനങ്ങളെ എത്രത്തോളം സഹായിക്കുന്നുണ്ടെന്ന് മനസ്സിലാക്കിക്കോളൂ.

ചിക്കന്റെ കരള്‍ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.

കരളിനെ സംരക്ഷിക്കുന്നു

കരള്‍ രോഗം ഇന്നത്തെ കാലത്ത് സര്‍വ്വ സാധാരണമാണ്. ഇതിനെ പലപ്പോഴും വേണ്ടത്ര രീതിയില്‍ കണ്ടെത്താനാകാതെ പോകുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ചിക്കന്റെ കരള്‍ കഴിയ്ക്കുന്നത് പലപ്പോഴും നമ്മുടെ കരളിന്റെ സംരക്ഷണം ഉറപ്പാക്കുന്നു.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തിയെ ഇല്ലായ്മ ചെയ്യുന്നത് പലപ്പോഴും നമ്മുടെ മോശം ഭക്ഷണ ശീലം തന്നെയാണ്. എന്നാല്‍ കരളില്‍ ലിക്കോപ്പൈന്‍, ബീറ്റ കരോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കാഴ്ച ശക്തിയെ വര്‍ദ്ധിപ്പിക്കുന്നതാണ്. വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിട്ടുണ്ട്.

ബോഡിടിഷ്യുവിനെ സഹായിക്കുന്നു

ബോഡി ടിഷ്യുകളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ കരളിലെ റൈബോഫഌബിന്‍ സഹായിക്കുന്നു. ഇതിന്റെ അഭാവം ശരീരത്തില്‍ ഉണ്ടാവുമ്പോഴാണ് ശരീരത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

അനീമിയയില്‍ നിന്ന് സംരക്ഷണം

വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ കരള്‍ കഴിയ്ക്കുന്നത് നല്ലതാണഅ. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 12 ആണ് അനീമിയയെ എതിരിടുന്നത്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

ഇന്നത്തെ ജീവിത ശൈലിയുടെ സമ്മാനമാണ് മാനസിക സമ്മര്‍ദ്ദം. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ചിക്കന്‍ കരള്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

വന്ധ്യതയെ ഇല്ലാതാക്കുന്നു

വന്ധ്യത ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും കരള്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ഇത് ഫെര്‍ട്ടിലിറ്റി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ചിക്കന്‍ കരള്‍ മുന്നിലാണ്. ഇതില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ പലവിധത്തിലുള്ള വിറ്റാമിനുകളും, സിങ്ക്, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

അല്‍ഷിമേഴ്‌സിന് പ്രതിവിധി

ചിക്കന്‍ കരള്‍ ധാരാളം കഴിയ്ക്കുന്നത് അല്‍ഷിമേഴ്‌സിന്റെ സാധ്യതയും അല്‍ഷിമേഴ്‌സ് രോഗത്തില്‍ നിന്നുള്ള മോചനവും സാധ്യമാക്കുന്നു. വിറ്റാമിന്‍ ബി 12 തന്നെയാണ് ഇതിന് സഹായിക്കുന്നതും.

പല്ലിനും എല്ലിനും

പല്ലിന്റേയും എല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചിക്കന്റെ കരള്‍. ഇതിലടങ്ങിയിട്ടുള്ള ഫോസ്ഫറസ് കണ്ടന്റ് പല്ലിന്റേയും എല്ലിന്റേയും ബലം വര്‍ദ്ധിപ്പിക്കുന്നു.

ചര്‍മ്മത്തിന് ആരോഗ്യം

ആരോഗ്യവും തിളക്കവുമുള്ള ചര്‍മ്മം നല്‍കാനും ചിക്കന്‍ കരള്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ചിക്കനില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ആണ് ഇതിന് സഹായിക്കുന്നത്.

ബ്രോയിലര്‍ ചിക്കനില്‍ ഈ ഗുണങ്ങള്‍ ഉണ്ടാകണം എന്നില്ല. നല്ല നാടന്‍ ചിക്കന്‍ തന്നെയാണ് ശരീരത്തിന് ഏറ്റവും നല്ലത്. നല്ല നാടന്‍ ചിക്കന്റെ കരളും എന്ന് പ്രത്യേകം ഓര്‍ക്കണം.

മലയാളത്തിലുള്ള വീഡിയോ കൂടി കാണാം