വയർ കുറയ്ക്കാനും ഹിപ് കുറക്കാനും ഉള്ള മാർഗ്ഗം മലയാളി പെൺകുട്ടി പറയുന്നു

വയറിൽ അടിഞ്ഞു കൂടിയ കൊഴുപ്പകറ്റാനും രൂപഭംഗി വരുത്താനും വ്യായാമത്തിലൂടെ കഴിയും. പക്ഷേ, ദിവസങ്ങൾ കൊണ്ടോ ആഴ്ചകൾ കൊണ്ടോ വയർ ഫ്ളാറ്റാക്കി എടുക്കാമെന്നു കരുതരുത്. ഏതാനും മാസങ്ങൾ വേണ്ടി വരും.

വ്യായാമമെന്നാൽ കാർഡിയോ വ്യായാമവും (എയറോബിക്സ്) കണ്ടീഷനിങ് വ്യായാമവും (മസിൽ സ്ട്രെങ്തനിങ്) വ്യായാമവും ഉൾപ്പെടുന്നതാണ്. ഇതു രണ്ടും ചെയ്താലേ കൊഴുപ്പ് നീങ്ങി മസിലുകൾ ടോൺ ചെയ്ത് വയർ സുന്ദരമാവൂ.

കാർഡിയോ വ്യായാമമാണ് കൊഴുപ്പ് എരിച്ചു കളയുന്നത്. സൈക്ലിങ്, നൃത്തം, ജോഗിങ്, നടത്തം….തുടങ്ങിയവയെല്ലാം കാർഡിയോ വ്യായാമങ്ങളാണ്. ഇതിൽ നിങ്ങൾക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുക. 15—30 മിനിറ്റ് കാർഡിയോ വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ഹൃദയമിടിപ്പിന്റെ നിരക്ക് വർധിക്കണം. ആയാസം തോന്നണം. ചെറിയ കിതപ്പു തോന്നണം. പക്ഷേ, കിതപ്പു കാരണം സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആകരുത്, അങ്ങനെ വന്നാൽ ഹൃദയത്തിന് അമിത സ്ട്രെയിൻ ആയെന്നാണ് അർഥം. അമിതക്ഷീണം, തളർച്ച ഇവ തോന്നരുത്.

കണ്ടീഷനിങ് വ്യായാമം തുടക്കക്കാർ 10 മിനിറ്റ് നേരം ചെയ്തു തുടങ്ങി ദിവസം അരമണിക്കൂർ നേരത്തേക്ക് ചെയ്യാം. കാർഡിയോ വ്യായാമവും കണ്ടീഷനിങ് വ്യായാമവും ഒന്നിടവിട്ട ദിവസങ്ങളിൽ മാറി മാറി ചെയ്യുന്നതാവും സൗകര്യപ്രദം. നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗത്തെ കൊഴുപ്പ് മാത്രമായി കുറയ്ക്കാൻ പറ്റില്ലെന്നും ഓർക്കുക. വ്യായാമം ചെയ്യുമ്പോഴും മൊത്തത്തിലാണ് കൊഴുപ്പ് കുറയുന്നത്.

വ്യായാമം ഇഷ്ടത്തോടെ ചെയ്യണം. ഒരു ചടങ്ങായി കാണരുത്. ഹെവി ഭക്ഷണം കഴിച്ചു കഴിഞ്ഞാണെങ്കിൽ രണ്ടു മണിക്കൂർ കഴിഞ്ഞ് മാത്രം വ്യായാമം ചെയ്യുക. ഇടയ്ക്ക് ദാഹിച്ചാൽ വെള്ളം കുടിക്കാം. ഏറ്റവും യോജിച്ച ഒരു സമയം കണ്ടെത്തുക. എല്ലാ പണിയും കഴിഞ്ഞിട്ട് വ്യായാമം ചെയ്യാമെന്നു വിചാരിച്ചാൽ നടക്കില്ല. ദിവസവും വ്യായാമം ചെയ്യുക. മുടക്കം വരരുത്. ഇഷ്ടമാണെങ്കിൽ വ്യായാമസമയത്ത് ശബ്ദം കുറച്ച് പാട്ടു വയ്ക്കാം.

അടിവയറിന്റെ പേശികളിലെ അമിതമായ കൊഴുപ്പും വണ്ണവും കുറയ്ക്കാൻ സഹായിക്കുന്ന ചികിത്സയാണ് അബ്‌ഡോമിനോ പ്ലാസ്റ്റി. കൊഴുപ്പും തടിയും കുറച്ച് അടിവയറ്റിലെ മസിലുകളെ ദൃഢപ്പെടുത്തുന്നതിന് ഈ ശസ്ത്രക്രിയ സഹായിക്കും ടമ്മി ടിക് എന്ന നാമത്തിലും അറിയപ്പെടുന്ന ഈ ശസ്ത്രക്രിയ പുറത്തേക്ക് തള്ളിനിൽക്കുന്ന വയറ് കുറച്ച് ശരീരത്തിന്റെ കൃത്യമായ ആകൃതി നിലനിർത്തുന്നതിനാണ് സഹായിക്കുന്നത്.വയർ കുറയ്ക്കാനും ഹിപ്പ് കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്നൊരു വീഡിയോ ഇതാ മലയാളത്തിൽ കാണുക ആവശ്യക്കാർക്കായി ഷെയർ ചെയ്യുക.