ദിവസവും ഒന്നിലധികം ചായ കുടിക്കുന്നവർക്ക്‌ അറിയാമോ ഈ കാര്യങ്ങൾ വല്ലതും

ചായ കുടിക്കാന്‍ ഇഷ്‌ടപ്പെടുന്നവരാണോ നിങ്ങള്‍? എന്ത്‌ ചോദ്യമാ അല്ലേ! നമ്മുടെയെല്ലാം ഭക്ഷണ ശീലങ്ങളില്‍ വളരെ പ്രാധാനപ്പെട്ട ഒന്നാണ് ചായ കുടിക്കുക എന്നത്. ചായ തന്നെ പലതരമുണ്ട്. കട്ടന്‍ ചായ, പാല്‍ ചേര്‍ത്ത ചായ, ഗ്രീന്‍ ടീ എന്നിങ്ങനെ പോകുന്നു. ഇങ്ങനെ ചായകുടിക്കുന്നത് കൊണ്ട് അധികംപേര്‍ക്കും അറിയാത്ത ഗുണങ്ങളൊക്കെയുണ്ട്.

1. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു
അമിതവണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെയധികം ഉപയോഗപ്രദമാണ് ദിവസേനെയുള്ള ചായ കുടി. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതില്‍ ചായയ്ക്ക് നിര്‍ണായക പങ്ക് ഉണ്ട്. സോഫ്റ്റ് ഡ്രിങ്കിനെ അപേക്ഷിച്ച് ചായ അമിതവണ്ണം കുറയ്ക്കുന്നതിന് ഉത്തമമാണ്.

2. ശരീരത്തിലെ നിര്‍ജ്ജലീകരണം ഒഴിവാക്കുന്നു
ദിവസവും രാവിലെയുള്ള ചായകുടി ശരീരത്തില്‍ നിര്‍ജ്ജലീകരണം തടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
ചായയില്‍ അടങ്ങിയിട്ടുള്ള കഫീനില്‍ ചിലയിനം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് കൂടുതല്‍ ജലാംശം പ്രദാനം ചെയ്യുന്നുയ രാവിലത്തെ വ്യായാമം, നീണ്ട ജോലി എന്നിവയ്ക്കുശേഷം ചായ കുടിക്കുന്നത് ശരീരത്തിനും മനസിനും ഉന്‍മേഷം പകരുന്നു.

3. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു
ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതില്‍ ചായ നിര്‍ണായകപങ്ക് വഹിക്കുന്നു.
ഇത് രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നതിനും, അത് കട്ടപിടിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ചായയില്‍ അടങ്ങിയിട്ടുള്ള ഫ്‌ലാവനോയ്ഡ്‌സ് എന്ന ആന്റിഓക്‌സിഡന്റുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

4. ദന്തക്ഷയം തടയുന്നു
സ്ഥിരമായ ചായകുടി ദന്തക്ഷയം തടയും. കൂടാതെ പല്ലുകള്‍ക്ക് കൂടുതല്‍ ഉറപ്പും ബലവും ചായകുടിയിലൂടെ ലഭിക്കും. പല്ലുകളുടെ ആരോഗ്യത്തിനുവേണ്ട ഫ്‌ലൂറൈഡ് ചായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പല്ലുകളെ നശിപ്പിക്കുന്ന ബാക്ടീരിയകളെ ചെറുക്കുന്നതിനും ചായ ഫലപ്രദമാണ്.

5. ക്യാന്‍സറിനെ പ്രതിരോധിക്കുന്നു
ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചായയുടെ ഏറ്റവും വലിയ ഗുണമാണിത്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവ ചെറുക്കാന്‍ ചായകുടി ഉത്തമമാണെന്ന് ഇതിനോടകം ചില പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ചായയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റാണ് ക്യാന്‍സറിനെ ഫലപ്രദമായി പ്രതിരോധിക്കുന്നത്. കട്ടൻചായയും മറ്റും (വൈറ്റ് ടീ, ഗ്രീൻ ടീ തുടങ്ങിയവ) സ്ത്രീകളിൽ സ്തനാർബുദവും ഓവറിയൻ കാൻസറും വരുന്നതിനെ പ്രതിരോധിക്കും.

6. ദഹന വ്യവസ്ഥയുടെ ആരോഗ്യം
ചായയിലെ ടാനിനും മറ്റു കെമിക്കലുകളും ദഹനത്തെ എളുപ്പമാക്കുന്നു. ദിവസവും ചായ കുടിക്കുന്നതുമൂലം ദഹനവ്യവസ്ഥ ആരോഗ്യമുള്ളതാകുന്നു.

7. ആസ്ത്മയ്ക്ക് ആശ്വാസം ലഭിക്കുന്നു
കട്ടൻ ചായയിലടങ്ങിയിരക്കുന്ന കഫീൻ ആസ്തമ രോഗികളിൽ ബോങ്കോഡയലേറ്ററായി പ്രവർത്തിക്കുന്നു. കഫീനെക്കൂടാതെ മറ്റു ചില തിയോഫിലൈൻ സംയുക്തങ്ങൾ ശ്വാസകോശത്തിലെ വായു അറകളെ തുറക്കുന്നു. ഇതുമൂലം ആസ്തമ രോഗികളുടെ ശ്വാസംമുട്ട്, ചുമ, വലിവ് തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കുന്നു.

8. ദിവസവും ഇഞ്ചിച്ചായ കുടിച്ചാല്‍
ഇഞ്ചി ചായ അഥവാ ജിഞ്ചര്‍ ടീ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. ദിവസവും കുടിക്കേണ്ട ചായ തന്നെയാണ് ഇഞ്ചിച്ചായ. ദഹനപ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇഞ്ചി ചായ നല്ലതാണ്. ഇത് രാവിലെ വയറിനുണ്ടാകുന്ന പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചര്‍ ടീ സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ജിഞ്ചര്‍ ടീ കഴിയ്ക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തേയും മനസ്സിനേയും ആരോഗ്യത്തോടെ കാക്കുന്നു.രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ജിഞ്ചര്‍ ടീ സഹായിക്കുന്നുയ മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും ജിഞ്ചര്‍ ടീ കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കുന്നു.മസിലിന്റെ ആരോഗ്യം നിലനിര്‍ത്താനും സ്ട്രോങ് ആക്കാനും ജിഞ്ചര്‍ ടീ കഴിയ്ക്കുന്നത് നല്ലതാണ്. എന്നും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് ഉത്തമം. തെളിഞ്ഞ ശ്വാസത്തിന് ഇഞ്ചി ചായ സ്ഥിരമാക്കാം. വായ്നാറ്റവും അതുപോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഇഞ്ചി ചായ കഴിയ്ക്കുന്നത് നല്ലതാണ്.

RELATED ARTICLES  രാവിലെ എഴുനേറ്റാൽ ഉടൻ വെറും വയറ്റിൽ ഒരു ഗ്ലാസ്‌ ചൂടുവെള്ളം കുടിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ ഇവയൊക്കെയാണ്!

തടി കുറയ്ക്കുന്ന കാര്യത്തിലും ഇഞ്ചി ചായയ്ക്ക് പ്രത്യേക പങ്കാണുള്ളത്. ഇത് നമ്മുടെ അമിത വിശപ്പിനെ കുറയ്ക്കുകയും ദഹനപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു.അല്‍ഷിമേഴ്സ് പ്രതിരോധിയ്ക്കാനും ഇഞ്ചിചായ നല്ലതാണ്. ജിഞ്ചര്‍ ടീയും തേങ്ങാപ്പാലില്‍ മിക്സ് ചെയ്ത് കഴിയ്ക്കുന്നത് ശീലമാക്കിയാല്‍ ആയുര്‍ദൈര്‍ഘ്യം പോലും വര്‍ദ്ധിക്കും.ഇഞ്ചിച്ചായ സൗന്ദര്യത്തിനും ഗുണം ചെയ്യും. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നതു തടയും. ചര്‍മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതു തടയാനും ഇത് നല്ലതാണ്.

തയ്യാറാക്കുന്ന വിധം: ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. അതിനു ശേഷം ചെറിയ രണ്ട് കഷണം ഇഞ്ചി ഇട്ട് മൂന്നു മിനിട്ട് നേരം തിളപ്പിക്കുക. (കൂടുതൽ മികച്ച ഗുണത്തിന് ആവശ്യമെങ്കിൽ കുരുമുളക് – ആറെണ്ണം, ഗ്രാമ്പൂ – അഞ്ചെണ്ണം, ഏലക്കാ – നാലെണ്ണം എന്നിവയും ചേർക്കാം). അതിനു ശേഷം കുറച്ച് പാലും, പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്യുക.