ദിവസവും ഒരു നെല്ലിക്കാ ജ്യൂസ് കുടിച്ചോളൂ.. ഇതാ നെല്ലിക്കാ ജ്യൂസിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങള്‍

ആരോഗ്യത്തിനും സൗന്ദര്യത്തിനും പഴച്ചാറുകള്‍ മധുരമില്ലാതെ കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ സ്വാഭാവിക മധുരം നല്‍കുന്ന ജ്യൂസുകള്‍ക്കു പിന്നാലെ പോകുമ്പോള്‍ നെല്ലിക്കാ ജ്യൂസിനെ മറക്കേണ്ട. കാരണം അത്ഭുതപ്പെടുത്തുന്ന ഗുണങ്ങളാണ് നെല്ലിക്കയ്ക്കുള്ളത്.

കൊളസ്‌ട്രോള്‍ കുറയ്ക്കാം

ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചാല്‍ മതിയാകും. ബ്രിട്ടീഷ് ആരോഗ്യ സംഘടന സമീപകാല ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് നെല്ലിക്കജ്യൂസ് ദിവസവും കുടിച്ചാല്‍ ചീത്ത കൊളസ്‌ട്രോളിന്റെ ലെവല്‍ കുറയുകയും നല്ല കൊളസ്‌ട്രോള്‍ ലെവല്‍ കൂടുകയും ചെയ്യുമെന്നാണ്.

മൗത്ത് അള്‍സര്‍

വായ്ക്കകത്ത് ഇടയ്ക്കിടെ ഉണ്ടാകാന്‍ സാധ്യതയുള്ള അള്‍സറിനെ ശമിപ്പിക്കാനുള്ള ശേഷി നെല്ലിക്കയ്ക്കുണ്ട്. ഇവയിലുള്ള ആന്റിഓക്‌സിഡന്റുകളും തെറാപ്യൂട്ടിക് ഘടകങ്ങളുമാണ് അള്‍സറിന് ശമനം ഉണ്ടാക്കുന്നത്.

മുടി വളരാന്‍

നെല്ലിക്കയിലുള്ള വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ഇടതൂര്‍ന്ന കറുത്ത മുടിയിഴകള്‍ സ്വന്തമാക്കാന്‍ സഹായിക്കും. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇതിലുള്ള ആന്റി ഓക്‌സിഡേറ്റീവ് ഘടകങ്ങള്‍ ചര്‍മകാന്തി വര്‍ധിപ്പിക്കുകയും പ്രായമായകുന്നതിന്റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും