പുരുഷന്റെ കഷണ്ടിക്ക് പരിഹാരം എളുപ്പത്തില്‍ ഒരാഴ്ച്ച കൊണ്ട് മുടി വളരും

മുടികൊഴിച്ചില്‍ സ്ത്രീ-പുരുഷഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ മുടികൊഴിഞ്ഞ് കഷണ്ടിയാവുകയെന്ന ഭീഷണി നേരിടുന്നത് കൂടുതലായും പുരുഷന്മാരാണ്. അമ്പതുകളിലെത്തുമ്പോഴേക്കും 85 ശതമാനം പുരുഷന്മാരുടെയും മുടി നേരിയതോതിലെങ്കിലും കൊഴിയാനാരംഭിക്കുന്നു. അപൂര്‍വം ചിലരില്‍ 21 തികയുന്നതിന് മുമ്പും മുടി കൊഴിച്ചില്‍ കണ്ടുവരുന്നു. മുടികൊഴിച്ചിലിനെക്കുറിച്ച് ഏറെ തെറ്റിധാരണകളുണ്ട്. അതിലൊന്നാണ് സ്ഥിരമായി തൊപ്പിവച്ചാല്‍ മുടികൊഴിയുമെന്നത്. അതുപോലെ കൂടെക്കൂടെ മുടിയില്‍ വിരലോടിക്കുന്നതും മുടികൊഴിയുന്നതുമായി ഒരു ബന്ധവുമില്ല. വ്യത്യസ്ഥമായ രീതിയില്‍ മുടി ചീകുന്നതും മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കില്ല

പുകവലി ഉപേക്ഷിക്കാം
എന്നാല്‍ പുകവലിയും മുടികൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.അതുകൊണ്ട് കഷണ്ടിയെ ഭയക്കുന്നവര്‍ പുകവലി ഉപേക്ഷിക്കുകയാണ് ഉത്തമം
ആരോഗ്യപ്രശ്‌നമല്ല
മുടികൊഴിയുന്നതും ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധമൊന്നുമില്ല.മുടികൊഴിച്ചില്‍ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണവുമല്ല.എന്നാല്‍ കഷണ്ടി പ്രായം കൂടുതല്‍ തോന്നിക്കാന്‍ കാരണമാകുമെന്ന് മാത്രം

മുടികൊഴിച്ചിലിന്റെ കാരണം
പാരമ്പര്യമാണ് 95ശതമാനം പേരിലും കഷണ്ടിക്ക് കാരണമാകുന്നത്. അച്ഛനമ്മമാരില്‍ ഏതെങ്കിലുമൊരാള്‍ക്ക് മുടികൊഴിയുന്ന പാരമ്പര്യമുണ്ടെങ്കില്‍ ജനിതകമായി മക്കള്‍ക്കും അത് പകര്‍ന്ന് കിട്ടാം. ഡൈഹൈഡ്രോ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണാണ് കഷണ്ടിക്ക് കാരണമാകുന്നത്.രോമകൂപങ്ങള്‍ ചുരുങ്ങി മുടി വളര്‍ച്ച കുറയുന്നതിന് ഈ ഹോര്‍മോണ്‍ കാരണമാകുന്നുണ്ട്. വിറ്റാമിന്‍ എ അധികമുള്ള ചിലയിനം മരുന്നുകളും മുടികൊഴിച്ചലിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കാതിരിക്കുന്നതും മനസ്സംഘര്‍ഷവും മുടികൊഴിയാന്‍ കാരണമായേക്കും

മുടികൊഴിച്ചില്‍ തടയാം
മുടികൊഴിഞ്ഞതിനുശേഷം അതേക്കുറിച്ച് വേവലാതിപ്പെടുന്നതിനേക്കാള്‍ തടയുന്നതാണ് നല്ലത്. ഓരോരുത്തരുടെയും മുടികൊഴിച്ചിലിന് കാരണം കണ്ടെത്തി പ്രതിവിധി കണ്ടെത്തുന്നതാണ് ഗുണകരം. എന്നാല്‍ വിപണിയില്‍ അവകാശവാദവുമായി വരുന്ന ഉത്പന്നങ്ങള്‍ കരുതലോടെ മാത്രമേ ഉപയോഗിക്കാവൂ

മരുന്നും ഫലപ്രദം
കഷണ്ടിക്ക് മരുന്നില്ലെന്നത് വെറുമൊരു പഴഞ്ചൊല്ല് മാത്രമല്ല,യാഥാര്‍ത്ഥ്യമാണ്. ചില മരുന്നുകള്‍ മുടികൊഴിച്ചലിന്റെ വേഗതകുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മിനോക്‌സിഡില്‍ (minoxidil): രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നാണിത്. കഷണ്ടി മാറ്റാനും ഇത് ഇന്ന് പ്രയോഗിക്കാറുണ്ട്. ഈ ദ്രാവകം ദിവസം രണ്ടുനേരം തലയില്‍ പുരട്ടണം. 1020 ശതമാനം പേരില്‍ ഫലം ചെയ്യാറുണ്ടത്രേ. 90 ശതമാനം പേരിലും മുടികൊഴിച്ചിലിന്റെ തീവ്രത കുറയ്ക്കും. ഈ മരുന്നിന്റെ പ്രവര്‍ത്തനത്തെപ്പറ്റി മുഴുവന്‍ കാര്യങ്ങളും അറിഞ്ഞുകൂടാ. ചെറുപ്പക്കാരിലാണ് ഇത് കൂടുതല്‍ ഫലിക്കുക. ചെലവു കൂടിയ ഏര്‍പ്പാടാണിത്. ജീവിതകാലം മുഴുവന്‍ ഉപയോഗിക്കുകയും വേണം. മരുന്നു നിര്‍ത്തിയാല്‍, വന്ന മുടി കൊഴിയുകയും ചെയ്യും. പുതിയ മുടിക്ക് പഴയതിന്റെയത്ര ഗുണമുണ്ടാവുകയുമില്ല. ചൊറിച്ചില്‍ പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടുതാനും

കഷണ്ടി പലവിധത്തില്‍
പലവിധത്തിലാണ് കഷണ്ടി പുരുഷനെ ബാധിക്കുന്നത്. നെറ്റി ഇരുവശത്തുനിന്നുമായി മേലോട്ടു കയറലും ഉച്ചിയില്‍ പിന്‍ഭാഗത്തേക്കായി വട്ടത്തില്‍ മുടി നഷ്ടമാവലും കഷണ്ടിയുടെ തുടക്കമാണ്. ചിത്രം കാണുക

കാരണം ഹോര്‍മോണുകള്‍
കഷണ്ടിയുടെ വൈദ്യശാസ്ത്രനാമം സൂചിപ്പിക്കുന്നതു പോലെ ഇതില്‍ രണ്ടു ഘടകങ്ങളുണ്ട് ആന്‍ഡ്രൊജന്‍ ഹോര്‍മോണും ജനിതക സവിശേഷതകളും. പലതരം ഹോര്‍മോണുകള്‍ മുടിയുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും കൂട്ടത്തില്‍ ഏറ്റവും ശക്തം ആന്‍ഡ്രൊജനുകളാണ്. പ്രധാന പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണും അതിന്റെ ശക്തി കൂടിയ ഉപോല്‍പ്പന്നമായ ഡൈ ഹൈഡ്രോ ടെസ്‌റ്റോസ്റ്റിറോണും (DHT) രോമവളര്‍ച്ചയില്‍ പങ്കുവഹിക്കുന്നുണ്ട്. കൗമാരത്തില്‍ താടിമീശകളിലെയും കക്ഷത്തിലെയുമൊക്കെ രോമകൂപങ്ങള്‍ (hair follicles) വലുതാക്കുന്നത് ഇവയാണ്. ഇതേ ഹോര്‍മോണുകള്‍ തന്നെയാണ് പില്‍ക്കാലത്ത് തലയിലെ രോമകൂപങ്ങള്‍ ചെറുതാക്കി മുടി നഷ്ടപ്പെടുത്തുന്നത്. ഈ വൈരുധ്യത്തിനു കാരണം ഓരോരുത്തരുടെയും ജനിതക സവിശേഷതകളാണ്

മരുന്നുകള്‍
ഫിനാസ്‌റ്റെറൈഡ് (Finasteride): പ്രോസ്‌റ്റേറ്റ് വീക്കത്തിനുള്ള മരുന്നാണിത്. ഇതും കഷണ്ടി മാറ്റാന്‍ ഉപയോഗിക്കാറുണ്ട്. ടെസ്‌റ്റോസ്റ്റിറോണ്‍ ഡി.എച്ച്.ടി.യായി മാറുന്ന പ്രക്രിയ മന്ദീഭവിപ്പിക്കുകയാണ് ഈ മരുന്നിന്റെ ജോലി. രക്തത്തിലും തലയോട്ടിയിലുമുള്ള ഡി.എച്ച്.ടി.യുടെ അളവ് കുറയും. പകുതിപ്പേരിലും ഈ ചികിത്സ ഫലിക്കുന്നുണ്ടത്രേ. പക്ഷേ, വെളുക്കാന്‍ തേച്ച് പാണ്ടു വരുത്തുന്നതിലും വലിയ ഉപദ്രവം ഈ മരുന്നു കൊണ്ടുണ്ടാവും. തലയ്ക്ക് ‘ആണത്തം’ കിട്ടാന്‍ ഇതുപയോഗിച്ചാല്‍ ലൈംഗിക താല്പര്യം കുറയും. താല്‍ക്കാലിക ഷണ്ഡത്വം, ശുക്ലത്തിന്റെ ഗുണം കുറയല്‍ എന്നീ പാര്‍ശ്വഫലങ്ങളും കുറച്ചുപേരില്‍ കാണാം. സ്ത്രീകള്‍ ഈ മരുന്ന് ഉപയോഗിക്കരുത്. കാരണം, പിന്നീട് ജനിക്കുന്ന കുട്ടിക്ക് വൈകല്യങ്ങള്‍ വരാം. പൊട്ടിയ ഗുളികകള്‍ സ്ത്രീകള്‍ തൊട്ടുനോക്കുക പോലും ചെയ്യരുതെന്നാണ് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ മുന്നറിയിപ്പ്

വിഗ്ഗുകള്‍, മുടിവെച്ചുപിടിപ്പിക്കല്‍
കഷണ്ടിയെ മറയ്ക്കാന്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഒട്ടേറെ വിഗ്ഗുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്.അതുപോലെ ഹെയര്‍ ട്രാന്‍സ്പ്ലാന്റും ഇപ്പോള്‍ സാധാരണമാണ്. തലയില്‍ മുടുിയുള്ള ഭാഗത്തുനിന്ന് എടുത്ത് കഷണ്ടിയുള്ള സ്ഥലങ്ങളില്‍ വച്ച് പിടിപ്പിക്കുന്ന രീതിയാണ് ട്രാന്‍സ്പ്ലാന്റിങ്. രണ്ടുമാസത്തിനുശേഷം ആദ്യം പിടിപ്പിച്ച മുടി കൊഴിഞ്ഞുപോവുകയും പുതിയവ വളരുകയും ചെയ്യും. ഒട്ടേറെ ഘട്ടങ്ങളുള്ള ഹെയര്‍ ട്രാന്‍സ്പ്ലാന്റിങ്,പക്ഷെ ചെലവേറിയതാണ്

ശിരോചര്‍മം ചെറുതാക്കല്‍
തലയോട്ടിയിലെ കഷണ്ടിയുള്ള ഭാഗത്തെ തൊലി മുറിച്ചുനീക്കി, മുടിയുള്ള ഭാഗത്തെ തൊലി വലിച്ചുനീട്ടി ഇവിടേക്കു കൂടിയെത്തിക്കുന്ന പ്ലാസ്റ്റിക് സര്‍ജറിയാണിത്. എത്ര ഭാഗം കഷണ്ടിയുണ്ട്, മുടിയുള്ള ഭാഗത്തെ തൊലിയുടെ ഇലാസ്തികത എത്രയുണ്ട് തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് ഇതിന്റെ വിജയസാധ്യത. അണുബാധ, മുറിപ്പാട് തുടങ്ങിയ റിസ്‌കുകള്‍ ഇതിനുമുണ്ട്
അനുയോജ്യമായരീതിയില്‍ ക്രമീകരിക്കാം
മരുന്ന് പൂര്‍ണപരിഹാരമല്ലാത്ത സാഹചര്യത്തില്‍
ആളുകള്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുകയാണിന്ന്.മുടി അനുയോജ്യമായ രീതിയില്‍ മുറിച്ചും കനം കുറച്ചും കഷണ്ടിയുടെ പ്രകടമായ കാഴ്ച മറക്കാന്‍ കഴിയും

ആരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണവും ശ്രദ്ധയോടെയുള്ള പരിചരണവും മുടികൊഴിച്ചല്‍ കുറയ്ക്കും. പുതിയ കോശങ്ങളുടെ നിര്‍മിതിക്കാവശ്യമായ ഏറ്റവും പ്രധാന ഘടകമായ മാംസ്യം മുടിയുടെ വളര്‍ച്ചയ്ക്കും സുസ്ഥിതിക്കും അത്യന്താപേക്ഷിതമാണ്. മുടിയിഴയിലെ മാംസ്യമായ കെരാറ്റിന്‍ നിര്‍മിതിക്കും സംയോജനത്തിനും മാംസ്യത്തിലടങ്ങിയിരിക്കുന്ന ഗന്ധകം ചേര്‍ന്ന അമിനോ അമ്ലങ്ങളായ ഡിസ്റ്റിന്‍, സിസ്‌റ്റൈന്‍, മെത്തിയോനൈന്‍, ആര്‍ജിനൈന്‍, ലൈസിന്‍ എന്നിവ അത്യാവശ്യമാണ്