കാൻസറിന്റെ മരുന്നു തേടിയുള്ള എന്റെ യാത്രയാണ് ഞാനിവിടെ വിവരിക്കുന്നത് ദയവു ചെയ്തു ആരും വായിക്കാതെ തള്ളിക്കളയരുത്.

കാൻസറിന്റെ മരുന്നു തേടിയുള്ള എന്റെ യാത്രയാണ് ഞാനിവിടെ വിവരിക്കുന്നത് ദയവു ചെയ്തു ആരും വായിക്കാതെ തള്ളിക്കളയരുത്. ഒരു ഫോട്ടോ ഇടുമ്പോൾ അഞ്ഞൂറോ ആയിരമോ ലൈക്കുകൾ കൊടുക്കുന്ന നിങ്ങൾ ആർക്കെങ്കിലുമൊക്കെ പ്രയോജനപ്രദമാകുന്ന ഈ പോസ്റ്റ് ലൈക് ചെയ്തില്ല എങ്കിലും ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.

ഷിമോഗയിൽ നിന്ന് നാൽപതു കിലോമീറ്റർ മാറി അനന്തപുര എന്ന സ്ഥലത്തിനടുത്തുള്ള നർസിപ്പുര എന്ന സ്ഥലത്താണ് മൂർത്തി എന്ന മനുഷ്യൻ കാൻസറിന് മരുന്നു നൽകുന്നത്..കഴിഞ്ഞു പോയ ആഴ്ചകളിൽ ഇത്തരമൊരു വാർത്ത ഫേസ്ബുക്കിൽ ശ്രദ്ധ നേടുകയും അത്രത്തോളം തന്നെ എതിർപ്പുകൾ നേരിടുകയും ചെയ്തിരുന്നു..ഇത്തരമൊരു വാർത്തയ്ക്കെതിരേ പ്രതിഷേധിച്ചവർ ഉയർത്തിയ ചില ചോദ്യങ്ങളുണ്ട്:

1.ആയുർവേദ മരുന്ന് കൊണ്ട് എങ്ങനെ കാൻസർ പോലെ ഒരു രോഗം ഭേദമാകും?
2. രോഗിയെ കാണാതെ എങ്ങനെ ചികിത്സ നടത്താൻ സാധിക്കും.
3. അഥവാ കണ്ടാൽ തന്നെ, അത് കാൻസറാണെന്ന് എങ്ങനെ സ്ഥിതീകരിക്കും?
4. രോഗം ഭേദമായ ഒരാളുടേയും details ഇല്ല…5. ഇദ്ദേഹത്തിന് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ല.

ഇതൊക്കെയായിരുന്നു വാദമുഖങ്ങൾ.എന്റെയൊരു രീതി വച്ച്, നമ്മൾ ഒരു വിഷയത്തെ എതിർക്കണമെങ്കിൽ ആദ്യം അതിനെ കുറിച്ച് അറിയണം. എങ്കിൽ മാത്രമേ നമ്മുടെ എതിർപ്പ് യുക്തിസഹമാവുകയുള്ളു.അതു കൊണ്ട് തന്നെ അവിടം വരെയൊന്നു പോകാൻ ഞാൻ തീരുമാനിച്ചു.തലഗുപ്പ express ലാണ് അങ്ങോട്ടേക്ക് യാത്ര തിരിച്ചത്.അനന്തപുര എന്ന സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്.ട്രെയിനിലെ ആൾക്കാരുടെ സംസാരത്തിൽ നിന്നു തന്നെ, ഒട്ടുമിക്ക ആളുകളും അങ്ങോട്ടേക്ക് തന്നെയെന്നു മനസ്സിലായി.മൈസൂരിനും അപ്പുറത്തു നിന്നും വയസായ ഒരു സ്ത്രീ വരുന്നുണ്ടായിരുന്നു.അവർക്ക് തൊണ്ടയ്ക്ക് കാൻസറാണ്.മൂന്നാമത്തെ തവണയാണ് അവർ ഇവിടേക്ക് വന്നത്.ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയായിരുന്നു. ഇപ്പോൾ വളരെയധികം improvement ഉണ്ട്.(അന്ന് രാവിലെ ഞങ്ങളൊരുമിച്ചാണ് ഭക്ഷണം കഴിച്ചത് ).അനന്തപുര എന്നത് വളരെ ചെറിയ ഒരു സ്റ്റേഷനാണ്.അവിടെ എത്തിയതും ട്രെയിൻ ഏകദേശം കാലിയായി.പുറത്ത് നാല് ഓട്ടോകൾ നിൽപുണ്ടായിരുന്നു.( മറ്റൊരു വാഹനവും അവിടെയെങ്ങും കാണാൻ പോലും ഉണ്ടായിരുന്നില്ല).ആദ്യം തന്നെ ഓടിയെത്തി ഒരു ഓട്ടോയിൽ സ്ഥലം പിടിച്ചു.അതിൽ ഡ്രൈവറടക്കം 7 പേർ ഉണ്ടായിരുന്നു.
അവിടെ എത്തിയപ്പൊഴേക്കും ഏകദേശം എണ്ണൂറോളം പേർ ക്യൂവിൽ നിൽക്കുന്നുണ്ടായിരുന്നു.

കർണ്ണാടകത്തിൽ നിന്നും, കേരളത്തിൽ നിന്നും, ആന്ധ്രയിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും, മഹാരാഷ്ട്രയിൽ നിന്നുമൊക്കെ വന്ന ആളുകൾ.തലേ ദിവസം ഉച്ചയ്ക്ക് 2 മണി മുതൽ ക്യൂവിൽ നിൽക്കാൻ തുടങ്ങിയവർ.രാത്രിയിലെത്തി ആ പറമ്പിലെ നിലത്തു കിടന്നുറങ്ങിയവർ.പലരും രണ്ടും മൂന്നും പേരായി വന്ന് മാറി മാറി നിൽക്കുന്നുണ്ടായിരുന്നു ക്യൂവിൽ.ധാരാളം cancer patients നെയും കണ്ടു ക്യൂവിൽ.തമിഴ്നാട്ടിൽ നിന്ന് ഒരു വയസായ മനുഷ്യൻ.ഒറ്റയ്ക്കാണ് വന്നത്. രണ്ടാമതായി വരുന്നു. ഒരു well educated man.patient ആണ്. improvement ഉണ്ട് എന്ന് പുള്ളി പറയുന്നു.

കേരളത്തിൽ നിന്നു വന്ന കുറേയധികം പേരെ പരിചയപ്പെട്ടു. കൊല്ലം പാരിപ്പള്ളിയിൽ നിന്ന് തന്റെ 13 വയസ്സുള്ള മകനു വേണ്ടി വന്ന ഒരാൾ, കോട്ടയം പാലാ, ഇടുക്കി, (ഒറ്റപ്പാലത്തു നിന്ന് കാവി മുണ്ടൊക്കെയുടുത്ത് തനി കേരളീയരായ കുറച്ചു പൈയ്യന്മാർ), തൃശൂര് നിന്ന് ഒരു ചേട്ടൻ. ( അദ്ദേഹം പൊലീസിലാണ് ), തൃശൂരിൽ നിന്നു തന്നെ ഭാര്യയുടെ അസുഖത്തിനു വേണ്ടി വന്ന മറ്റൊരു ചേട്ടൻ, മലപ്പുറത്തു നിന്നും, പാലക്കാട്ട് നിന്നുമൊക്കെ വന്നവർ. ഏറെ കൗതുകം തോന്നിയത് തൃശൂർക്കാരായ MBBS നു പഠിക്കുന്ന രണ്ട് പെൺകുട്ടികളെ കണ്ടപ്പൊഴാണ് അവരുടെ വീടിനടുത്തുള്ള ഒരു പേഷ്യന്റിന്റെ അഭൂതപൂർവ്വമായ മാറ്റം കണ്ടിട്ട് അവരുടെ ഒരു വേണ്ടപ്പെട്ട ആൾക്കു വേണ്ടി എല്ലാ എതിർപ്പുകളേയും മറികടന്ന് വന്നവരാണവർ.
ഇവിടെ എത്തിയ ശേഷം എനിക്ക് മനസ്സിലായ കാര്യങ്ങൾ ഇവയാണ്:

1.നർസിപുര നാരായണ മൂർത്തി എന്ന ഈ മനുഷ്യൻ ഇത് കച്ചവടക്കണ്ണോടു കൂടിയാണ് ചെയ്യുന്നതെന്ന് എനിക്ക് തോന്നിയില്ല:അദ്ദേഹം നൽകുന്ന മരുന്ന് 6 മാസം കഴിക്കാനാണ് പറയുന്നത്. ഓരോ തവണയും ഒരു മാസത്തേക്കുള്ള മരുന്നാണ് നൽകുന്നത്.ഒരാൾക്ക് ഒരു പേഷ്യന്റിനുള്ള മരുന്നേ നൽകുകയുള്ളു. ആ മരുന്നിന്റെ വില 400 രൂപയാണ്.

എൺപതോളം വയസുള്ള ആ മനുഷ്യന് ഇതു ബിസിനസ്സായിരുന്നെങ്കിൽ നാടു നീളെ ബ്രാഞ്ചുകളുണ്ടാക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല.

2. രോഗം പൂർണ്ണമായും ഭേദമായ ഒരാളെയും ഞാനവിടെ കണ്ടില്ല.(ഭേദമായവർക്ക് പിന്നെയവിടെ വന്ന് ക്യൂവിൽ നിൽക്കേണ്ട കാര്യമില്ലല്ലോ)
പക്ഷേ, തങ്ങളുടെ അവസ്ഥയിൽ വ്യക്തമായ പുരോഗതി കാണിച്ച ആളുകളേയോ, അവരുടെ ബന്ധുക്കളേയോ എനിക്കവിടെ കാണാൻ സാധിച്ചു.

3.ഇദ്ദേഹത്തിന് മതിയായ qualification ഇല്ല എന്ന് വ്യാകുലപ്പെടുന്നവരോട് എനിക്കൊരു ചോദ്യം:

സ്കൂൾ ജീവിതത്തിൽ പോലും തട്ടിമുട്ടി പാസായിപ്പോകുന്ന വ്യക്തികൾ കുടുംബത്തെ ആസ്തിയുടെ ബലത്തിൽ ഒരു MBBS സംഘടിപ്പിച്ചാൽ അവരുടെ മുന്നിൽ പോയി മരുന്നിനായി ക്യൂ നിൽക്കാൻ നമുക്കൊരു മടിയുമില്ലാത്തത് എന്തു കൊണ്ടാണ്?കഴിക്കുന്ന ആഹാരത്തിൽ പോലും വിഷമാണെന്നറിഞ്ഞിട്ടും ഒരു പ്രതിഷേധവുമില്ലാതെ നാം അതു തന്നെ വീണ്ടും വീണ്ടും വാങ്ങി ഭക്ഷിക്കുന്നതെന്തു കൊണ്ടാണ്??മാരകമായ വിഷം ചേർത്ത ഭക്ഷ്യപധാർത്ഥങ്ങൾ യഥാസമയം കണ്ടെത്താൻ പ്രാപ്തിയുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ കുറവാണെന്നറിഞ്ഞിട്ടും നാം അതിനെതിരേ ശബ്ദമുയർത്താത്തതെന്താണ്.

നമുക്ക് ചുറ്റും എത്ര രോഗബാധിതരുണ്ടെന്നോ, എത്ര പേർ പുതിയതായി രോഗബാധിതരാവുന്നെന്നോ നാം തിരക്കാത്തതെന്തു കൊണ്ടാണ്??
നമ്മളെയെല്ലാം രോഗികളാക്കിയ ശേഷം ചികിത്സിക്കുന്ന ഏർപ്പാടാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്..രോഗം ബാധിച്ച ആളിന് ശാരീരികമായും, മാനസികമായും, സാമ്പത്തികമായും നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് നാം bothered ആവാത്തത് എന്തുകൊണ്ടാണ്??ഇതിനെതിരേ ഒക്കെയാണ് നാം ആദ്യം പ്രതികരിക്കേണ്ടത്

എന്തെങ്കിലും ആവശ്യം ഉള്ളവർക്ക് ഇദ്ദേഹത്തെ വിളിക്കാം.

നമ്പർ – 7558931958