ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ പഴച്ചാറുകള്‍

ശുദ്ധമായ പഴച്ചാര്‍ കുടിക്കാന്‍ മറക്കണ്ട. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെ പ്രതിരോധിക്കും.

സ്ഥിരമായി പഴച്ചാറുകള്‍ കഴിക്കുന്നത് ആന്തരികാവയങ്ങള്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും ഉണര്‍വേകും. കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യവും പൊട്ടാസ്യവും സിലിക്കണും കോശങ്ങളിലെ ജൈവ വസ്തുക്കളുടെയും ധാതുക്കളുടെയും നില ക്രമീകരിക്കുന്നു.

പഴച്ചാറുകളില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളെല്ലാം പെട്ടെന്നു രക്തത്തില്‍ അലിയും. പച്ച നിറമുള്ള ജ്യൂസുകളില്‍ ക്ലോറോഫില്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതിനാല്‍ രക്ത ശുദ്ധീകരണത്തിന് സഹായകമാണ്.

ആഴ്ചയില്‍ ഒരു ദിവസം പഴച്ചാറുകളും പച്ചക്കറികളുടെ സത്തും മാത്രം കഴിക്കുന്നത് ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കാനും ദഹനം ക്രമമാക്കാനും സഹായിക്കും.

പഞ്ചസാര ചേര്‍ക്കാതെ കുടിക്കുന്നതാണ് നല്ലത്