അകാല നരക്കു വെറും ഒരാഴ്ചക്കുള്ളിൽ പരിഹാരം കുരുമുളകും മറ്റു ഉപഗോഗിച്ചു ഒരു ഉഗ്രൻ ഒറ്റമൂലി

ഭൂരിപക്ഷം ആളുകളുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ് മുടി നരയ്ക്കുകയെന്നത്. പ്രായമാകുമ്പോള്‍ മുടി നരയ്ക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാലിന്ന് മുപ്പത് വയസിന് താഴെയുള്ളവരുടെ പോലും മുടി നരയ്ക്കുന്നത് സാധാരണമാണ്. പിഗ്മെന്‍റ് ഉത്പാദനം അവസാനിക്കുമ്പോളാണ് മുടി നരയ്ക്കാനാരംഭിക്കുന്നത്. മുടിയിഴകള്‍ക്ക് കറുപ്പ് നിറം നല്കുന്നത് പിഗ്മെന്‍റാണ്. അമേരിക്കക്കാര്‍ക്ക് അവരുടെ മുപ്പതാം വയസില്‍ മുടിയുടെ നിറം നഷ്ടപ്പെടുമ്പോള്‍, ഏഷ്യക്കാര്‍ക്ക് മുപ്പതിന് ശേഷവും, ആഫ്രിക്കന്‍-അമേരിക്കക്കാര്‍ക്ക് നാല്പതുകളിലുമാണ് മുടിയുടെ നറത്തില്‍ മാറ്റം വരുന്നത്. തലമുടിയില്‍ സ്വഭാവികമായ ഹൈഡ്രജന്‍ പെറോക്സൈഡ് ഉത്പാദിപ്പിക്കപ്പെടുന്നതിനാലാണ് മുടി വെളുക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. മുടി നരയ്ക്കുന്നത് തടയാനുള്ള ചില പ്രതിവിധികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

 

നെല്ലിക്ക :അകാല നരയ്ക്ക് മികച്ച പരിഹാരമാണ് നെല്ലിക്ക. വെളിച്ചെണ്ണയില്‍ ഏതാനും കഷ്ണം നെല്ലിക്കയിട്ട് തിളപ്പിക്കുക. എണ്ണക്ക് കറുപ്പ് നിറമായി മാറും. ഇത് മുടിയില്‍ മസാജ് ചെയ്യുന്നത് നരയകറ്റും. നെല്ലിക്ക എണ്ണയുടെ രൂപത്തിലോ, പേസ്റ്റ് രൂപത്തിലോ ഉപയോഗിക്കാം. നെല്ലിക്ക കഷായം പതിനഞ്ച് ദിവസത്തിനുള്ളില്‍ ഫലം നല്കും. ഇത് തയ്യാറാക്കാന്‍ ഏതാനും നെല്ലിക്ക കഷ്ണങ്ങള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇതില്‍ ഒരു സ്പൂണ്‍ യൂക്കാലിപ്റ്റസ് ഓയില്‍ ചേര്‍ക്കുക. ഇത് ഒരു ഇരുമ്പ് പാത്രത്തില്‍ ശേഖരിച്ച് ഒരു രാത്രി വെച്ച് മുട്ടയും, നാരങ്ങ നീരും, തൈരും ചേര്‍ത്ത് രാവിലെ ഉപയോഗിക്കുക. നെല്ലിക്ക മുടിയുടെ പിഗ്മെന്‍റേഷന്‍ വീണ്ടും ശക്തിപ്പെടുത്തും. നെല്ലിക്ക ജ്യൂസ് നേരിട്ട് കഴിക്കാനും സാധിക്കും. അത് നിങ്ങളുടെ തലമുടി സംബന്ധമായ പ്രശ്നം മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും അകറ്റും.

ഇഞ്ചി: അരിഞ്ഞ ഇഞ്ചിയില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് മുടി നരയ്ക്കുന്നത് തടയും.

വെളിച്ചെണ്ണ: പലവിധ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരമായ വെളിച്ചെണ്ണ മുടി നരയ്ക്കുന്നത് തടയാനും സഹായിക്കും. തലയോട്ടിയില്‍ വെളിച്ചെണ്ണയും, നാരങ്ങ നീരും ചേര്‍ത്ത് മസാജ് ചെയ്യുന്നത് മുടിക്ക് നിറവും തിളക്കവും നല്കും

നെയ്യ്: ശുദ്ധമായ നെയ്യ് ഉപയോഗിച്ച് ആഴ്ചയില്‍ രണ്ട് തവണ മസാജ് ചെയ്യുന്നത് നര തടയാന്‍ സഹായിക്കും.

കറിവേപ്പില: വെളിച്ചെണ്ണയില്‍ കുറച്ച് കറിവേപ്പിലയിട്ട് കറുത്ത നിറമാകുന്നത് വരെ ചൂടാക്കുക. ഇത് ഹെയര്‍ടോണിക്കായി തലയില്‍ തേക്കുന്നത് പിഗ്മെന്‍റേഷനും മുടികൊഴിച്ചിലും തടയും. കറിവേപ്പില തൈര്, മോര് എന്നിവയുമായി ചേര്‍ത്തും ഉപയോഗിക്കാം.

മൈലാഞ്ചി: രണ്ട് സ്പൂണ്‍ മൈലാഞ്ചി പൊടി, ഒരു സ്പൂണ്‍ ഉലുവ പൊടി, രണ്ട് സ്പൂണ്‍ തുളസിയില അരച്ചത്, മൂന്ന് സ്പൂണ്‍ കാപ്പി, മൂന്ന് സ്പൂണ്‍ പുതിന നീര്, ഒരു സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് ഉപയോഗിക്കുന്നത് മുടി നരയ്ക്കുന്നതിന് ഫലപ്രദമാണ്. ഇത് പതിവായി ഉപയോഗിക്കുക. മൈലാഞ്ചി വെളിച്ചെണ്ണയുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതും മുടിക്ക് സ്വഭാവികമായ നിറം നല്കും. തലേരാത്രി കുതിര്‍ത്ത് വെച്ച മൈലാഞ്ചി വാള്‍നട്ട് പള്‍പ്പുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതും വളരെ ഫലപ്രദമാണ്. മുടിയുടെ നര മാറ്റാന്‍ മാത്രമല്ല തിളക്കം ലഭിക്കാനും ഇത് സഹായിക്കും.

റിഡ്ജ് ഗോര്‍ഡ്‌: ചുരയ്ക്കയുടെ ഇനത്തില്‍ പെട്ട റിഡ്ജ് ഗോര്‍ഡ്‌ കഷ്ണങ്ങള്‍ വെളിച്ചെണ്ണയില്‍ കറുപ്പ് നിറമാകുന്നത് വരെ 3-4 മണിക്കൂര്‍ തിളപ്പിക്കുക. ഇത് തലയില്‍ മസാജ് ചെയ്യുന്നത് അകാലനര ഭേദമാക്കും.

ബ്ലാക്ക് കോഫി: ഒരു കപ്പ് ബ്ലാക്ക് കോഫിയെടുത്ത് അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. ഇതുപയോഗിച്ച് തലമുടി മസാജ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. ഇത് പതിവായി ചെയ്യുന്നത് നരയകറ്റും.

ഉള്ളി : ഉള്ളിയുടെ നീര് അകാലനരയും, മുടികൊഴിച്ചിലും അകറ്റും.

കുരുമുളക് -: ഒരു ഗ്രാം കുരുമുളക് അര കപ്പ് തൈരുമായി ചേര്‍ത്ത് മസാജ് ചെയ്യുന്നത് ഫലപ്രദമായിരിക്കും. നാരങ്ങനീരും ഇതില്‍ ചേര്‍ക്കാവുന്നതാണ്.

ജമന്തിപ്പൂവ്-: ജമന്തിപ്പൂവ് പൊടി വെള്ളത്തില്‍ ചേര്‍ത്ത് 20 മിനുട്ട് തിളപ്പിക്കുക. തണുക്കുമ്പോള്‍ ഇത് അരിച്ചെടുത്ത് പതിവായി തലയില്‍ തേക്കുക.

റോസ്മേരി-: തുല്യ അളവ് റോസ്മേരിയും സാല്‍വി തുളസിയും ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ഇത് അരിച്ച് പിഴിഞ്ഞ് ഒരു പ്രകൃതിദത്ത നിറമായി ഉപയോഗിക്കാം. റോസ്മേരി ഓയില്‍ നേരിട്ട് മുടിയില്‍ തേക്കാവുന്നതാണ്.

ബദാം ഓയില്‍ -:ബദാം ഓയില്‍, നാരങ്ങനീര്, നെല്ലിക്ക നീര് എന്നിവ തുല്യമായി ചേര്‍ത്ത് തലമുടി മസാജ് ചെയ്യുക.

ഷിക്കക്കായ് -: ഒരു ജഗ്ഗ് വെള്ളത്തില്‍ 3-4 ഷിക്കാക്കായും, 10-12 സോപ്പ് കായും തലേരാത്രി ഇട്ടുവെയ്ക്കുക. ഇത് തിളപ്പിച്ച് ഒരു കുപ്പിയില്‍ സൂക്ഷിച്ച് ഒരു പ്രകൃതിദത്ത ഷാംപൂവായി ഉപയോഗിക്കാം. ഏതാനും കഷ്ണം നെല്ലിക്ക പ്രത്യേകമായി തിളപ്പിച്ച് കണ്ടീഷണറായി ഉപയോഗിക്കാം. ഇത് മുടി നരയ്ക്കല്‍, കൊഴിച്ചില്‍, കട്ടി കുറയല്‍ എന്നിവയ്ക്കൊക്കെ ഫലപ്രദമാണ്.

ചീര -: ചുവന്ന ചീരയുടെ നീര്‌ മുടിയ്ക്കു കറുപ്പു നല്‍കും.

കറ്റാര്‍വാഴ -: അകാലനര തടയാന്‍ കറ്റാര്‍വാഴ നീര് തേക്കുന്നത് ഫലപ്രദമാണ്.

കടുകെണ്ണ -:250 ഗ്രാം കടുകെണ്ണയില്‍ 60 ഗ്രാം മൈലാഞ്ചിയില ചേര്‍ത്ത് പൂര്‍ണ്ണമായി ചേരുന്നത് വരെ തിളപ്പിക്കുക. ഇത് തലയില്‍ തേക്കുന്നത് മുടിക്ക് തിളക്കവും നിറവും നല്കും.

അമുക്കിരം -:നരയകറ്റാന്‍ തലമുടിയില്‍ അമുക്കിരം തേക്കുക. ഇത് തലമുടിയിലെ മെലാനിന്‍ വര്‍ദ്ധിപ്പിക്കും.

ലിംഗ്സ്ട്രം -:ലിംഗ്സ്ട്രം വള്‍ഗാരെ അഥവാ വൈല്‍ഡ് പ്രിവെറ്റ് ഒരു ചൈനീസ് ഔഷധമാണ്. ഇത് മുടിയുടെ സ്വഭാവിക നിറം വീണ്ടെടുക്കാന്‍ സഹായിക്കുന്നതാണ്.

ബയോട്ടിന്‍ -:ബയോട്ടിന്‍ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടി നരയ്ക്കുന്നത് സാവധാനമാക്കും. മുട്ടയുടെ ഉണ്ണി, തക്കാളി, യീസ്റ്റ്, സോയബീന്‍, വാല്‍നട്ട്, കാരറ്റ്, പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍, വെള്ളരിക്ക, ഓട്ട്സ്, ബദാം എന്നിവ ബയോട്ടിന്‍ കൂടുതലായി അടങ്ങിയവയാണ്.

കയ്യോന്നി -: കട്ടിയും, കറുത്ത നിറവും, തിളക്കവുമുള്ള മുടി ലഭിക്കാന്‍ കയ്യോന്നി ഓയിലില്‍ ചേര്‍ത്ത് തേക്കുകയോ, അകമേ കഴിക്കുകയോ ചെയ്യാം.

കയ്യോന്നി -: കട്ടിയും, കറുത്ത നിറവും, തിളക്കവുമുള്ള മുടി ലഭിക്കാന്‍ കയ്യോന്നി ഓയിലില്‍ ചേര്‍ത്ത് തേക്കുകയോ, അകമേ കഴിക്കുകയോ ചെയ്യാം.

ചുരയ്ക്ക നീര് -: ചുരയ്ക്ക നീര് ഒലിവ് ഓയില്‍ അല്ലെങ്കില്‍ എള്ളെണ്ണയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് അകാലനര തടയും.

ഗ്രാമ്പൂ ഓയില്‍-: മുടിയുടെ നരയകറ്റാന്‍ ഫലപ്രദമാണ് ഗ്രാമ്പൂ ഓയില്‍.

വേപ്പെണ്ണ : മുടി നരയ്ക്കുന്നത് തടയാന്‍ കഴിവുള്ളതാണ് വേപ്പെണ്ണ. ഇതിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ തലമുടി സംബന്ധമായ മറ്റ് പ്രശ്നങ്ങളും പരിഹരിക്കും.

കറുപ്പ് വാല്‍നട്ട് : കറുപ്പ് വാല്‍നട്ടിന്‍റെ പുറന്തോട് ഒരു പ്രകൃതിദത്ത നിറമായി മുടിയില്‍ ഉപയോഗിക്കാം. വെള്ളവും, കറുപ്പ് വാല്‍നട്ടും ചേര്‍ത്ത് ഒരു ലായനി തയ്യാറാക്കി ഇത് മുടിയില്‍ 30 മിനുട്ട് തേച്ചിരിക്കുക.

കടുക്ക-: കടുക അഥവാ ആര്‍ണിക്ക എണ്ണ തലയില്‍ തേക്കുന്നത് അകാലനര തടയും. ഉണങ്ങിയ ആര്‍ണിക്ക പൂക്കളില്‍ നിന്ന് നിര്‍മ്മിക്കുന്ന എണ്ണ ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ളതാണ്. ഇത് അകാലനരയും, മുടികൊഴിച്ചിലും തടയും.

ബ്രഹ്മി ഹെയര്‍ ഓയില്‍: ബ്രഹ്മി ഓയില്‍ തലയില്‍ മസാജ് ചെയ്യുന്നത് പിഗ്മെന്‍റേഷനും, മുടി പിളരുന്നതും, കഷണ്ടിയും തടയാന്‍ സഹായിക്കും.

മാങ്ങയണ്ടി : മാങ്ങയണ്ടിയുടെ പൊടി നെല്ലിക്കപ്പൊടിയുമായി ചേര്‍ത്ത് തലമുടിയില്‍ തേക്കുക. നരയകറ്റാന്‍ ഇത് സഹായിക്കും.

കാരറ്റ് ജ്യൂസ് : ദിവസവും ഓരോ ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് മുടി നരയ്ക്കുന്നത് തടയും

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.