നിങ്ങളുടെ തലയിലെ താരനെ വേരോടെ നശിപ്പിക്കാൻ ഒറ്റമൂലി ഇതാ

കേശസംരക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ് പലപ്പോഴും താരന്‍. ഇത് മുടിയുടെ ആരോഗ്യത്തേയും അഴകിനേയും എല്ലാം ദോഷകരമായി തന്നെ ബാധിക്കുന്നു. അതിലൂടെ തന്നെ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. പലപ്പോഴും താരന്റെ ശല്യം ഉണ്ടാക്കുന്ന വെല്ലുവിളികള്‍ ചില്ലറയല്ല. നിസ്സാരമെന്ന് തോന്നുമെങ്കിലും ഇതുണ്ടാക്കുന്ന പൊല്ലാപ്പ് നിസ്സാരമല്ല. മുടി കൊഴിച്ചിലും ചൊറിച്ചിലും സഹിക്കാന്‍ പറ്റാതെ വരുമ്പോഴാണ് പലപ്പോഴും താരന്‍ ആണെന്ന് പലരും തിരിച്ചറിയുന്നത്. താരന്‍ വര്‍ദ്ധിച്ചാല്‍ അത് മുഖത്തും കക്ഷത്തും പുരികത്തിലും എല്ലാം ഉണ്ടാവുന്നു. ഇത് പൂപ്പല്‍ പോലെ ആയി മാറാനും അധികം സമയം വേണ്ടതില്ല. അതുകൊണ്ട് തന്നെ താരനെ വളരെയധികം ശ്രദ്ദിക്കണം. തല ചൊറിച്ചില്‍, തലയിലെ വെളുത്ത പൊടികള്‍, പുരികത്തിനു മുകളിലെ വെളുത്ത പൊടികള്‍ എന്നിവയെല്ലാം താരന്റെ ലക്ഷണങ്ങള്‍ തന്നെയാണ്.

തലയില്‍ എണ്ണമയമുണ്ടെങ്കില്‍ താരന്‍ കൂടുതലുണ്ടാവാന്‍ ഉള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ താരനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ നമ്മള്‍ പല തരത്തിലുള്ള മരുന്നുകളും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇവയില്‍ പലതും പലപ്പോഴും പല വിധത്തിലാണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഇനി താരനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില നാടന്‍ ഒറ്റമൂലികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ആര്യവേപ്പും ഒലീവ് ഓയിലും തേക്കുന്നത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ആര്യവേപ്പിന്റെ ഇല പൊടിച്ച് അത് പൗഡര്‍ രൂപത്തിലാക്കി ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം തന്നെ താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂവോ കണ്ടീഷണറോ ഇടാവുന്നതാണ്

വെളിച്ചെണ്ണയും തേനുമാണ് മറ്റൊരു മിശ്രിതം. രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് താരനെ എന്നന്നേക്കുമായി അകറ്റാനുള്ള ഒറ്റമൂലിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആസ്പിരിന്‍ ഗുളിക ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. രണ്ട് ആസ്പിരിന്‍ ഗുളിക പൊടിച്ച് അതില്‍ നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്പൂ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. രണ്ട് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് താരനെ എന്നന്നേക്കുമായി പരിഹാരം കാണാന്‍ സഹായിക്കുന്നു എന്നതാണ് സത്യം.

ബേക്കിംഗ് സോഡയും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുന്നതും താരനെ അകറ്റാനും മുടിക്ക് ആരോഗ്യം നല്‍കാനും സഹായിക്കുന്ന ഒന്നാണ്. ഇവ രണ്ടും അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

പഴവും ആപ്പിള്‍ സിഡാര്‍ വിനീഗറുമാണ് മറ്റൊരു ഒറ്റമൂലി. ഒരു പഴുത്ത പഴം രണ്ട് കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ മിക്‌സ് ചെയ്ത് ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് തലക്ക് തണുപ്പും താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യുന്നു.

താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ എന്നും എപ്പോഴും മുന്നിലുള്ള ഒന്നാണ് തൈര്. മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും തൈര് വളരെയധികം സഹായിക്കുന്നു. ഇത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയണം. കഴുകുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പൂ ആണ് ഉപയോഗിക്കേണ്ടത്.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മുള്‍ട്ടാണി മിട്ടി. എന്നാല്‍ ഇത് താരനെ അകറ്റാനും വളരെയധികം സഹായിക്കുന്നു. ഒരു കപ്പ് മുള്‍ട്ടാണി മിട്ടിയില്‍ രണ്ടോ മൂന്നോ സ്പൂണ്‍ നാരങ്ങ നീരും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് താരനെ ഇല്ലാതാക്കും എന്ന് മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

താരനെ അകറ്റാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. മുടിയുടെ ആരോഗ്യം കൂടി മുന്‍നിര്‍ത്തി അല്‍പം തൈര് കൂടി ഇതില്‍ ചേര്‍ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ തൈരില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ബേക്കിംഗ് സോഡ വെള്ളത്തില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. മാത്രമല്ല മുടിക്ക് തിളക്കവും നല്‍കുന്നു.

വെളിച്ചെണ്ണ കൊണ്ട് മുടിയുടെ ആരോഗ്യം സംരക്ഷിക്കാം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല. എന്നാല്‍ താരനെ പരിഹരിക്കാനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെൡച്ചെണ്ണ ചൂടാക്കി ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വെളിച്ചെണ്ണ മുഴുവനായും കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യവും താരന്റെ കാര്യത്തില്‍ പരിഹാരവും കാണുന്നു.